Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിനൊപ്പം ഈ പേരും കുറിച്ചിട്ടോളൂ..; അടിച്ചുപറത്തുമോ വിഷ്‌ണു വിനോദ്? 95 ലക്ഷത്തിന് പഞ്ചാബിൽ

ജിദ്ദ: ഐപിഎൽ താര ലേലത്തിൽ മലയാളികളുടെ അഭിമാനമായി യുവതാരം വിഷ്‌ണു വിനോദ്. താരത്തെ പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്‌സ് 95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. താര ലേലത്തിൽ ഇത്തവണ 30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് വിഷ്‌ണു വിനോദ് പങ്കെടുത്തത്. രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ കേരളത്തിന്റെ മികച്ച പ്രകടനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള മുപ്പതുകാരനായ വിക്കറ്റ് കീപ്പർ ബാറ്ററാണ് വിഷ്‌ണു വിനോദ്.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസന്റെ പാത പിന്തുടർന്ന് കൊണ്ട് മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടി കേരളത്തിൽ നിന്നും ഐപിഎല്ലിൽ കളിയ്ക്കാൻ ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ആഭ്യന്തര ക്രിക്കറ്റിൽ പുലർത്തുന്ന മികവ് തുടർന്നാൽ ഐപിഎല്ലിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ വിഷ്‌ണു വിനോദിന് കഴിയുമെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്.

vishnuvinodiplpbks

പഞ്ചാബ് കിംഗ്‌സ് ടീമിൽ വിഷ്‌ണുവിന് നല്ല അവസരങ്ങൾ ലഭിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. നേരത്തെ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിങ്ങനെ മുൻനിര ടീമുകളുടെ ഭാഗമായിരുന്നുവെങ്കിലും കാര്യമായ അവസരങ്ങൾ താരത്തെ തേടി എത്തിയിട്ടില്ല.

ഐപിഎല്ലിൽ ഇതുവരെ 6 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്നായി ഇതുവരെ 56 റൺസും താരം നേടിയിട്ടുണ്ട്. ഇത്തവണ വിഷ്‌ണു വിനോദിന് കൂടുതൽ അവസരങ്ങൾ കിട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ അബദ്ധത്തിൽ ലേലത്തിലെടുത്ത ശശാങ്ക് സിംഗിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇക്കുറി നിലനിർത്തിയ ടീമാണ് പഞ്ചാബ്. അതിനാൽ തന്നെ അതുപോലെയൊരു അത്ഭുതം വിഷ്‌ണുവിന്റെ കാര്യത്തിലും ആരാധകർ പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി മികച്ച റെക്കോർഡുള്ള താരമാണ് വിഷ്‌ണു. ഇതുവരെ 29 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം രണ്ട് വീതം സെഞ്ചുറികളുടെയും അർധ സെഞ്ചുറികളുടെയും സഹായത്തോടെ 1060 റൺസ് നേടിയിട്ടുണ്ട്. ലിസ്‌റ്റ് എ ക്രിക്കറ്റിൽ 53 മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 1773 റൺസും താരം നേടിയിട്ടുണ്ട്.

അതേസമയം, ഇത്തവണ പഞ്ചാബ് കിംഗ്‌സ് ടീം താരലേലത്തിൽ പക്വമായാണ് ഇടപെട്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ലേലത്തിലെ ആദ്യ താരമായി നിശ്ചയിച്ച അർഷദീപ് സിംഗിനെ അവർ 18 കോടി കൊടുത്താണ് വാങ്ങിയത്. എന്നാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയുമായി അവർ ശ്രേയസ് അയ്യറിനെ ഒപ്പം ചേർക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ശേഷവും മികച്ച താരങ്ങൾക്ക് വേണ്ടി കൂടുതൽ പണം മുടക്കാൻ ടീം തയ്യാറായി എന്നതാണ് ഇന്നത്തെ പ്രധാന ഹൈലൈറ്റ്. യുസ്വേന്ദ്ര ചാഹൽ (18 കോടി), മാർക്കസ് സ്‌റ്റോയിനിസ് (11 കോടി), ഗ്ലെൻ മാക്സ്വെൽ (4.20 കോടി), നെഹാൽ വധേര (രൂപ. 4.20 കോടി), ഹർപ്രീത് ബ്രാർ (1.50 കോടി), വിജയ് കുമാർ വൈശാഖ് (1.80 കോടി), യാഷ് താക്കൂർ (1.60 കോടി) എന്നിങ്ങനെയാണ് ഇന്നത്തെ പിബികെഎസ് വാങ്ങലുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+