ഐപിഎല്ലിന്റെ ബ്രാന്‍ഡ് വാല്യു വന്‍ റെക്കോര്‍ഡില്‍, 10 ബില്യണ്‍ പിന്നിട്ടു; മൂല്യമേറിയത് ഈ ടീം
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ കുതിപ്പ്. വിപണി മൂല്യത്തില്‍ ഈ വര്‍ഷവും അമ്പരപ്പിക്കുന്ന കുതിപ്പാണ് ഐപിഎല്‍ ഉണ്ടാക്കിയിരിക്കുന്നത്. പത്ത് മില്യണ്‍ യുഎസ് ഡോളര്‍ എന്ന അപൂര്‍വ നേട്ടം പിന്നിട്ടിരിക്കുകയാണ് ഐപിഎല്‍ ബ്രാന്‍ഡ് മൂല്യമെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും പ്രമുഖ ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ബ്രാന്‍ഡ് ഫിനാന്‍സ്. നിലവില്‍ 10.7 ബില്യണ്‍ യുഎസ് ഡോളറാണ് ഐപിഎല്ലിന്റെ മൂല്യം. ലോകത്തെ തന്നെ വമ്പന്‍ കായിക ലീഗുകളിലൊന്നായി ഉയര്‍ന്നിരിക്കുകയാണ് ഐപിഎല്‍. ലോകത്തുള്ള എല്ലാ ടി20 ലീഗുകളെയും നയിക്കുന്ന പ്രകാശമാണ് ഐപിഎല്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണ് ഐപിഎല്‍ ബ്രാന്‍ഡിന്റെ വിജയരഹസ്യം.

തുടര്‍ച്ചയായി ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കുന്നതില്‍ അവര്‍ മികവ് കാണിക്കുന്നു. അത് തന്നെയാണ് മൂല്യം വര്‍ധിപ്പിക്കുന്നതെന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഹ്യൂഗോ ഹെന്റ്‌ലി പറഞ്ഞു. വേറെയും നേട്ടങ്ങള്‍ ഐപിഎല്ലിന് മാത്രമായിട്ടുണ്ട്. സ്ത്രീകളുടെ ഐപിഎല്ലില്‍ ഇതിലൊന്നാണ്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുന്ന ഒന്നാണിത്. മറ്റൊന്ന് ഐപിഎല്‍ സൗജന്യമായി എല്ലാവര്‍ക്കും ടിവിയില്‍ അടക്കം ലഭ്യമാക്കുന്നതാണ്.
ആപ്പുകളിലൂടെ അടക്കം ജിയോ സിനിമ ഇത് ലഭ്യമാക്കുന്നുണ്ട്.അതേസമയം ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമായി മുംബൈ ഇന്ത്യന്‍സിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 87 മില്യണാണ് ബ്രാന്‍ഡ് മൂല്യം. 2020 മൂതല്‍ ഏറ്റവും മൂല്യമേറിയ ടീമായി മുംബൈ തുടരുകയാണ്. തൊട്ടുപിന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സുണ്ട്. ഏറ്റവും ശക്തമായ ടീമാണ് ചെന്നൈ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുംബൈ ഏറ്റവും മൂല്യമേറയ ബ്രാന്‍ഡാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് സീസണ്‍ മാത്രം കളിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടൂര്‍ണമെന്റില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടീമാണെന്നും ബ്രാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎസ്‌കെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മത്സരം നടന്നത്.
സിഎസ്‌കെയുടെ ബ്രാന്‍ഡ് മൂല്യം 80.6 മില്യണാണ്. അതുപോലെ കെകെആറിന്റേത് 78.6 മില്യണ്‍ യുഎസ് ഡോളറുമാണ്. ആര്‍സിബിയാണ് ഇവര്‍ക്ക് പിന്നില്‍. 69.8 മില്യണ്‍ മൂല്യം ഇവര്‍ക്കുണ്ട്. അഞ്ചാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സാണ്. രണ്ട് സീസണ്‍ മാത്രം കളിച്ച ടീമിന്റെ ബ്രാന്‍ഡ് മൂല്യം 65.4 മില്യണാണ്.
2008നെ അപേക്ഷിച്ച് സിഎസ്‌കെയുടെ ബ്രാന്‍ഡ് മൂല്യം ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. സിഎസ്‌കെയാണ് ഏറ്റവും ശക്തമായ ബ്രാന്‍ഡ്. മാര്‍ക്കറ്റിംഗ് നിക്ഷേപം, ബ്രാന്‍ഡ് ഫെമിയിലറിറ്റി, വിശ്വാസ്യതയും ആത്മാര്‍ത്ഥമായ കൂറും, കോര്‍പ്പറേറ്റ് റെപ്യൂട്ടേഷന്‍ എന്നിവയെല്ലാം ചേര്‍ന്നുള്ള ബ്രാന്‍ഡാണ് സിഎസ്‌കെ. നൂറില്‍ 81.8 ആണ് ഇവരുടെ സ്‌കോര്‍.












Click it and Unblock the Notifications