Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രേയസ് ഇനി കോടികൾ കൊണ്ട് കളിക്കും; ഐപിഎല്ലിലെ വിലയേറിയ രണ്ടാം താരം, മുടക്കിയത് 26.75 കോടി..!

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ. പഞ്ചാബ് കിംഗ്‌സാണ് താരത്തെ 26.75 കോടി എന്ന വൻ തുകയ്ക്ക് സ്വന്തമാക്കിയത്. ഇതുവരെ കഴിഞ്ഞ സീസണിൽ മിച്ചൽ സ്‌റ്റാർക്ക് നേടിയ 24.75 എന്ന തുകയാണ് പഴങ്കഥയായത്. എന്നാൽ ശ്രേയസിന്റെ റെക്കോർഡ് പത്ത് മിനിറ്റിനകം തന്നെ റിഷഭ് പന്ത് തകർക്കുകയായിരുന്നു.

ഒരു ഇന്ത്യൻ താരത്തിന് മാത്രമല്ല വിദേശതാരത്തിന് എത്താൻ കഴിയാത്ത ഉരത്തിലാണ് ശ്രേയസ് നിൽക്കുന്നത്. ലേലത്തിൽ ശ്രേയസ് അയ്യർക്ക് വേണ്ടി ടീമുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ഡൽഹി അടക്കമുള്ളവർ വിടാതെ പിടിച്ചെങ്കിലും അവസാനത്തെ ചിരി പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയുടെത് ആയിരുന്നു.

shreyas

ശ്രേയസിനെ നായകനാക്കി ടീം ശക്തിപ്പെടുത്താനാവും പഞ്ചാബ് തീരുമാനം. ഇന്ത്യൻ യുവനിരയിൽ ശ്രദ്ധേയമായ റെക്കോർഡുകൾ സ്വന്തമായുള്ള താരം കൂടിയാണ് ശ്രേയസ് അയ്യർ. കൂടാതെ നേരത്തെ ഐപിഎൽ ടീമുകൾ നയിച്ച് പരിചയവുമുണ്ട്. കഴിഞ്ഞ സീസണിൽ മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലായിരുന്നു ശ്രേയസ് കളിച്ചത്.

അതേസമയം. ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ വിൽപ്പനയാണ് നടക്കുന്നത്. മുൻനിര താരങ്ങളിൽ മിച്ചൽ സ്‌റ്റാർക്ക്, ജോസ് ബട്ട്ലർ എന്നിവർ ഉൾപ്പെടെ ടീമുകൾ സ്വന്തമാക്കിയ പ്രമുഖരിൽ ഉൾപ്പെടുന്നു. രാജസ്ഥാൻ റോയൽസ് ഇക്കുറി കൈയൊഴിഞ്ഞ ബട്ട്ലറിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസ് ആണ്, വില 16.75 കോടി രൂപ.

അതേസമയം, ശ്രേയസിന് മുൻപ് തന്നെ വൻ തുകയ്ക്ക് ടീമുകൾ താരങ്ങളെ എടുക്കാൻ തുടങ്ങിയിരുന്നു. ആദ്യം വിറ്റുപോയത് അർഷദീപ് സിംഗായിരുന്നു. താരത്തെ 18 കോടി മുടക്കിയാൻ പഞ്ചാബ് കിംഗ്‌സ് ആർടിഎമ്മിലൂടെ വാങ്ങിയത്. പിന്നാലെ സ്‌റ്റാർ പേസർ കാഗിസോ റബാഡയെ 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസും കരുത്ത് കാട്ടി.

ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ബൗളിങ് നിറയെ ശക്തിപ്പെടുത്തി. ഡേവിഡ് മില്ലറിനെ 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയാണ് ലക്‌നൗ സൂപ്പർ ജയന്റ്സ് റിഷഭ് പന്തിന് കൂട്ടാളിയെ നൽകിയത്. പിന്നീട് ഏറ്റവും വലിയ തുകയ്ക്ക് വിറ്റ താരങ്ങളിൽ ഒന്ന് ചാഹലാണ്. യൂസ്‌വേന്ദ്ര ചാഹലിനെ 18 കോടി രൂപക്കാണ് പഞ്ചാബ് കിംഗ്‌സ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+