IPL RETENTIONS: ധോണിക്കും രോഹിത്തിനും മുകളില്‍ സഞ്ജുവിന്റെ പ്രതിഫലം, കോലിക്ക് 21 കോടി

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ റിറ്റന്‍ഷനില്‍ വമ്പന്‍ ട്വിസ്റ്റുകള്‍. മുംബൈ ഇന്ത്യന്‍സ് കൈവിടുമെന്ന് കരുതിയ രോഹിത് ശര്‍മയെ വന്‍ തുക കൊടുത്ത് നിലനിര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയ്ക്ക് 16.30 കോടിയാണ് മുംബൈ നല്‍കിയിരിക്കുന്നത്. എന്നാല്‍ മുംബൈയില്‍ രോഹിത് അല്ല ഏറ്റവും പ്രതിഫലം കിട്ടുന്ന താരം.

ജസ്പ്രീത് ബുംറയ്ക്കാണ് കൂടുതല്‍ പ്രതിഫലം. പതിനെട്ട് കോടിയാണ് താരത്തിന് ലഭിക്കുക. സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കും, ഹര്‍ദിക് പാണ്ഡ്യയെ 16.35 കോടിക്കും, തിലക് വര്‍മയെ 8 കോടിക്കും ടീം നിലനിര്‍ത്തി. മുംബൈക്ക് ഇനി ചെലവഴിക്കാന്‍ ബാക്കിയയുള്ളത് 75 കോടിയാണ്.

sanju-samson

അതേസമയം മലയാളികളുടെ അഭിമാനതാരമായ സഞ്ജു സാംസണെയും വന്‍ തുകയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. പതിനെട്ട് കോടിയാണ് സഞ്ജുവിന് ലഭിക്കുക. ഇതേ തുക തന്നെയാണ് യശസ്വി ജെയ്‌സ്വാളിനും ലഭിച്ചിരിക്കുന്നത്. റിയാന്‍ പരാഗ്-14 കോടി, ധ്രുവ് ജുറല്‍-14 കോടി, ഷിംറോണ്‍ ഹെറ്റ്മയര്‍-11 കോടി, സന്ദീപ് ശര്‍മ-4 കോടി എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങള്‍. താരലേലത്തില്‍ രാജസ്ഥാന് ഇനി ചെലവിടാനുള്ളത് 41 കോടി രൂപയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിരാട് കോലിക്ക് റെക്കോര്‍ഡ് തുകയാണ് നല്‍കിയത്. 21 കോടിയാണ് താരത്തിന്റെ പ്രതിഫലം. രജത് പാട്ടീദാര്‍-11 കോടി, യഷ് ദയാല്‍-5 കോടി, എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. 83 കോടിയാണ് അവര്‍ക്ക് താരലേലത്തില്‍ ഇനി ചെലവിടാനുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്തിനെയും, ഡേവിഡ് വാര്‍ണറെയും ടീം നിലനിര്‍ത്തിയില്ല. അക്ഷര്‍ പട്ടേല്‍ 16.50, കുല്‍ദീപ് യാദവ് 13.25, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്-10 കോടി, അഭിഷേക് പോറല്‍-4 കോടി, എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. 47 കോടിയാണ് ഇനി ഐപിഎല്‍ താരലേലത്തിന് അവര്‍ക്ക് ചെലവിടാനുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അവരുടെ ഏറ്റവും വലിയ താരമായ ധോണിയുടെ പ്രതിഫലവും താഴേക്ക് വന്നിരിക്കുകയാണ്. നാല് കോടിക്കാണ് ചെന്നൈ താരത്തെ നിലനിര്‍ത്തിയത്.

ഒരുപക്ഷേ ധോണിയുടെ അവസാന സീസണായിരിക്കും ഇത്തവണത്തേതെന്ന സൂചന ഉറപ്പിക്കുന്ന തീരുമാനമാണിത്. ടീമിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദ് തന്നെ തുടരും. 18 കോടിയാണ് താരത്തിന്റെ പ്രതിഫലം. മതീഷ് പതിരാന-13 കോടി, ശിവം ദുബെ-12 കോടി, രവീന്ദ്ര ജഡേജ-18 കോടി, എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ പ്രതിഫലം. 65 കോടിയാണ് അവര്‍ക്കിനി പേഴ്‌സില്‍ ബാക്കിയുള്ളത്.

നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ടീമിന്റെ ക്യാപ്റ്റനായ ശ്രേയസ് അയ്യരിനെ നിലനിര്‍ത്തിയിട്ടില്ല. റിങ്കു സിംഗ്-13 കോടി, വരുണ്‍ ചക്രവര്‍ത്തി-12 കോടി, സുനില്‍ നരെയ്ന്‍-12 കോടി, ആന്ദ്രേ റസ്സല്‍-12 കോടി, ഹര്‍ഷിത്-4 കോടി, രമണ്‍ദീപ് സിംഗ്-4 കോടി, എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. 51 കോടിയാണ് ഇനി താരലേലത്തില്‍ അവര്‍ക്ക് ചെലവഴിക്കാനുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സില്‍ റാഷിദ് ഖാന്‍-18 കോടി, ശുഭ്മാന്‍ ഗില്‍-16.50 കോടി, സായ് സുദര്‍ശന്‍-8.50 കോടി, രാഹുല്‍ തേവാത്തിയ-4 കോടി, ഷാരൂഖ് ഖാന്‍-4 കോടി, എന്നീ തുകയ്ക്കാണ് നിലനിര്‍ത്തിയത്. ഹൈദരാബാദ് 18 കോടിക്ക് പാറ്റ് കമ്മിന്‍സിനെ നിലനിര്‍ത്തി. ക്ലാസന്‍-23 കോടി, അഭിഷേക് ശര്‍മ-14 കോടി, ട്രാവിസ്-14 കോടി, നിതീഷ് കുമാര്‍ റെഡ്ഡി-6 കോടി എന്നിവരൊണ് ടീം നിലനിര്‍ത്തിയത്.

പഞ്ചാബ് കിംഗ്‌സ് ശശാങ്ക് സിംഗ്-5.5 കോടി, പ്രഭ്‌സിമ്രാന്‍ സിംഗ്-4 കോടി എന്നിവരെ നിലനിര്‍ത്തി. നിക്കോളാസ് പൂരാന്‍-21 കോടി, രവി ബിഷ്‌ണോയ്-11 കോടി, മായങ്ക് യാദവ്-11 കോടി, മൊഹ്‌സിന്‍ ഖാന്‍-4 കോടി, ആയുഷ് ബദോനി-4 കോടി, എന്നിവരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നിലനിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q