വിദേശ താരങ്ങളെ തട്ടി നടക്കാന്‍ വയ്യ, കെകെആര്‍ ആരെയെല്ലാം കളിപ്പിക്കും; പ്രവചിച്ച് ഇര്‍ഫാന്‍ പഠാന്‍
ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും താരപ്രഭമായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുള്ളത്. താരലേലത്തില്‍ അവര്‍ ഞെട്ടിക്കുകയും ചെയ്തു. വിദേശ താരങ്ങളുടെ ആധിക്യം തന്നെ കെകെആറിനുണ്ട്. കഴിഞ്ഞ തവണ ഏഴാമതാണ് ടീം ഫിനിഷ് ചെയ്തത്. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇത്തവണ കെകെആര്‍ ഇറങ്ങുന്നത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടി നല്‍കിയായിരുന്നു ടീം വാങ്ങിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയായിരുന്നു ഇത്. എന്നാല്‍ ആരെയെല്ലാം ടീം കളിപ്പിക്കും. ഇക്കാര്യത്തില്‍ പലര്‍ക്കും അഭിപ്രായങ്ങളുണ്ട്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഇര്‍ഫാന്‍ പഠാന്റെ പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അവരുടെ പ്രധാനപ്പെട്ട മൂന്ന് വിദേശ താരങ്ങളെ ഉറപ്പായും കളിപ്പിക്കുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെ ഇര്‍ഫാന്‍ വ്യക്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഉറപ്പായും കളിക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. കാരണം അവരെ കളിപ്പിക്കേണ്ട അവസ്ഥയിലാണ് കെകെആര്‍. നന്നായി ടേണ്‍ ചെയ്യുന്ന പിച്ചുകളാണെങ്കില്‍ നരെയ്‌നെ ടീം കളിപ്പിക്കേണ്ടി വരും.
ഗൗതം ഗംഭീറിന് ഇഷ്ടമുള്ള കാര്യമാണത്. ഗംഭീറിന് വേഗത കുറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതാണ് ഇഷ്ടം. അത്തരം പിച്ചുകളിലാണ് ഗംഭീര്‍ പലപ്പോഴും ചാമ്പ്യനായിട്ടുള്ളത്. അതുപോലെ വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് റഹ്‌മാനുള്ള ഗുര്‍ബാസ് കളിക്കണം. ജേസന്‍ റോയിയേക്കാള്‍ മിടുക്കന്‍ ഗുര്‍ബാസ് ആണെന്നും ഇര്‍ഫാന്‍ പറഞ്ഞു.
ഗുര്‍ബാസ്, റോയ് ഇവരില്‍ ഒരാള്‍ക്ക് മാത്രമേ എന്തായാലും കളിക്കാനാവൂ. കെകെആറിന് വിക്കറ്റ് കീപ്പറാണ് വേണ്ടതെങ്കില്‍ റോയ് പുറത്തിരിക്കേണ്ടി വരും. ഗുര്‍ബാസ് കളിക്കാനാണ് സാധ്യതയെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഗുര്‍ബാസ് കെകെആറിന് വേണ്ടി ഇതുവരെ 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 227 റണ്‍സാണ് നേടിയത്. 133.52 സ്‌ട്രൈക്ക് റേറ്റുണ്ട്.
ടീമിന് ബാലന്‍സ് ഉണ്ടാക്കാന്‍ എന്ത് ചെയ്യണമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഓപണിംഗ് റൊട്ടേറ്റ് ചെയ്യണം. ജേസന്‍ റോയിയും മനീഷ് പാണ്ഡെയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. മനീഷ് പാണ്ഡെയ്ക്ക് അത് ചെയ്യാനാവും. പരിചയസമ്പത്തുള്ളതിനാല്‍ ഏത് പൊസിഷനിലും കളിക്കാം. അതല്ലെങ്കില്‍ വെങ്കടേഷ് അയ്യര്‍ അവിടെ കളിക്കട്ടെയെന്നും ഇര്‍ഫാന്‍ പറഞ്ഞു.
അതേസമയം വിക്കറ്റ് കീപ്പറിന്റെ കാര്യത്തില്‍ ഒരുപാട് ആശങ്ക കെകെആറിന് വേണ്ടതില്ല. ശ്രീകര്‍ ഭരതിനെ വിക്കറ്റ് കീപ്പറുടെ റോളില്‍ പരിഗണിക്കാം. മൂന്നാം നമ്പറില്‍ താരത്തിന് ബാറ്റ് ചെയ്യാം. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പിംഗ് പ്രശ്‌നങ്ങളില്ല. ഇംപാക്ട് സബ്ബായി കളിക്കാവുന്നതാണ്.
ജേസന്‍ റോയ് തന്നെയാണ് ഇതില്‍ മികച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസിനേക്കാള്‍ മികവുറ്റ ഫോമിലായിരുന്നു കഴിഞ്ഞ സീസണില്‍ റോയ് കളിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 285 റണ്‍സ് റോയ് അടിച്ചിരുന്നു. 151.59 ആയിരുന്നു ശരാശരി. ഗുര്‍ബാസിനേക്കാള്‍ വളരെ മുന്നിലായിരുന്നു റോയ്.












Click it and Unblock the Notifications