ഇങ്ങനെ തെറി വിളിക്കരുത്, രചിന്‍ പുറത്തായതിന് പിന്നാലെ കോലിയുടെ അസഭ്യ പ്രയോഗം; പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ എപ്പോഴും ഫെയര്‍ പ്ലേ മാത്രമല്ല നടക്കാറുള്ളത്. അതുപോലെ വലിയ വാക്‌പോരുകളും നടക്കാറുണ്ട്. കഴിഞ്ഞ തവണ വിരാട് കോലിയും അഫഗാനിസ്ഥാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹക്കും തമ്മിലായിരുന്നു കഴിഞ്ഞ തവണത്തെ പോര്. ഇത് വലിയ രീതിയിലുള്ള വാക്‌പോരിലേക്ക് വഴിമാറിയിരുന്നു.
ലഖ്‌നൗവിന്റെ കോച്ചായിരുന്ന ഗൗതം ഗംഭീര്‍ കൂടി വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നം വഷളാവുകയും ചെയ്തു. അതേസമയം വിരാട് കോലി ഒരിക്കല്‍ കൂടി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ കോലി ഒരു പുറത്താകല്‍ ആഘോഷിക്കുകയും, തുടര്‍ന്ന് പറയുകയും ചെയ്ത കാര്യങ്ങളാണ് വിവാദത്തിലായിരിക്കുന്നത്.

മത്സരത്തില്‍ രചിന്‍ രവീന്ദ്ര തകര്‍ത്തടിക്കുന്ന സമയത്ത് പ്രതിരോധത്തിലായിരുന്നു ആര്‍സിബി. രചിന്‍ 15 പന്തില്‍ 37 റണ്‍സാണ് അടിച്ചിരുന്നത്. മൂന്ന് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും താരം അടിച്ചിരുന്നു. ഏഴോവറില്‍ തന്നെ 71 റണ്‍സിലെത്തിയിരുന്നു ചേസിംഗില്‍ ചെന്നൈ. ഇതോടെ ആര്‍സിബി ശരിക്കും പ്രതിരോധത്തിലായിരുന്നു.
ഈ സമയത്താണ് കരണ്‍ ശര്‍മയെ പന്തെറിയാനായി ആര്‍സിബി കൊണ്ടുവരുന്നത്. താരത്തിന്റെ ആദ്യ ഓവറില്‍ തന്നെ രവീന്ദ്ര പുറത്താവുകയായിരുന്നു. കുറച്ച് വേഗത്തില്‍ വന്ന പന്തില്‍ സ്ലോഗ് സ്വീപ്പ് കളിച്ചാണ് താരം പുറത്താവുന്നത്. രജത് പാട്ടീദാറായിരുന്നു ക്യാച്ചെടുത്തത്. അതേസമയം പുറത്താകലില്‍ വന്‍ ആവേശം കോലിക്കായിരുന്നു.
വിരാട് കോലി പുറത്തായി മടങ്ങുന്ന രചിന്‍ രവീന്ദ്രയെ നോക്കി അസഭ്യ പരാമര്‍ശം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വളരെ മോശം പദപ്രയോഗമാണ് കോലി രചിന് നേരെ ഉപയോഗിച്ചതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആരാധകരും കോലിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഫീല്‍ഡില്‍ പലപ്പോഴും കോലിയുടെ പെരുമാറ്റം അതിരുകടന്നതാണെന്ന് ആരാധകര്‍ പരയുന്നു. ബാബര്‍ അസമിനെ പോലുള്ള പാകിസ്താന്‍ താരങ്ങളോട് എപ്പോഴും സ്‌നേഹം കാണിക്കുന്നയാളാണ് കോലി. എന്നാല്‍ രചിനെ പോലുള്ളവര്‍ കോലിയെ ആരാധിക്കുന്നവരാണ്. അവരോട് എന്തിനാണ് ഇത്രയധികം വിദ്വേഷമെന്നും ഒരു യൂസര്‍ ചോദിച്ചു. ഡഗൗട്ട് ചൂണ്ടിക്കാണിച്ച് കയറി പോകൂ എന്നര്‍ത്ഥത്തിലും കോലി സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോയും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
അതേസമയം മത്സരത്തില്‍ വലിയൊരു റെക്കോര്‍ഡും കോലി സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ 12000 റണ്‍സും കോലി സ്വന്തമാക്കി. മത്സരത്തില്‍ ആറ് റണ്‍സ് എടുത്തതോടെയാണ് ഈ നേട്ടം കോലി സ്വന്തമാക്കിയത്. അതേസമയം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. മൊത്തത്തില്‍ ആറാമത്തെ താരമാണ് കോലി. 360ാമതെ ഇന്നിംഗ്‌സിലാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.


Click it and Unblock the Notifications