ഐപിഎൽ ലേലത്തിന് മണിക്കൂറുകൾ മാത്രം; ഈ യുവതാരങ്ങളെ ശ്രദ്ധിക്കണം, കൂട്ടത്തിൽ ഷാരൂഖ് ഖാനും...
ഐപിഎൽ താരലേലം നടക്കാനിരിക്കുകയാണ്, ഇനി മണിക്കൂറുകൾ മാത്രമാണ് ഇതിന് ശേഷിക്കുന്നത്. നാളെ ദുബായിൽ വച്ച് നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നത് മുന്നൂറിലേറെ താരങ്ങളാണ്. ചെറുതും വലുതുമായ താരങ്ങൾ ലേലത്തിൽ പങ്കെടുമ്പോൾ വൻ കളിക്കാർ മാത്രമല്ല ശ്രദ്ധാകേന്ദ്രമാവുന്നത്. ഒരിക്കൽ പോലും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിട്ടില്ലാത്ത ഒരുപിടി താരങ്ങൾക്കും ഇക്കുറി ആവശ്യക്കാർ ഏറെയുണ്ട്.
അന്താരാഷ്‌ട്ര അരങ്ങേറ്റം നടന്നില്ലെങ്കിലും ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച താരങ്ങൾ എല്ലാ കാലത്തും ഐപിഎൽ ലേലത്തിൽ തിളങ്ങിയിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷ. പത്ത് ഫ്രാഞ്ചൈസികളാണ് ഇക്കുറി താരങ്ങൾക്കായി മത്സര രംഗത്തുള്ളത്. ഈ ലേലത്തിൽ തിളങ്ങുമെന്ന് കരുതപ്പെടുന്ന ഏഴ് ആഭ്യന്തര താരങ്ങൾ ഇവരൊക്കെയാണ്...

ഷാരൂഖ് ഖാൻ
പഞ്ചാബ് കിംഗ്‌സ് താരമായിരുന്നു ഷാരൂഖ് ഖാൻ, കഴിഞ്ഞ സീസണിൽ 5.25 കോടി രൂപയ്ക്കായിരുന്നു താരത്തെ അവർ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന താരത്തെ മുൻനിര ടീമുകളിൽ ഒന്ന് തന്നെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവ്രാന്ത് ശർമ
ഐപിഎൽ 2023 സീസണിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വിവ്രാന്ത് ശർമ, കഴിഞ്ഞ സീസണിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് 2.2 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിനായി രംഗത്തുണ്ടായിരുന്നു. 24കാരനായ ജമ്മു സ്വദേശി കഴിഞ്ഞ സീസണിൽ ഒരു അർധ സെഞ്ച്വറിയും നേടിയിരുന്നു.
തേജ രവി
ഹൈദരാബാദിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്‌ചവെച്ച തേജ രവി മികച്ചൊരു ഓൾറൗണ്ടറാണ്. സീസണിൽ 19 വിക്കറ്റുകളുമായി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ച താരം പല ടീമുകളെയും ലിസ്‌റ്റിൽ ഉണ്ട്. ഇന്ത്യൻ ബൗളർ മുകേഷ് കുമാറിന്റെ ശൈലിയുമായി സാമ്യതയുള്ള താരത്തിന് വേണ്ടി ഒന്നിലധികം ടീമുകൾ രംഗത്തിറങ്ങിയേക്കും.
ഹാർവിക് ദേശായി
സൗരാഷ്ട്രയുടെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ തുറുപ്പ് ചീട്ട്. താരം ഒരു വിക്കറ്റ് കീപ്പർ ബാറ്ററാണ്. കഴിഞ്ഞ മുഷ്‌താഖ് അലി ട്രോഫിയിൽ 336 റൺസാണ് താരം അടിച്ചെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൃത്യമായി വിലയിരുത്തി ഐപിഎൽ ഫ്രാഞ്ചൈസികൾ താരത്തിനെ റാഞ്ചിയെടുക്കും എന്നാണ് വിലയിരുത്തൽ.
കാർത്തിക് ത്യാഗി
മുൻപ് രാജസ്ഥാൻ റോയൽസ് താരമായിരുന്നു കാർത്തിക് ത്യാഗി, പിന്നീട് നാല് കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തി. തന്റെ വ്യത്യസ്‌തമായ ശൈലിയിലുള്ള ബൗളിങ് കൊണ്ട് താരം ശ്രദ്ധ നേടിയിരുന്നു. ഇക്കുറി ഒന്നിലധികം ടീമുകൾ താരത്തിന് പിന്നാലെയുണ്ട്.












Click it and Unblock the Notifications