Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയുടെ കളിപിള്ളയാണോ രോഹിത്..? പാണ്ഡ്യ വന്നാൽ ഹിറ്റ്മാന്റെ ഭാവി എന്തായിരിക്കും, ഉപദേശകന്റെയോ..?

ഐപിഎൽ 2024 സീസണിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങളാണ് ഇക്കുറി പല ടീമുകളും നടത്തുന്നത്. മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ എത്തിയത് അത്തരമൊരു നീക്കത്തിന് ഒടുവിലായിരുന്നു. എന്നാൽ ഇപ്പോഴിതാ മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത് പടിയിറങ്ങുകയാണ്. പാണ്ഡ്യയ്ക്ക് തന്നെയാണ് പകരം ചുമതല.

ഐപിഎല്ലിൽ ഇതിഹാസ പദവിയുള്ള നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ്മ. ഒരു പതിറ്റാണ്ടോളം ടീമിനെ മുന്നിൽ നിന്ന് നയിച്ച രോഹിതിന് അഞ്ച് തവണ ടീമിനെ കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ്. ഇന്ത്യൻ ടീമിൽ നായകനായി തുടരെ തന്നെ രോഹിത് മുംബൈ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന വാർത്ത വലിയ അമ്പരപ്പാണ് പലർക്കിടയിലും ഉണ്ടാക്കിയത്.

Hardik pandya

അതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളും സജീവമാണ്. എന്നാൽ ഈ നീക്കം നേരത്തെ തന്നെ മുംബൈ മാനേജ്‍മെന്റിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. അത് നടപ്പാക്കാൻ ഇതാണ് ഏറ്റവും മികച്ച സമയമെന്നും അവർ തിരിച്ചറിഞ്ഞു. കാരണം 36 പിന്നിട്ട രോഹിതിന് പകരക്കാരനെ ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന കാര്യം അവർ നേരത്തെ അവർ മനസിലാക്കിയതാണ്.

എങ്കിലും മുംബൈ ടീമിനെ നന്നായി അറിയുന്ന ഒരു താരം തന്നെ വേണമെന്നുള്ള നിർബന്ധം ആയിരിക്കാം അവരെ പാണ്ഡ്യയിലേക്ക് എത്തിച്ചത്. മുൻപ് ഇന്ത്യൻ ടീമിലെ വളർച്ചയുടെ, പരിണാമത്തിന്റെ ഒരു നിർണായക ഘട്ടത്തിൽ എംഎസ് ധോണിയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലിയെ അനുസ്‍മരിപ്പിക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഹർദിക് പാണ്ഡ്യ കേവലമൊരു ഐപിഎൽ മെറ്റീരിയൽ അല്ലെന്ന് കൂടി മനസ്സിൽ ഓർക്കണം. രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞാൽ അവിടേക്ക് കയറി വരേണ്ട, വരാൻ സാധ്യത ഉള്ള താരങ്ങളിൽ ഒരാളാണ് പാണ്ഡ്യ. പ്രത്യേകിച്ച് അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഹർദിക്കിനെ വിലയിരുത്താനാവും ബിസിസിഐയുടെ ശ്രമം.

കൂടാതെ ഗുജറാത്ത് ടീമിൽ കളിക്കവേ തുടർച്ചയായ രണ്ട് സീസണുകളിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് പാണ്ഡ്യ ആയിരുന്നു. കന്നി സീസണിൽ തന്നെ കിരീടവും, തൊട്ടടുത്ത സീസണിൽ റണ്ണേഴ്‌സ് അപ്പായും ടൂർണമെന്റ് പൂർത്തിയാക്കാൻ ടീമിന് കഴിഞ്ഞത് പാണ്ഡ്യയുടെ നായക മികവിന്റെ കൂടി അടയാളപ്പെടുത്തലായി.

എങ്കിലും ഐപിഎല്ലിൽ, മുംബൈ ഇന്ത്യൻസ് ടീമിൽ ഇനി രോഹിതിനെ പോലെയൊരു നായകൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ആകെ പത്ത് സീസണുകളിൽ ടീമിനെ മുന്നിൽ നയിച്ച രോഹിത് എണ്ണമറ്റ റെക്കോർഡുകളും കടപുഴക്കിയത് ചരിത്രമാണ്. ഇനി ഒരുപക്ഷേ പാണ്ഡ്യയ്ക്ക് അതേ മികവ് തുടരാനായാൽ മറ്റൊരു ഇതിഹാസ നായകൻ കൂടി മുബൈയുടെ മണ്ണിൽ ജനിക്കും എന്നുറപ്പാണ്. അതിനെന്തായാലും കുറച്ച് കാത്തിരിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+