എറിഞ്ഞാല്‍ കുറ്റി പറക്കും,ബുംറയ്ക്ക് ഇന്ത്യന്‍ ടീമില്‍ മെഗാ പ്രതിഫലം, വാങ്ങുന്നത് ഇത്ര
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരമേ ഉള്ളൂ. ജസ്പ്രീത് ബുംറയെന്ന് യോര്‍ക്കര്‍ കിംഗാണത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുകയാണ് ബുംറ. ഇതോടെ ടെസ്റ്റില്‍ 150 വിക്കറ്റ് വീഴ്ത്തുന്ന താരമായും ബുംറ മാറി. വെറും 34 മത്സരങ്ങള്‍ കൊണ്ടാണ് ബുംറ ഈ നേട്ടം കൈവരിച്ചത്.
കപില്‍ ദേവിനെ അടക്കം മറികടന്നായിരുന്നു നേട്ടം. കപില്‍ 39 മത്സരത്തില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്സിന്റെ കുറ്റി തെറിപ്പിച്ചായിരുന്നു 150ാം വിക്കറ്റ് ബുംറ ആഘോഷിച്ചത്. ഇംഗ്ലണ്ടിനെ 253 പുറത്താക്കാന്‍ സഹായിച്ചതും ബുംറ തന്നെയാണ്.

ഇന്ത്യക്ക് 143 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ലഭിച്ചത്. 45 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റുകള്‍ ബുംറ നേടിയത്. അതേസമയം വഖാര്‍ യൂനിസാണ് 150 വിക്കറ്റ് വേഗത്തില്‍ നേടുന്ന പേസ് ബൗളര്‍. 27 മത്സരത്തില്‍ നിന്നായിരുന്നു നേട്ടം. ഇംഗ്ലണ്ടിന്റെ സിഡ്നി ഫ്രാന്‍സിസ് ബാണ്‍സ് 150 വിക്കറ്റ് വേഗത്തില്‍ സ്വന്തമാക്കുന്ന ബൗളറുമായി ബുംറയേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കരസ്ഥമാക്കിയത് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്.
നിലവില്‍ 171 റണ്‍സിന്റെ ലീഡാണ് മൊത്തം ഇന്ത്യക്കുള്ളത്. അതേസമയം ബുംറയുടെ നേട്ടം വലുതാണ്. പക്ഷേ താരത്തിന്റെ റെക്കോര്‍ഡുകള്‍ പ്രതിഫലത്തിന്റെയും ആസ്തിയുടെയും കാര്യത്തില്‍ വരെയുണ്ട്. അതൊന്ന് പരിശോധിക്കാം.
2016ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലായിരുന്നു ബുംറയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 2018ല്‍ ടെസ്റ്റ് അരങ്ങേറ്റവും ബുംറയില്‍ നിന്നുണ്ടായി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരമായും ബുംറ മാറിയിരുന്നു. ഒരേ കലണ്ടര്‍ വര്‍ഷമായിരുന്നു ഈ നേട്ടങ്ങളെല്ലാം പിറന്നത്.
ബംറ അതുപോലെ പ്രതിഫലത്തില്‍ അടക്കം ഒട്ടും പിന്നില്‍ അല്ല താരം. ഇന്ത്യന്‍ നിരയില്‍ ഏറ്റും ഉയര്‍ന്ന കാറ്റഗറിയായ എ പ്ലസിലാണ് ബുംറ ഉള്ളത്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ പട്ടികയില്‍ ഉള്ളത്. ഇതുപ്രകാരം ഏഴ് കോടി രൂപ ബുംറയ്ക്ക് വര്‍ഷം ലഭിക്കും.
അതേസമയം ബുംറയ്ക്ക് ഐപിഎല്ലിലും ഉയര്‍ന്ന പ്രതിഫലം തന്നെയാണ് ലഭിക്കുന്നത്. 12 കോടി രൂപയാണ് മുംബൈ ഇന്ത്യന്‍സ് താരത്തിന് നല്‍കുന്നത്. ഇതുവരെ 56.90 കോടിയാണ് ബുംറ ഐപിഎല്ലില്‍ നിന്ന് പ്രതിഫലം മാത്രമായി നേടിയത്. 55 കോടിയുടെ ആസ്തിയും ബുംറയ്ക്കുണ്ട്. ഒരു ടെസ്റ്റ് മത്സരത്തിന് പതിനഞ്ച് ലക്ഷവും, ഏകദിനത്തിന് ആറും, ടി20ക്ക് മൂന്ന് ലക്ഷവുമാണ് ബുംറ വാങ്ങുന്നത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications