ആർസിബി വക വമ്പൻ ലോട്ടറി, 20 ലക്ഷത്തിൽ നിന്ന് 11 കോടിയിലേക്ക് ഒറ്റയടിക്ക് കുതിപ്പ്; ആരാണീ ഭാഗ്യവാൻ?
ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലം അടുത്തിടെയാണ് സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന താരലേലത്തിന് വേദിയായത് സൗദിയിലെ ജിദ്ദയായിരുന്നു. നൂറുകണക്കിന് താരങ്ങളാണ് ലേലത്തിൽ മാറ്റുരച്ചത്. പത്ത് ഐപിഎൽ ടീമുകൾ തങ്ങൾക്ക് ആവശ്യമായ താരങ്ങളെ തിരഞ്ഞെടുക്കാൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളും ഇവിടെയുണ്ടായി എന്നതാണ് പ്രധാന കാര്യം.
അതിലൊന്ന് ചെറിയ താരങ്ങൾ പോലും, അപ്രതീക്ഷിതമായി വന്ന് വലിയ പ്രതിഫലവുമായി മടങ്ങിയെന്നതാണ്. അത്തരത്തിൽ ഒരു താരത്തെയാണ് ഇന്ന് പരിചയപ്പെടാനുള്ളത്. കേവലം 20 രൂപ അടിസ്ഥാന വില നിശ്‌ചയിച്ചിരുന്ന ഈ താരത്തെ ഒറ്റയടിക്ക് അതിന്റെ എത്രയോ അമ്പതിരട്ടിയോളം വരുന്ന തുകയ്ക്കാണ് മുൻനിര ടീമുകളിൽ ഒന്ന് വിളിച്ചെടുത്തത്.

ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയാണ് ഈ താരം. ഏകദേശം 5500 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർധനവാണ് ജിതേഷിന്റെ ഐപിഎൽ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ജിതേഷിനെ സ്വന്തമാക്കിയത്.
20 ലക്ഷം അടിസ്ഥാന വിലയിൽ നിന്ന് ആർസിബി ജിതേഷിനായി 11 കോടി രൂപ വരെ ലേലം വിളിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലക്‌നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളും ജിതേഷിനായി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ അവസാന നറുക്ക് വീണത് ആർസിബിക്കായിരുന്നു.
ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിരാട് കോലിക്കൊപ്പം കളിക്കാനുള്ള ഭാഗ്യമാണ് ജിതേഷ് ശർമ്മയ്ക്ക് കൈവന്നിരിക്കുന്നത്. പ്രതിഫലത്തിൽ ജിതേഷിനെക്കാൾ കൂടുതൽ വാങ്ങുന്ന താരങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നിട്ടും ലാഭ ശതമാനത്തിൽ ജിതേഷ് തന്നെയാണ് മുന്നിലുള്ളത്.
ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ താരങ്ങളുടെ ഡിമാൻഡ് ഊട്ടിയുറപ്പിക്കുന്നതാണ് ജിതേഷ് ശർമ്മയ്ക്ക് വേണ്ടി നടന്ന മത്സരം. എങ്കിലും പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവർ ഉൾപ്പെടെയുള്ള യുവതാരങ്ങളെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ അടക്കമുള്ളവരും ലേലത്തിൽ നിന്ന് പുറത്തായിരുന്നു. എന്നിട്ടും ഇത്രയും ഉയർന്ന തുകയ്ക്ക് മുൻനിര ടീം സ്വന്തമാക്കി എന്നതാണ് ജിതേഷിനെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യം.
അതേസമയം, ഇത്തവണ ഐപിഎൽ ലേലത്തിൽ ഇന്ത്യൻ യുവതാരങ്ങളായ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരാണ് റെക്കോർഡ് വിലയുമായി മുന്നിട്ട് നിന്നത്. പന്തിനെ ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത് 27 കോടി രൂപ എന്ന വൻ തുകയ്ക്കാണ്. മറുവശത്ത് പഞ്ചാബ് കിംഗ്‌സ് ആവട്ടെ 26.75 കോടി രൂപ മുടക്കിയാണ് ശ്രേയസിനെ ടീമിൽ എത്തിച്ചത്. 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യറിനെ ടീമിൽ എത്തിച്ച് കെകെആറും ഞെട്ടിച്ചിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications