അഹമ്മദാബാദില്‍ കൊട്ടാരം പോലുള്ള വീട്, ആഡംബര കാറുകള്‍, ബുംറ മാത്രമല്ല ഭാര്യയും കോടീശ്വരി; ആസ്തി ഇത്ര
ഇന്ത്യന്‍ ടീമില്‍ ഇന്ന് ആരും ഭയക്കുന്നൊരു ബൗളറുണ്ടെങ്കില്‍ അത് ജസ്പ്രീത് ബുംറയാണ്. ടി20 ഫൈനലില്‍ പോലും ബുംറയുടെ ഓവറാണ് ഇന്ത്യക്ക് അനുകൂലമായി കളി മാറ്റിയെടുത്തത്. മത്സരത്തിന് ശേഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബുംറയും ഭാര്യ സഞ്ജന ഗണേഷനുമാണ്. ഇരുവരും പരസ്പരം സന്തോഷം പങ്കിടുന്ന ചിത്രങ്ങള്‍ വൈറലായത്.
എന്നാല്‍ ബുംറയുടെ ഭാര്യയെന്ന നിലയില്‍ അല്ല സഞ്ജന അറിയപ്പെടുന്നത്. അതിന് മുകളില്‍ അവരുടെ പ്രശസ്തി എത്തിയിട്ടുണ്ട്. കാരണം സഞ്ജന അറിയപ്പെടുന്ന സ്പോര്‍ട്സ് ജേണലിസ്റ്റാണ്. സഞ്ജന സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് കായിക മേഖലയിലാണ്. മികച്ച രീതിയില്‍ കായിക പരിപാടികള്‍ അവതരിപ്പിക്കുന്ന സഞ്ജനയെ നേരത്തെ സ്റ്റാര്‍ സ്പോര്‍ട്സില്‍ അടക്കം കണ്ടിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്ത് ബുംറയേക്കാള്‍ മുമ്പ് എത്തിയതാണ് സഞ്ജന. അവിടെ നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2021 മാര്‍ച്ച് 15നായിരുന്നു ഇരുവരുടെയും വിവാഹം. സഞ്ജന മുന്‍ മോഡല്‍ കൂടിയാണെന്ന് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്. നിരവധി അന്താരാഷ്ട്ര കായിക ഇവന്റുകള്‍ക്ക് അവതാരകയായിരുന്നു സഞ്ജന ഗണേഷന്.
2019ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പും, ഐസിസി ടി20 ലോകകപ്പും ഇതില്‍ വരും. സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിടെക്കില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് സഞ്ജന പാസായത്. ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിട്ടാണ് സഞ്ജന കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് പ്രശസ്തിയുടെ പടവുകള്‍ അവര്‍ ചവിട്ടിക്കയറിയത്.
2012ല്‍ ഫെമിന സ്റ്റൈല്‍ ദിവയിലും അവര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെമിന മിസ് ഇന്ത്യയുടെയും ഭാഗമായി. എംടിവിയുടെ പ്രശസ്തമായ റിയാലിറ്റി ഷോ സ്പ്ലിറ്റ്സ് വില്ലയില്‍ പങ്കെടുത്തിരുന്നു സഞ്ജന. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു.
എന്നാല്‍ അതിന് ശേഷമാണ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കില് ടിവി അവതാരകയായി അവര്‍ നിയമിതയായത്.രാജ്യത്താകെ നിരവധി സ്പോര്‍ട്സ് ഇവന്റുകളാണ് അവര്‍ കവര്‍ ചെയ്തത്. ഐപിഎല്‍, ഐഎസ്എല്‍, ബാഡ്മിന്റ്ണ്‍ പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം അതില്‍ വരും. വളരെ പെട്ടെന്നാണ് സഞ്ജന കായിക മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ പ്രശസ്തയായത്.
അതേസമയം സഞ്ജന ആളൊരു കോടീശ്വരി കൂടിയാണ്. എട്ട്ക ാേടിയുടെ ആസ്തിയാണ് അവര്‍ക്ക് ഉള്ളതെന്ന് സ്പോര്‍ട്സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ തവണ ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോഴും സഞ്ജനയ്ക്ക് ലഭിക്കുന്നത് ഇരുപതിനും നാല്‍പ്പത് ലക്ഷത്തിനും ഇടയില്‍ പ്രതിഫലമാണ്. സഞ്ജന ആളൊരു ആഡംബര പ്രിയ കൂടിയാണ്.
അഹമ്മദാബാദിലെ കൊട്ടാര സമാനമായ വീട്ടിലാണ് ബുംറയും സഞ്ജനയും താമസിക്കുന്നത്. രണ്ട് കോടി രൂപയാണ് ഇതിന്റെ മൂല്യം. 2021ലാണ് ഈ വീട് വാങ്ങിയത്. മുംബൈയില്‍ മറ്റൊരു ആഡംബര അപ്പാര്‍ട്മെന്റും സഞ്ജനയ്ക്കുണ്ട്.ഇതിനും രണ്ട് കോടിയാണഅ വില. 2.3 കോടിയുടെ മെഴ്സിഡസ് മേയബാച്ച്, രണ്ട് കോടിയുടെ നിസാന്‍ ജിടി-ആര്, 87 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ വേലാര്‍, 19 ലക്ഷത്തിന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ് എന്നിവ സഞ്ജനയുടെ കാര്‍ ശേഖരത്തിലുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications