മുംബൈ കൊടുക്കുന്നത് 15 കോടി, ഇന്ത്യന്‍ ടീമില്‍ എത്രയെന്നറിയുമോ?? ഇഷാന്‍ കിഷന്റെ വരുമാനം ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ടീമില്‍ ജാര്‍ഖണ്ഡില്‍ നിന്ന് സര്‍പ്രൈസായി ഉയര്‍ന്ന് വരികയും, ഐപിഎല്ലില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെക്കുകയാണ് ചെയ്ത താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ പെട്ടെന്നുള്ള കിഷന്‍ വളര്‍ച്ച അതേ പോലെ തന്നെ തകര്‍ന്നിരുന്നു. ക്രിക്കറ്റ് മേഖലയില്‍ താരത്തിന്റെ അഭാവമാണ് ഇഷാന്‍ കിഷനെ വാര്‍ത്തകളില്‍ നിറച്ചത്.ആഭ്യന്തര ക്രിക്കറ്റില്‍ അടക്കം കളിക്കാതെ നടന്ന ഇഷാന്‍ കിഷന്‍ ഒടുവില്‍ ടീമിന് പുറത്താവുകയും ചെയ്തു.
2023 ഡിസംബറില്‍ ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നിര്‍ദേശി്ത് കിഷനായിരുന്നു. അതിന് ശേഷം ഇതുവരെ ടീമിലേക്ക് മടങ്ങിയെത്താന്‍ കിഷന് സാധിച്ചിട്ടില്ല. എന്നാല്‍ താരത്തിന് നിരവധി മാര്‍ഗങ്ങളിലൂടെ വരുമാനം വരുന്നുണ്ടോ? അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന് നേരത്തെ ബിസിസിഐയുടെ വാര്‍ഷിക കരാറിന്റെ ഭാഗമായിരുന്നു. ഗ്രേഡ് സി കരാറിലാണ് താരം ഇടംപിടിച്ചത്. ഒരു കോടി രൂപയാണ് വര്‍ഷത്തില്‍ ഇഷാന്‍ കിഷന് ലഭിക്കുക. 2022-23കാലയളവിലാണ് ഇത്രയും തുക ലഭിക്കുക. ഇതേ വിഭാഗത്തില്‍ വരുന്ന താരങ്ങളാണ് സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവര്‍ എല്ലാം ഗ്രേഡ് സി കരാറില്‍ ഉള്ളവരാണ്.
ഇഷാന്‍ കിഷന് ഐപിഎല്ലില്‍ നിന്നും വന്‍ തുക തന്നെ ലഭിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിലാണ് താരം കളിക്കുന്നത്. 2022ലെ താരലേലത്തില്‍ ഇഷാന്‍ കിഷന് റെക്കോര്‍ഡ് തുകയാണ് ലഭിച്ചത്. മുംബൈ ഇന്ത്യന്‍സ് അതിന് മുമ്പുള്ള സീസണിലെ പ്രകടനത്തെ തുടര്‍ന്നാണ് താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് കിഷനെ നിലനിര്‍ത്തിയത്. കിഷന്‍ ഐപിഎല്ലിലെ യാത്ര ആരംഭിക്കുന്നത് 2016ലാണ്. ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായിരുന്നു താരം. ഒരു സീസണില്‍ 35 ലക്ഷം രൂപയാണ് കിഷന്‍ ഒരു സീസണില്‍ നേടിയിരുന്നത്. താരത്തിന്റെ മികവ് മനസ്സിലാക്കിയ മുംബൈ ഇന്ത്യന്‍സ് താരത്തെ വാങ്ങുകയായിരുന്നു.
2018ല്‍ 6.20 കോടി നല്‍കിയാണ് കിഷനെ വാങ്ങിയത്. ഇത് റെക്കോര്‍ഡ് തുകയായിരുന്നു. അതേസമയം കിഷന് വരുമാനം ഈ രീതില്‍ മാത്രമല്ല ലഭിക്കുന്നത്. വലിയ വീടുകള്‍ തന്നെ താരം നടത്താറുണ്ട്. പട്‌നയില്‍ ആഡംബര വീട് താരത്തിനുണ്ട്. മുംബൈയില്‍ അതുപോലെ അപ്പാര്‍ട്‌മെന്റും താരത്തിനുണ്ട്.
പരസ്യചിത്രങ്ങളാണ് ഇഷാന്‍ കിഷന് വരുമാനം നല്‍കുന്ന മറ്റൊരു മാര്‍ഗം, സിയറ്റ്, മാന്യവാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഓപ്പോ, നോയിസ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം താരത്തെ പരസ്യചിത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബ്രാന്‍ഡുകളെ സോഷ്യല്‍ മീഡിയയില്‍ പ്രമോട്ട് ചെയ്യുന്നതിലൂടെ വലിയൊരു തുകയും താരത്തിന് ലഭിക്കും. ഇഷാന്‍ കിഷന്റെ വാച്ച് കളക്ഷനും മികവുറ്റതാണ്.
പ്രീമിയം വാച്ചുകള്‍ നിരവധി താരത്തിനുണ്ട്. ഫ്രാങ്ക് മുള്ളര്‍, റോളക്‌സ്, പാഥേക് ഫിലിപ്പ് എന്നിവ താരത്തിനുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, ഫോര്‍ഡ് മസ്റ്റാങ് ജിടി എന്നിവയെല്ലാം താരത്തിന്റെ ഗ്യാരേജിലുള്ള വാഹനങ്ങളാണ്. അതോടെ വിദേശ രാജ്യങ്ങളിലെ വെക്കേഷനുകള്‍ക്കും താരം പണം ചെലവിടാറുണ്ട്.












Click it and Unblock the Notifications