Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഗെയ്‌ലിനൊപ്പമെത്തുമോ രാഹുല്‍..? എല്ലാ കണ്ണുകളും രാഹുലിലേക്ക്

ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും കെ എല്‍ രാഹുലിലേക്ക്. ഐപിഎല്ലിലെ യൂണിവേഴ്‌സല്‍ ബോസ് ആയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിന് ഒപ്പം കെ എല്‍ രാഹുല്‍ എത്തുമോ എന്ന് നോക്കിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികക്കുന്ന താരം എന്ന റെക്കോഡാണ് രാഹുലിനെ കാത്തിരിക്കുന്നത്.

നിലവില്‍ 3917 റണ്‍സാണ് ഐപിഎല്ലില്‍ രാഹുലിന്റെ സമ്പാദ്യം. 111 മത്സരങ്ങളില്‍ നിന്നാണ് രാഹുല്‍ ഇത്രയും റണ്‍സ് നേടിയത്. ഇന്ന് 83 റണ്‍സ് കൂടി നേടിയാല്‍ രാഹുല്‍ ഐപിഎല്ലിലെ 4000 റണ്‍സ് ക്ലബില്‍ ഇടം നേടും. മാത്രമല്ല 112 മത്സരങ്ങളില്‍ നിന്ന് 4000 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിന് ഒപ്പവുമെത്താം രാഹുലിന്. ഇതിന് മുന്‍പ് 13 കളിക്കാരാണ് ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിട്ടിട്ടുള്ളത്.

KL RAHUL

225 മത്സരങ്ങളില്‍ നിന്ന് 6727 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റണ്‍ വേട്ടക്കാരില്‍ മുന്നില്‍. ശിഖര്‍ ധവാന്‍ 208 മത്സരങ്ങളില്‍ നിന്ന് 6370 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 5974 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് മൂന്നാം സ്ഥാനത്ത്. 5880 റണ്‍സുമായി രോഹിത് ശര്‍മ്മ നാലാമതും 5528 റണ്‍സുമായി സുരേഷ് റെയ്‌ന അഞ്ചാമതും ആണ്. എബി ഡിവില്ലേയഴ്‌സ് 5162 റണ്‍സുമായി ആറാം സ്ഥാനത്തും എം എസ് ധോി 5004 റണ്‍സുമായി ഏഴാം സ്ഥാനത്തുമാണ്.

ക്രിസ് ഗെയില്‍ 4965 റണ്‍സുമായി എട്ടാം സ്ഥാനത്തും റോബിന്‍ ഉത്തപ്പ 4952 റണ്‍സുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ദിനേഷ് കാര്‍ത്തിക് 4385 റണ്‍സുമായി പത്താമതാണ്. അമ്പാട്ടി റായ്ഡുവിന് 4229 റണ്‍സും ഗൗതം ഗംഭീറിന് 4217 റണ്‍സും ഉണ്ട്. അജിങ്ക്യ രഹാനെയാണ് 4074 റണ്‍സുമായി കെഎല്‍ രാഹുലിന് തൊട്ട് മുന്നില്‍. 2013 ല്‍ ആണ് കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ അരങ്ങേറുന്നത്.

കഴിഞ്ഞ അഞ്ച് സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കെ എല്‍ രാഹുല്‍ കാഴ്ചവെക്കുന്നത്. 2018 ല്‍ 659, 2019 ല്‍ 593, 2020 ല്‍ 670, 2021 ല്‍ 626, 2022 ല്‍ 616 എന്നിങ്ങനെയാണ് കെ എല്‍ രാഹുല്‍ ഓരോ സീസണിലും നേടിയത്. നാല് സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. നേരത്തെ പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന രാഹുല്‍ കഴിഞ്ഞ സീസണ്‍ മുതലാണ് പുതുതായി എത്തിയ ലഖ്‌നൗവിനൊപ്പം ചേര്‍ന്നത്.

Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+