ഇത് നാണക്കേടാണ്, പക്ഷേ ആരാധകര്‍ക്ക് സന്തോഷമുണ്ടാകും; കോലിയെ കുറിച്ച് ആന്റേഴ്‌സണ്‍ പറഞ്ഞത് ഇങ്ങനെ
വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കുറച്ച് സമയമായി വിട്ടുനില്‍ക്കുകയാണ്. ഭാര്യയുടെ പ്രസവം അടക്കം ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍ കോലി എപ്പോഴാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവരികഎന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നാണ് കോലി പിന്‍മാറിയത്.
ഇപ്പോഴിതാ കോലിക്ക് പന്തെറിയാന്‍ സാധിക്കാത്തതില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്‌സന്‍ രംഗത്തെത്തിയിരിക്കുകയാണ്. കോലിക്ക് ഇത്തവണ പന്തെറിയാന്‍ സാധിക്കാത്തത് വലിയ നാണക്കേടായി തോന്നുന്നുവെന്നായിരുന്നു ജെയിംസ് ആന്റേഴ്‌സന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് ആന്റേഴ്‌സനും കോലിയും തമ്മിലുള്ളത്. ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി ഇവര്‍ തമ്മിലുള്ള ബാറ്റ് കൊണ്ടും പന്തും കൊണ്ടും തമ്മിലുള്ള മത്സരം പലപ്പോഴും തുല്യതയിലെത്താറുണ്ട്. കോലിയുടെ വിക്കറ്റ് നിരവധി തവണ ആന്റേഴ്‌സന്‍ വീഴ്ത്തിയിട്ടുമുണ്ട്.
അതേസമയം ഇംഗ്ലണ്ട് ആരാധകരാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നുണ്ടാവുക. കോലി പരമ്പരയില്ലാത്തത് കൊണ്ട് അവര്‍ ശരിക്കും ആശ്വസിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിക്കുക എന്നതാണ്. അത്തരം താരങ്ങളെ നേരിടുന്നതിലാണ് ഹരം. കോലി ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന താരമാണെന്നും ആന്റേഴ്‌സന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് കോലി കളിക്കുന്നതായിരുന്നു ഏറ്റവും നല്ല കാര്യം. കാരണം ലോകോത്തര താരങ്ങളുമായി മത്സരിക്കുന്നത് നല്ല കാര്യമാണ്. കോലി കളിക്കുന്നില്ല എന്നത് ഞങ്ങള്‍ക്ക് നാണക്കേടാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കോലിയും ഞാനും തമ്മില്‍ വലിയ മത്സരങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അദ്ദേഹമില്ലാത്തത് ഒരു കുറവാണ്.
പക്ഷേ ഇംഗ്ലീഷ് ആരാധകര്‍ക്ക് കോലി ഇല്ലാത്തതായിരിക്കും കൂടുതല്‍ ആശ്വാസം. കാരണം കോലി അത്രയ്ക്കും മികച്ച താരമാണ്. ഇംഗ്ലണ്ട് ടീം സ്വയം പരീക്ഷിക്കപ്പെടണമെങ്കില്‍ കോലിയെ പോലുള്ള താരങ്ങളുമായി മത്സരിക്കണം. ഇംഗ്ലണ്ട് ആരാധകര്‍ക്ക് പക്ഷേ മത്സരം വിജയിക്കുന്നതിലായിരിക്കും കൂടുതല്‍ താല്‍പര്യമെന്നും ആന്റേഴ്‌സന്‍ പറഞ്ഞു.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയെ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറാണ് ആന്റേഴ്‌സന്‍. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും കോലി നേടിയിരുന്നു. 13.50 ആയിരുന്നു കോലിയുടെ ശരാശരി. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷമുള്ള പരമ്പരയില്‍ ഗംഭീര തിരിച്ചുവരവാണ് കോലി നടത്തിയത്. പരമ്പരയില്‍ കൂടുതല്‍ റണ്‍സടിച്ചതും കോലിയായിരുന്നു.
അഞ്ച് ടെസ്റ്റില്‍ നിന്ന് 593 റണ്‍സായിരുന്നു കോലി നേടിയത്. 59.30 ആയിരുന്നു ശരാശരി. ഇത്തവണയും കോലിയും ആന്റേഴ്‌സനും തമ്മിലുള്ള മത്സരം ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേസമയം ഇന്ത്യയുടെ ബൗളിംഗ് നിര ലോകോത്തരമാണെന്നും ആന്റേഴ്‌സന്‍ പറഞ്ഞു.












Click it and Unblock the Notifications