Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് തീയുണ്ടയേയും ചിരിച്ചുകൊണ്ട് നേരിടുന്ന വില്ലിച്ചായൻ; സമ്പത്തിലും വേറെ ലെവൽ, ആസ്‌തി 100 കോടി കടക്കും

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കൂളായ താരമെന്ന വിശേഷണത്തിന് അർഹനായിരുന്നു മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഒരു കാലത്ത് ഗ്രൗണ്ടിൽ ഏത് സന്ദർഭത്തിലും സംയമനം കൈവിടാതെ നിൽക്കുന്ന ധോണിയുടെ മുഖം ആരാധകർ ഒരിക്കലും മറക്കില്ല. സഹതാരങ്ങൾ ക്യാച്ച് നഷ്‌ടപ്പെടുത്തുമ്പോഴും ഫീൽഡിംഗ് പിഴവ് വരുത്തുമ്പോഴുമൊക്കെ ധോണിയിൽ ഒരു ഭാവമാറ്റവും ഉണ്ടാവാറില്ല.

എന്നാൽ ഈ രീതി തന്നെ പിന്തുടരുന്നത് കൊണ്ട് തന്നെ എതിർ ടീം ആരാധകർക്ക് ഇടയിൽ പോലും വലിയ ഫാൻസ്‌ ബേസുള്ള താരമാണ് ന്യൂസിലാൻഡ് നായകനായ കെയ്ൻ വില്യംസൺ. മലയാളി ആരാധകർ സ്നേഹത്തോടെ അദ്ദേഹത്തെ വില്ലിച്ചായൻ എന്നാണ് വിളിക്കാറുള്ളത്. അത്രയധികം സ്നേഹവും ബഹുമാനവും ഈ താരത്തോട് നമ്മുടെ ആരാധകർക്കുണ്ട്.

kanewilliamsonnetworthdetails

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കെയ്ൻ വില്യംസൺ എന്ന് നിസംശയം പറയാം. ഫാബ് ഫോർ എന്ന ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ബാറ്റർമാരുടെ പട്ടികയിലും ഇടം നേടിയിട്ടുള്ള കെയ്ൻ വില്യംസൺ തന്റെ സമ്പത്തിലും ആസ്‌തിയിലും മറ്റാർക്കും പിന്നിലല്ല എന്നതും ഓർക്കണം.

നിലവിൽ ന്യൂസിലാൻഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവും വിലയേറിയ ബാറ്ററുമായ കെയ്ൻ ഐപിഎൽ ഉൾപ്പെടെയുള്ള ടി20 ലീഗുകളിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ്. വേഗം കുറഞ്ഞ ബാറ്റിങ് എന്ന് പലരും പറയുമ്പോഴും ടി20യിലും മികച്ച റെക്കോർഡ് ആണ് കെയ്ൻ വില്യംസൺ നേടിയിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ആസ്‌തിയിലും പ്രതിഫലിച്ചിട്ടുണ്ട്.

കെയ്ൻ വില്യംസണിന്റെ ആസ്‌തി ഏകദേശം 12 മില്യൺ ഡോളർ അഥവാ 100 കോടിയിൽ അധികമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് നൽകുന്ന വാർഷിക ശമ്പളം, ഐപിഎൽ കരാറുകൾ, സ്വകാര്യ ബിസിനസുകൾ എന്നിവയിൽ നിന്നാണ് അദ്ദേഹം ഇത്രയും വലിയ തുക ഉണ്ടാക്കിയെടുത്തത്.

2023 സീസണിലാണ് കെയ്ൻ വില്യംസൺ ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് എത്തിയത്. ഏകദേശം 2 കോടിയോളം രൂപയാണ് പ്രതിഫലമായി അദ്ദേഹത്തിന് ഫ്രാഞ്ചൈസി നൽകിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ 2015 മുതൽ 2022 വരെയുള്ള സീസണുകളിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു കെയ്ൻ വില്യംസൺ.

ഇതുവരെ ഐപിഎല്ലിൽ നിന്ന് മാത്രം മുപ്പത് കോടിയോളം രൂപ കെയ്ൻ വില്യംസൺ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇത് കൂടാതെ താരത്തിന് കിവീസ് ക്രിക്കറ്റ് ബോർഡിൽ നിന്നുള്ള പ്രതിഫലവും ലഭിക്കുന്നുണ്ട്. ന്യൂസിലാൻഡിലെ തൗറാങ്കയിലെ ആഡംബര വസതിക്ക് കോടികളാണ് മൂല്യം കണക്കാക്കുന്നത്.

കൂടാതെ വലിയ വിലയുള്ള ലക്ഷ്വറി കാറുകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. ആഗോള വിപണിയിലെ ഏറ്റവും മുൻനിര മോഡലുകൾ തന്നെ വില്യംസൺ തന്റെ ഗ്യാരേജിൽ എത്തിച്ചിട്ടുണ്ട്. മെഴ്‌സിഡഡ് എസ്‌യുവി പോലെയുള്ള വാഹനങ്ങളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. കൂടാതെ അദ്ദേഹത്തിന് നിരവധി പരസ്യ കമ്പനികളുമായി കരാറും നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+