ലേലത്തിന് മുൻപ് ആസ്‌തി 15 കോടി; കെകെആർ വിളിച്ചെടുത്തത് 23.75 കോടിക്ക്..! വെങ്കിടേഷ് അയ്യറിന് ബംപർ ലോട്ടറി
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്കുള്ള താരലേലം സൗദിയിലെ ജിദ്ദയിൽ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾക്ക് എന്നും വേദിയാവുന്ന ഇടങ്ങളാണ് താരലേലങ്ങൾ. ഇക്കുറിയും അതിന് പഞ്ഞമുണ്ടായില്ല. കഴിഞ്ഞ ശശാങ്ക് സിംഗിനെ മാറി വാങ്ങിയ പ്രീതി സിന്റയും കൂട്ടരും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇക്കുറി ഞെട്ടിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമാണ്.
അവർ നിലവിൽ ടീമിൽ കളിച്ചു കൊണ്ടിരുന്ന താരമായ വെങ്കിടേഷ് അയ്യറിനെ ലേലത്തിൽ വിളിച്ച തുക കണ്ട് എതിരാളികൾ പോലും ഞെട്ടി എന്നതാണ് വാസ്‌തവം. ഇന്ത്യൻ താരങ്ങളിൽ എന്നല്ല, ഐപിഎല്ലിലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയാണ് ഇപ്പോൾ വെങ്കിടേഷ് അയ്യർക്ക് വന്നു ചേർന്നിരിക്കുന്നത്.

താരത്തെ കെകെആർ സ്വന്തമാക്കിയത് 23.75 കോടി എന്ന ഞെട്ടിക്കുന്ന വിലയ്ക്കാണ്. താരത്തിന് നൽകിയ അടിസ്ഥാന വിലയായ 2 കോടിയുടെ എത്രയോ ഇരട്ടിയാണ് ടീം മുടക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. അതും നേരത്തെ നിലനിർത്താൻ അവസരം ഉണ്ടായിരുന്നിട്ടും ലേലത്തിൽ പങ്കെടുക്കാൻ അനുവദിച്ച ശേഷം ഇത്രയും ഉയർന്ന തുകയ്ക്ക് വിളിച്ചെടുക്കുക എന്ന കെകെആർ രീതിയാണ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
എന്നാൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഈ ലേലത്തിന് മുൻപ് വരെ വെങ്കിടേഷ് അയ്യരുടെ ആകെ ആസ്‌തി എത്ര ആയിരുന്നോ ഏതാണ്ട് അതിന്റെ ഇരട്ടിയോളം രൂപയാണ് നിലവിൽ കെകെആർ അദ്ദേഹത്തിന് നൽകാൻ ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശ്രേയസ് അയ്യർക്കും റിഷഭ് പന്തിനും തൊട്ട് പിന്നിലാണ് വെങ്കിടേഷും ഇടംപിടിച്ചിരിക്കുന്നത്.
വെങ്കിടേഷ് അയ്യർ: ആരാണ് ഈ കെകെആർ ഓൾറൗണ്ടർ?
ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിന് വേണ്ടിയാണ് അയ്യർ കളിക്കുന്നത്. മികച്ചൊരു ഓൾറൗണ്ടർ കൂടിയായ താരമാണ് വെങ്കിടേഷ് അയ്യർ. ഇടംകൈയൻ ബാറ്ററും ഒപ്പം വലം കൈയൻ മീഡിയം പേസറുമാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽശ്രേയസ് അയ്യർക്കൊപ്പം മികച്ച പ്രകടനം നടത്തി ക്വാളിഫയർ ഒന്നിൽ ടീമിനെ മുന്നോട്ട് നയിച്ച താരമായിരുന്നു വെങ്കിടേഷ്.
വെങ്കിടേഷ് അയ്യർക്ക് 2024-ൽ ഏകദേശം 15 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലവും ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന വരുമാനവും തന്നെയാണ് അതിൽ പ്രധാനം. ഇതിന് പുറമേ കരിയറിന്റെ തുടക്കത്തിലാണെങ്കിലും ചില പരസ്യ കരാറുകളിലും താരം ഏർപ്പെട്ടിട്ടുണ്ട്, ഇതും ആസ്‌തിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
അതേസമയം, ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. ഏറ്റവും വില കൂടിയ താരമായി മാറിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററി റിഷഭ് പന്താണ്. താരത്തിനെ ലക്‌നൗ വാങ്ങിയത് 27 കോടി രൂപയ്ക്കാണ്. രണ്ടാമതും മറ്റൊരു ഇന്ത്യൻ യുവതാരമാണ്, ശ്രേയസ് അയ്യർ. പഞ്ചാബ് കിംഗ്‌സ് താരത്തിനായി മുടക്കിയത് 26.75 കോടിയാണ്.












Click it and Unblock the Notifications