സൺ റൈസേഴ്‌സ് ടീമിന്റെ 'തല'; കാവ്യ മാരൻ സൗന്ദര്യം കൊണ്ട് മാത്രമല്ല ആസ്‌തി കൊണ്ടും ഞെട്ടിക്കും, 400 കോടിയോ?
ഹൈദരാബാദ്: ഐപിഎൽ താരലേലത്തിൽ മാത്രമല്ല സീസണിൽ മത്സരങ്ങൾ നടക്കുമ്പോഴും ആരാധക ശ്രദ്ധ നേടുന്ന വ്യക്തിത്വമാണ് കാവ്യ മാരൻ. മുൻ ചാമ്പ്യൻമാരായ സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉടമ കൂടിയായ കാവ്യ എപ്പോഴും ടീമിനെ ഉത്തേജിപ്പിക്കാനും അവർക്ക് പ്രചോദനം നൽകാനുമായി മുൻനിരയിൽ തന്നെ നിൽക്കാറുണ്ട്. എന്നാൽ ലേലത്തിലേക്ക് വരുമ്പോൾ കാവ്യ മാരൻ മറ്റൊരാളാണ്.
അല്ലെങ്കിലും സൺ ഗ്രൂപ്പിന്റെ മേധാവിയായ കലാനിധി മാരന്റെ മകൾക്ക് ബിസിനസ് കാര്യത്തിൽ ആരും ഉപദേശം നൽകേണ്ടി വരില്ല. ഐപിഎൽ ലേലത്തിന്റെ ഒന്നാം ദിനം അത് എതിരാളികൾക്ക് പോലും മനസിലായിക്കാണും. കാരണം തന്റെ കണിശത കൊണ്ടും ബുദ്ധികൂർമത കൊണ്ടും മികച്ച തീരുമാനങ്ങളുമായി ലേലത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു കാവ്യ.

കാവ്യ മാരൻ: സമ്പാദ്യം കൊണ്ടും ഞെട്ടിക്കും
നേവി ബ്ലൂ നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞു കൊണ്ടാണ് കാവ്യ ഇന്നലെ ലേലത്തിന് എത്തിയത്. ഇതോടെ ആരാധകരുടെ മുഴുവൻ കണ്ണുകളും അവരിലേക്ക് പതിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കാവ്യ മാരന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കാവ്യയെ കാണാൻ വേണ്ടി മാത്രമാണ് ലേലത്തിന് മുൻപിൽ ഇരിക്കുന്നത് എന്നായിരുന്നു കൂടുതൽ പേരും കമന്റ് രേഖപ്പെടുത്തിയത്.
ഐപിഎൽ വേദികളിൽ കാണുന്ന സൺ റൈസേഴ്‌സ് ഉടമ എന്നതിലുപരി ബിസിനസിൽ തന്റെ മികവ് തെളിയിച്ച വ്യക്തികളിൽ ഒരാളായിരുന്നു കാവ്യ മാരൻ. ഈ കുറഞ്ഞ പ്രായത്തിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ കായിക ലീഗുകളിൽ ഒന്നിലെ ടീമിന്റെ ഉടമ ആവുക എന്നത് ചില്ലറ കാര്യമല്ല. അതുപോലെ തന്നെ വേറെയും ആസ്‌തികൾ ഇവർക്കുണ്ട്.
കാവ്യ മാരന്റെ ആസ്‌തി ഏകദേശം 409 കോടി രൂപയാണ്. അവരുടെ പിതാവും സൺറൈസേഴ്‌സ് സഹ ഉടമയുമായ കലാനിധി മാരൻ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ് എന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. 19,000 കോടി രൂപയുടെ ആസ്‌തിയുമായി തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മാരൻ.
എംബിഎ, കൊമേഴ്‌സ് ബിരുദം നേടിയിട്ടുള്ള കാവ്യക്ക് 32 വയസ് മാത്രമാണ് പ്രായം. പിതാവിനൊപ്പം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയാണ് കാവ്യ മാരൻ. കൂടാതെ 2018 മുതൽ ഫ്രാഞ്ചൈസി സിഇഒയാണ്. ഐപിഎല്ലിന് പുറമേ സൺ ഗ്രൂപ്പിന്റെ തന്നെ സൺറൈസേഴ്‌സ് ഈസ്‌റ്റേൺ കേപ് ഓഫ് ക്രിക്കറ്റ് എന്ന ടീമും അവർക്ക് സ്വന്തമായുണ്ട്.
അതേസമയം, ആദ്യ ദിനത്തിൽ മികച്ച നീക്കങ്ങളാണ് കാവ്യയുടെ നേതൃത്വത്തിൽ എസ്ആർഎച്ച് നടത്തിയത്. മുഹമ്മദ് ഷമി 10 കോടി, ഹർഷൽ പട്ടേൽ - 8 കോടി രൂപ, ഇഷാൻ കിഷൻ - 11.25 കോടി രൂപ,രാഹുൽ ചാഹർ - 3.2 കോടി രൂപ, ആദം സാമ്പ - 2.4 കോടി രൂപ എന്നിങ്ങനെ മികച്ച ഒരുപിടി മികച്ച താരങ്ങളെയാണ് ഇന്നലെ ടീം സ്വന്തമാക്കിയത്.












Click it and Unblock the Notifications