നോബോളില്‍ പുറത്താവല്‍? അമ്പയറോട് കയര്‍ത്ത് വിരാട് കോലി, വിലക്കേര്‍പ്പെടുത്താന്‍ ബിസിസിഐ
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പുറത്താവലിന്റെ പേരില്‍ അമ്പയറോട് ചൂടായി ആര്‍സിബി താരം വിരാട് കോലി. എല്ലാ സീസണിലും കോലി ഉള്‍പ്പെടുന്ന വിവാദങ്ങള്‍ സ്ഥിരമായി സംഭവിക്കാറുള്ളതാണ്. എന്നാല്‍ കോലി കളത്തില്‍ അതിരുകടന്നുവെന്ന വിലയിരുത്തലിലാണ് ബിസിസിഐ. കൊല്‍ക്കത്ത ബൗളര്‍ ഹര്‍ഷിത് റാണ മത്സരത്തില്‍ കോലിക്കെറിഞ്ഞ ഫുള്‍ടോസിലാണ് താരം പുറത്താവുന്നത്.
എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇത് നോബോളാണെന്ന് തോന്നിക്കുന്നതായിരുന്നു. കോലി അരയ്ക്ക് മുകളില്‍ വന്ന ഈ പന്ത് കഷ്ടിച്ചാണ് പ്രതിരോധിച്ചത്. എന്നാല്‍ ബാറ്റില്‍ തട്ടിയ പന്ത് ഉയര്‍ന്ന് പൊങ്ങിയോടെ ബൗളര്‍ക്ക് തന്നെ എളുപ്പത്തിലുള്ള ക്യാച്ച് നല്‍കുകയായിരുന്നു.

ഹര്‍ഷിത് ക്യാച്ചെടുത്ത ഉടനെ അമ്പയര്‍ അത് ഔട്ട് നല്‍കുകയും ചെയ്തു. വലിയൊരു സ്കോര്‍ നേടും എന്ന തോന്നല്‍ നല്കിയ ഘട്ടത്തിലായിരുന്നു കോലിയുടെ പുറത്താവല്‍. സ്ലോ ഫുള്‍ ടോസായിരുന്നു ഹര്‍ഷിത് കോലിക്ക് എറിഞ്ഞത്. മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു വിവാദ പുറത്താവല്‍. മത്സരത്തില്‍ കോലിക്ക് ടൈമിംഗ് തെറ്റിയതായിരുന്നു പുറത്താവാന്‍ കാരണം.
അരയ്ക്ക് മുകളിലേക്ക് വരുന്ന തരത്തിലായിരുന്നു പന്ത്. കോലിയാണെങ്കില്‍ ക്രീസിന് പുറത്തുനിന്നായിരുന്നു കളിച്ചത്. അമ്പയറുടെ തീരുമാനത്തിനെതിരെ ഉടന്‍ തന്നെ കോലി റിവ്യു നല്കി. എന്നാല്‍ അതിലും കോലി പുറത്താണെന്ന് തന്നെയായിരുന്നു കണ്ടെത്തിയത്. ഇതോടെ താരം രോഷാകുലനാവുകയായിരുന്നു.
അരയ്ക്ക് താഴെയാണെന്ന് റിവ്യുവിന് കാണുന്നുണ്ടായിരുന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു കോലി പുറത്തായത്. കോലി ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇത് അരയ്ക്ക് താഴെയുള്ള പന്ത് ആയേനേ എന്നാണ് തേര്‍ഡ് അമ്പയര്‍ മൈക്കിള്‍ ഗഫ് ചൂണ്ടിക്കാണിച്ചത്. കോലി ക്രീസിന് പുറത്തിറങ്ങി കളിച്ചത് കൊണ്ട് പന്ത് ആ രീതിയില്‍ നേരിടേണ്ടി വന്നത്.
ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്കിയ തീരുമാനത്തെ ചോദ്യം ചെയ്താണ് കോലി രോഷാകുലനായത്. മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പഠാന് തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അതൊരു സാധാരാണ ബോള്‍ തന്നെയാണെന്നും പഠാന് പറഞ്ഞു.
അതേസമയം വിരാട് കോലി അമ്പയര്‍മാരോട് പെരുമാറിയത് വിവാദമായിരിക്കുകയാണ്. അമ്പയര്‍മാരോട് അതൃപ്തി പ്രകടിപ്പിച്ചായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിയില്‍ ഡസ്റ്റ്ബിന്‍ താരം ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പുക്കുകയും ചെയ്തു. ബിസിസിഐ കോലിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. എന്നാല്‍ കളിക്കളത്തിലെ മോശം പെരുമാറ്റത്തില്‍ വരുന്നതാണ് കോലിയുടെ പുറത്താകലിന് ശേഷമുള്ള പെരുമാറ്റം. ഡുപ്ലെസി കോലിയെ മത്സര ശേഷം ന്യായീകരിക്കുകയും ചെയ്തു. കോലിക്ക് ചിലപ്പോള്‍ താക്കീതോ അതല്ലെങ്കില്‍ ഒരു മത്സരത്തില്‍ വിലക്കോ വരെ ലഭിക്കാനും സാധ്യതയുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications