രാഹുലിനെ കൈവിടും? ലഖ്‌നൗവിലേക്ക് രോഹിത് ശര്‍മ; ലേലത്തില്‍ തീപ്പാറും, സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഐപിഎല്‍ താരലേലം വരാനിരിക്കെ രോഹിത് ശര്‍മയ്ക്ക് വേണ്ടി ടീമുകളുടെ മത്സരം. മുംബൈ ഇന്ത്യന്‍സില്‍ തുടരാന്‍ രോഹിത്തിന് താല്‍പര്യമില്ല. തന്നെ താരലേലത്തില്‍ വെക്കണമെന്ന് രോഹിത് ടീമിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ ലേലത്തില്‍ വന്‍ മത്സരം തന്നെ രോഹിത്തിനായി നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് മെഗാ ലേലത്തിലേക്ക് വരുന്നത്.
അഭ്യൂഹങ്ങള്‍ പ്രകാരം പുതിയ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ഐപിഎല്‍ 2025ല്‍ എത്തും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരാണ് രോഹിതിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഇവര്‍ക്കെല്ലാം ക്യാപ്റ്റന്‍മാരുടെ ആവശ്യമുണ്ട്.

ലഖ്‌നൗവില്‍ കെഎല്‍ രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ടീമിന്റെ പ്രകടനം ഇക്കഴിഞ്ഞ ഐപിഎല്ലില്‍ വളരെ മോശമായിരുന്നു. ടൂര്‍ണമെന്റിനിടെ രാഹുലിനോട് ടീം ഉടമ ദേഷ്യപ്പെടുന്നത് അടക്കമുള്ള വീഡിയോകള്‍ വൈറലായിരുന്നു. രാഹുലിന് കീഴില്‍ ടീം ഐപിഎല്‍ കിരീടം നേടിയിട്ടില്ല. ഒരു തവണ ഫൈനലില്‍ എത്തിയത് മാത്രമാണ് ആകെയുള്ള നേട്ടം.
2022ലെ താരലേലലത്തില്‍ 17 കോടിക്കാണ് താരത്തെ എല്‍എസ്ജി സ്വന്തമാക്കുന്നത്. താരത്തിന് ക്യാപ്റ്റന്‍ സ്ഥാനവും ടീം നല്‍കി. മൂന്ന് സീസണുകളിലാണ് ടീമിനെ രാഹുല്‍ നയിച്ചത്. അടുത്തിടെ സഞ്ജീവ് ഗോയങ്കയുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താരത്തെ ലഖ്‌നൗ നിലനിര്‍ത്തുമെന്നായിരുന്നു ഇതോടെ അഭ്യൂഹം.
്അതേസമയം രാഹുലിന് ടീമില്‍ തുടരാനാവില്ലെന്ന് സഞ്ജീവ് ഗോയങ്ക അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2025ലെ ഐപിഎല്ലില്‍ രാഹുല്‍ ടീമിനെ നയിക്കില്ലെന്നാണ് ആജ് തക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം താരത്തെ കൈവിടാന്‍ പോവുകയാണ്. ഡിസംബറില്‍ മെഗാ താരലേലത്തില്‍ രാഹുല്‍ ഉണ്ടാവും. 2023ലെ ഐപിഎല്ലില്‍ പരുക്കിനെ തുടര്‍ന്ന് രണ്ടാം പാതിയില്‍ താരത്തിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഐപിഎല്‍ 2024ല്‍ ഏഴാം സ്ഥാനത്താണ് ലഖ്‌നൗ ഫിനിഷ് ചെയ്തത്.
പ്ലേഓഫിന് യോഗ്യത നേടാനും ടീമിന് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍സിയില്‍ രാഹുല്‍ പരാജയപ്പെട്ടെങ്കിലും ബാറ്റിംഗില്‍ താരം മികവ് കാണിച്ചിരുന്നു. 2022 സീസണില്‍ 616 റണ്‍സാണ് താരം നേടിയത്. 2023ല്‍ 9 മത്സരങ്ങളില്‍ നിന്ന് 274 റണ്‍സും, 2024ല്‍ 520 റണ്‍സും താരം നേടിയിരുന്നു.
രാഹുലിനെ കൈവിടുന്നതോടെ ടീമിന് ക്യാപ്റ്റനെ ആവശ്യമുണ്ട്. മുംബൈ രോഹിത്തിനെ താരലേലത്തില്‍ വെച്ചാല്‍ ഉറപ്പായും ലഖ്‌നൗ താരത്തിനായി ശ്രമിക്കും. ലഖ്‌നൗ 50 കോടി വരെ രോഹിത്തിനായി ചെലവിടാന്‍ തയ്യാറാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സ്‌പോര്‍ട്‌സ് തക്കുമായുള്ള അഭിമുഖത്തില്‍ സഞ്ജീവ് ഗോയങ്ക ഈ അഭ്യൂഹങ്ങളെ തള്ളി. രോഹിത് ആദ്യം താരലേലത്തില്‍ ഉണ്ടാവുമോ എന്നറിയണം. അക്കാര്യത്തില്‍ ഉറപ്പില്ല.
മുംബൈ രോഹിത്തിനെ റിലീസ് ചെയ്യുമോ എന്നതിന്റെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ നടക്കുക. രോഹിത് ഇനി ലേലത്തില്‍ വന്നാലും മൊത്തം തുകയുടെ 50 ശതമാനം എങ്ങനെയാണ് ഒരു താരത്തിനായി നല്‍കുക. ബാക്കിയുള്ള താരങ്ങളെ എങ്ങനെയാണ് വാങ്ങാന്‍ സാധിക്കുകയെന്നും ഗോയങ്ക ചോദിച്ചു. നിലവില്‍ 16 കോടിയാണ് രോഹിത്തിന് മുംബൈ നല്‍കുന്ന പ്രതിഫലം.












Click it and Unblock the Notifications