ഇതെന്താ സൗന്ദര്യ മത്സരമോ? ലേല വേദിയിൽ താരങ്ങളായി പ്രീതി സിന്റയും കാവ്യ മാരനും, തിളങ്ങി നിത അംബാനിയും
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം ഒന്നാം ദിവസം ജിദ്ദയിൽ പൂർത്തിയായിരിക്കുകയാണ്. അപ്രതീക്ഷിത നീക്കങ്ങളും സർപ്രൈസ് വാങ്ങലുകളും ഒക്കെയായി പത്ത് ടീമുകളും അവരുടെ പ്രതിനിധികളും ലേലത്തിൽ സജീവമായി തന്നെ പങ്കെടുത്തു. പ്രതീക്ഷിച്ചത് പോലെ തന്നെ ഇത്തവണ വേദിയിൽ താരങ്ങളായത് ചില ടീമുകളുടെ ഉടമകളായ വനിതകളാണ്.
കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഇവർ പലപ്പോഴും ഐപിഎൽ താരലേലത്തിന്റെ ശോഭ ഉയർത്തുന്നു. പ്രീതി സിന്റ, കാവ്യ മാരൻ, നിത അംബാനി തുടങ്ങിയവരാണ് ലേലത്തിന്റെ ഒന്നാം ദിനം ശ്രദ്ധ നേടിയത്. ഇവരുടെ ഔട്ട്ഫിറ്റും അതിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായി തന്നെ നടക്കുന്നുണ്ട്.

അതിൽ ആരാധകർ എടുത്ത് പറയുന്നൊരു കാര്യം കാവ്യ മാരന്റെയും നിത അംബാനിയുടെയും വസ്ത്രങ്ങളുടെ സാമ്യതയാണ്. കാവ്യ ധരിച്ചത് നേവി ബ്ലൂ നിറത്തിലുള്ള ലളിതമായ ഒരു സ്യൂട്ടായിരുന്നു. വളരെ സിമ്പിളായി വസ്ത്രം ധരിച്ചിട്ട് പോലും ഇന്നും താരലേലം ടിവിയിലൂടെയും ഫോണിലൂടെയും ഒക്കെ കാണുന്ന ആരാധകരുടെ ഹൃദയം കീഴടക്കാൻ കാവ്യക്ക് കഴിഞ്ഞു.
മറുവശത്ത് നിത അംബാനിയും അതേ നിറത്തിലുള്ള വസ്ത്രം തന്നെയാണ് ധരിച്ചത്. എങ്കിലും കാവ്യയുടെ സ്യൂട്ടിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഡിസൈൻ ആയിരുന്നു നിതയുടെ വസ്‌ത്രം. ഇതോടെ ഇരുവരും മുൻകൂട്ടി പ്ലാൻ ചെയ്‌തത് ഒരേ വസ്‌ത്രം ധരിച്ചു വന്നതാണോ എന്ന് വരെ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.
എന്നാൽ ഇവരിൽ നിന്ന് വളരെ വേറിട്ട് നിൽക്കുന്ന ശൈലിയിലാണ് പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റ എത്തിയത്. മനോഹരമായ വെളുത്ത ഫുൽക്കാരി ദുപ്പട്ട അണിഞ്ഞുകൊണ്ടാണ് പ്രീതി ലേല വേദിയിലേക്ക് കടന്നുവന്നത്. ഇതോടെ എല്ലാവരുടെയും ശ്രദ്ധ ഈ മൂന്ന് പേരിലേക്ക് മാറി എന്നതാണ് പ്രധാന കാര്യം. ലേല നടപടികളിൽ തുടക്കം മുതല അവസാനം വരെ പങ്കാളികളായാണ് ഇവർ മടങ്ങിയത്.
അതേസമയം, സോഷ്യൽ മീഡിയയിൽ കാവ്യ മാരന്റെ ലുക്കിനെ കുറിച്ചാണ് ആരാധകർ വാതോരാതെ സംസാരിക്കുന്നത്. ചിലർ ഐപിഎൽ ലേലം കാണുന്നത് പോലും കാവ്യാ മാരനെ കാണാൻ വേണ്ടിയാണെന്ന് കമന്റുകളിൽ പറയുന്നു. എല്ലാ താരങ്ങളെയും കാവ്യക്ക് കൊടുക്കാൻ പറയുന്ന ആരാധകരും കുറച്ചല്ല. എന്തായാലും ഐപിഎൽ താരലേല വേദിയിൽ ഇക്കുറി ശ്രദ്ധേയരായത് ഈ മൂന്ന് വനിതകളാണ്.












Click it and Unblock the Notifications