Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണിയുടെ പകരക്കാരനാവുമോ ദുബെ? ചെന്നൈ കണക്കുകൂട്ടുന്നത് ഇങ്ങനെ, നടന്നാൽ വേറെ ഫിനിഷറെ തപ്പണ്ട

ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു സീസൺ കൂടി കൊടിയേറി, മത്സരങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വളരെ ആധികാരികമായി ജയിച്ചാണ് സിഎസ്കെ മുന്നേറുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ഓൾറൗണ്ടർ ശിവം ദുബെയുടെ മികച്ച ഇന്നിംഗ്‌സിന്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ സ്‌കോർ പടുത്തുയർത്തിയ ചെന്നൈ വൻ മാർജിനിൽ ജയിച്ചാണ് പട്ടികയിൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചത്. ഈ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ദുബെയുടെ പ്രകടനം ഏറെ ശ്രദ്ധേ നേടിയതിന് പിന്നാലെ മറ്റൊരു ചർച്ചയ്ക്ക് കൂടി തുടക്കമിട്ടിരിക്കുകയാണ്.

shivamdube

വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടി ദുബെയുടെ ഈ ഫോം സിഎസ്കെയ്ക്ക് തുണയാവുകയാണെങ്കിൽ ആറാം കിരീടമെന്ന അവരുടെ മോഹം പൂവണിയും എന്ന് തന്നെയാണ് ക്രിക്കറ്റ് പണ്ഡിതന്മാർ വിധിയെഴുതുന്നത്. അതിന്റെ മുഖ്യമായ കാരണം ദുബെയെ ഫിനിഷർ റോളിലേക്ക് മാനേജ്‌മെന്റും ടീമിന്റെ നെടുംതൂണും മെന്റർ റോൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ധോണിയും പരിഗണിക്കുന്നു എന്നതാണ്.

ഒരുപക്ഷേ ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന ധോണിക്ക് ശേഷം ടീമിനെ ചുമലിലേറ്റാൻ കെൽപുള്ള താരമായാണ് അവർ ദുബെയെ കാണുന്നതെന്ന് ചുരുക്കം. ശിവം ദുബെയുടെ ഇപ്പോഴത്തെ ഫോമിന് പിന്നിൽ മഹേന്ദ്ര സിംഗ് ധോണിയുടെ കൈകൾ ഉണ്ടെന്ന ഋതുരാജ് ഗെയ്ക്കവാദിന്റെ പ്രസ്‌താവനയും ഇതിനോട് കൂട്ടി വായിക്കണം.

ഒരുപക്ഷേ അവസാന ഓവറുകളിൽ ടീമിനെ കൂടുതൽ സ്കോറിലേക്ക് നയിക്കാനും, ചേസിംഗിൽ സമ്മർദ്ദത്തിന് വഴങ്ങാതെ വിജയ തീരത്തേക്ക് അടുപ്പിക്കാനും ദുബെയ്ക്ക് ശേഷിയുണ്ടെന്ന് ധോണി തിരിച്ചറിഞ്ഞത് കൊണ്ടാവണം ഈ എക്‌സ്ട്രാ കെയർ നൽകി താരത്തെ വളർത്തി കൊണ്ട് വരാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ടീമിൽ നിന്ന് കൊണ്ട് തന്നെ താൻ പിന്മാറുകയാണെന്ന ധ്വനി ഉയർത്തി കൊണ്ട് വരികയാണ് എംഎസ് ധോണി. ഇതിന്റെ ആദ്യ പടിയെന്നോണം ക്യാപ്റ്റൻ സ്ഥാനത്ത് പിന്മാറുകയായിരുന്നു. ഇനി വിശ്വസ്‌തനായ ഒരു പകരക്കാരനെ ഫിനിഷർ റോളിൽ കൂടി അവരോധിച്ച ശേഷം പടിയിറങ്ങാനാവും ധോണിയുടെ ശ്രമം.

ഇടംകൈയൻ ബാറ്ററായ ദുബെ സ്‌പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുമെന്നത് മാത്രമല്ല, ഏത് ബൗളറെ ശിക്ഷിക്കണം എന്ന കാര്യത്തിൽ ഉൾപ്പെടെ ധോണിയുടെ ജാഗ്രത വച്ച് പുലർത്തുന്ന താരം കൂടിയാണ്. ശാരീരിക ക്ഷമതയും ധോണിക്ക് സമാനമായതിനാൽ ഒരു പകരക്കാരൻ ഫിനിഷർ എന്ന നിലയിൽ ദുബെ തിളങ്ങിയാൽ ഈ സീസണിൽ മാത്രമല്ല വരാനിരിക്കുന്ന ഒട്ടേറെ സീസണുകളിൽ ടീം മുന്നേറുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+