പ്രതിഫലത്തിൽ ഷമിയെ കടത്തിവെട്ടി ഭുവനേശ്വർ കുമാർ; 10.75 കോടി കീശയിൽ, ഇനി കിംഗ് കോലിയുടെ കീഴിൽ
ജിദ്ദ: ഐപിഎൽ താരലേലത്തിൽ ആദ്യ ദിനം പുലർത്തിയ മെല്ലപ്പോക്കിന് പകരമായി രണ്ടാംദിനം വേറിട്ട നീക്കങ്ങളുമായി ആർസിബി രംഗത്ത് വന്നിരിക്കുകയാണ്. ചില മുൻനിര താരങ്ങളെ തന്നെ അവർ വലിയ വില കൊടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട വാങ്ങൽ ഇന്ത്യൻ പേസറും ഐപിഎല്ലിലെ മികച്ച ബൗളർമാരിൽ ഒരാളുമായ ഭുവനേശ്വർ കുമാറിനെയാണ്.
വലിയ വിലകൊടുക്കേണ്ടി വന്നെങ്കിലും ഭുവിയെ ഒപ്പം നിർത്താൻ കഴിഞ്ഞുവെന്നതാണ് ആർസിബിയെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ കാര്യം. ഒരുപക്ഷേ ഭുവിയെ കൂടി ഇന്ന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് ടീമിന് വലിയ തിരിച്ചടിയായേനെ. നിലവിൽ പത്തേമുക്കാൽ കോടി എന്ന വൻ തുകയ്ക്കാണ് ഭുവനേശ്വർ കുമാർ ആർസിബിയിലേക്ക് വരുന്നത്.

ഇതോടെ നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു മുൻനിര പേസറായ മുഹമ്മദ് ഷമിയെ പ്രതിഫലത്തിന്റെ കാര്യത്തിൽ കടത്തിവെട്ടിയിരിക്കുകയാണ് ഭുവി. സൺ റൈസേഴ്‌സ് ഹൈദരാബാദ് മുഹമ്മദ് ഷമിക്ക് വേണ്ടി മുടക്കിയത് പത്ത് കോടിയാണ്. ഈ തുകയാണ് ഇന്ന് ഭുവനേശ്വർ മറികടന്നത്. തങ്ങളുടെ ബൗളിങ് യൂണിറ്റ് ശക്തികൂട്ടുക എന്നത് ആർസിബിയുടെ ആവശ്യമാണ്.
ഇതിന്റെ ഭാഗമായാണ് ഭുവിയെ അവർ ടീമിൽ എടുത്തിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിലെയും ഐപിഎല്ലിലെയും പ്രകടനങ്ങൾ കൊണ്ട് ഏറെ കൈയ്യടി വാങ്ങിയിട്ടുള്ള താരമാണ് ഭുവി. ആദ്യ ഓവറുകളിൽ ന്യൂ ബോൾ എറിയാനെത്തുന്ന താരം ഏതൊരു ടീമിന്റെയും പേടി സ്വപ്‌നം തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യൻ ദേശീയ ടീമിൽ താരത്തിന് ഇടമില്ല.
കഴിഞ്ഞ ദിവസം 300 ടി20 വിക്കറ്റുകൾ എന്ന ചരിത്രനേട്ടവും ഭുവി സ്വന്തമാക്കിയിരുന്നു. സയിദ് മുഷ്‌താഖ് അലി ട്രോഫിയിൽ വച്ചാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അദ്ദേഹം. ഇതൊക്കെയും താരത്തിന്റെ വില കുത്തനെ ഉയർത്തിയ ഘടകങ്ങളാണ്. താരത്തിന് വേണ്ടി ലേലത്തിൽ ഒന്നിലധികം ടീമുകൾ രംഗത്തുണ്ടായിരുന്നു എങ്കിലും നറുക്കുവീണത് ആർസിബിക്കായിരുന്നു.
അതേസമയം, വിരാട് കോലിക്ക് ഒപ്പമായിരിക്കും ഇനി ഭുവിയുടെ ഐപിഎൽ യാത്ര. കഴിഞ്ഞ സീസൺ വരെ സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പേസ് കുന്തമുനയായ ഭുവനേശ്വർ കുമാറിനെ അപ്രതീക്ഷിതമായാണ് ടീം റിലീസ് ചെയ്‌തത്. താരത്തെ എസ്ആർഎച്ച് നിലനിർത്തും എന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും പ്രതീക്ഷ.
മറുവശത്ത് ആർസിബിയെ സംബന്ധിച്ച് അവരുടെ ബൗളിങ് യൂണിറ്റിന്റെ ആഴം കൂട്ടാം എന്നതാണ് ഈ നീക്കത്തിന് പിന്നിലെ കാരണം. ജോഷ് ഹേസൽവുഡ്, കൃണാൽ പാണ്ഡ്യ തുടങ്ങിയ മുൻനിര താരങ്ങളാണ് ഭുവിക്ക് ഒപ്പം ആർസിബിയിൽ പന്തെറിയാൻ കൂടെയുണ്ടാവുക. പല്ലപ്പോഴും ടീമിന് പിന്നോട്ട് വലികുന്ന് ഘടകമായ ബൗളിങിൽ ഇക്കുറി മെച്ചപ്പെട്ട പ്രകടനം നടത്താമെന്ന് അവർ കണക്ക് കൂട്ടുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications