Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷാൻ കിഷന്റെ ഭാവി തുലാസിൽ..? ദ്രാവിഡിന്റെ ആ നിർദ്ദേശത്തിന് പുല്ലുവില, മടങ്ങിവരവ് എളുപ്പമാവില്ല...

ഇന്ത്യയുടെ പ്രതീക്ഷയുള്ള ഭാവി ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഇഷാൻ കിഷൻ. മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റർ നടത്താറുള്ളത്. എന്നാൽ അടുത്തിടെ നടന്ന ഒന്നിലധികം പരമ്പരകളിൽ കിഷന്റെ അസാന്നിധ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനിടെ അഫ്‌ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന സൂചന രാഹുൽ ദ്രാവിഡും നൽകിയിരുന്നു.

എന്നാൽ ദ്രാവിഡിന്റെ നിർദ്ദേശത്തിന് യാതൊരു വിലയും കൽപ്പിക്കാതെ കിഷൻ കഴിഞ്ഞ ദിവസം നടന്ന രഞ്ജി മത്സരത്തിലും കളിച്ചില്ല. ജാർഖണ്ഡ് ടീം ജനുവരി 12 മുതൽ പൂനെയിൽ രഞ്ജി മത്സരം കളിക്കുന്നുണ്ട്. എന്നാൽ ഇഷാൻ ടീമിൽ ഇല്ല. കൂടാതെ അടുത്ത മത്സരങ്ങളിൽ താരം ഇറങ്ങുമോ എന്ന കാര്യത്തിലും ധാരണയില്ല.

ishaankishan

അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഇഷാന് ഇടം കിട്ടിയിരുന്നില്ല. പകരം ജിതേഷ് ശർമ്മയെയും സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസൺ തന്റെ മികവ് കാട്ടിയത്. ജിതേഷ് ശർമ്മയും കിട്ടിയ അവസരങ്ങളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മാനേജ്‌മെന്റിനെ തൃപ്‌തിപ്പെടുത്തി.

ഈ സാഹചര്യത്തിൽ 25കാരനായ ഇഷാൻ കിഷന്റെ ഭാവി തുലാസിലാണ്. മാനസിക ക്ഷീണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം തുടർച്ചയായ ക്രിക്കറ്റ് ഷെഡ്യൂളിൽ നിന്ന് താരം ഇടവേള എടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷം ഇഷാൻ 'കോൻ ബനേഗാ ക്രോർപതി' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുകയും, അവധിക്കാലം ആഘോഷിക്കാൻ ദുബായിലേക്ക് പോവുകയും ചെയ്‌തിരുന്നു.

ഈ കാലയളവിൽ ജാർഖണ്ഡ് ടീം ഒഫീഷ്യലുമായും അദ്ദേഹം ബന്ധം പുലർത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇഷാന്റെ നിലപാടിനെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയരുന്നത്. കഴിഞ്ഞ വർഷം നടന്ന വെസ്‌റ്റ് ഇൻഡീസ് പര്യടനം, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര, ദക്ഷിണാഫ്രിക്കൻ പര്യടനം എന്നിവയുടെ ഭാഗമായതിന് ശേഷമുള്ള ക്ഷീണം ചൂണ്ടിക്കാട്ടിയാണ് ഇഷാൻ ഇടവേള തിരഞ്ഞെടുത്തത്.

കിഷനെതിരെ അച്ചടക്ക നടപടി എടുത്തിട്ടില്ലെന്ന് അഫ്‌ഗാനിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. എങ്കിലും താരം ആഭ്യന്തര ക്രിക്കറ്റിൽ ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട് എന്നായിരുന്നു ദ്രാവിഡ് വ്യക്തമാക്കിയത്. എന്നാൽ ഈ നിർദ്ദേശവും ഇഷാൻ കിഷൻ അവഗണിച്ച സാഹചര്യത്തിൽ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങളും പലയിടത്തുനിന്ന് ഉയർന്നുവരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+