മലയാളി പണ്ടേ പൊളിയല്ലേ, ഖത്തര്‍ ഫുട്ബോള്‍ ടീമില്‍ ഇടം നേടി കണ്ണൂരുകാരന് തഹ്സിന്
കൊച്ചി: ലോകകപ്പില്‍ പന്തുതട്ടുന്നത് ഇന്ത്യക്കാര്‍ അടക്കം ഏതൊരാളുടെയും വലിയ ആഗ്രഹമായിരിക്കും. ഇന്ത്യക്കല്ലെങ്കിലും മറ്റൊരു രാജ്യത്തിന് വേണ്ടി അത്തരമൊരു മഹാഭാഗ്യം തേടിയെത്തുരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷിദ് എന്ന 19കാരന്. ഖത്തറിന് വേണ്ടി ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയ്ക്കുള്ള ടീമിലാണ് തഹ്സിന് ഇടംപിടിച്ചത്.
ഇന്ത്യക്കെതിരെ യോഗ്യതാ റൗണ്ടില്‍ ഖത്തര്‍ കളിക്കാനിറങ്ങുമ്പോള്‍ തഹ്സിന് ഇടതുവിങ്ങില്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ജനിച്ചുവളര്‍ന്ന രാജ്യത്തിന് വേണ്ടിയാണ് മത്സരമെങ്കിലും എതിരിടേണ്ടി വരുന്നത് മാതൃരാജ്യത്തെയായിരിക്കും. ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് പതിനേഴുകാരനായ തഹ്സിന് മുഹമ്മദ്.

image credit: iffu official instagram page
ഖത്തറിന്റെ 29 അംഗ ടീമിലാണ് താരം ഇടംപിടിച്ചത്. രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഖത്തറിനുള്ളത്. അഫ്ഗാനിസ്ഥാനുമായി ജൂണ്‍ ആറിനും ഇന്ത്യയുമായി ജൂണ്‍ 11നുമാണ് മത്സരങ്ങള്‍. തഹസിന് ടീമിലെ അവിഭാജ്യ ഘടകമാണ്. കണ്ണൂര്‍ സ്വദേശിയായ തഹ്സിന്റെ പിതാവ് ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസില്‍ ജംഷീദും, മാതാവ് വളപട്ടം ഷൈമാസില്‍ ഷൈമയുമാണ്.
തഹ്സിന് വളര്‍ന്നതും ജനിച്ചതുമെല്ലാം ഖത്തറിലായിരുന്നു. പിതാവിന്റെ മേല്‍നോട്ടത്തിലായിരുന്നു തഹസിന് ഫുട്ബോള്‍ പരിശീലിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചിരുന്ന ഫുട്ബോള്‍ താരമായിരുന്നു തഹസിന്റെ പിതാവ്. ഖത്തര്‍ ആസ്പയര് ഫുട്ബോള്‍ അക്കാദമിലായിരുന്നു തഹസിന്റെ പരിശീലനം. താരത്തിന്റെ ഡ്രിബിളിംഗ് എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു.
ഖത്തര്‍ ടീമിലും, ക്ലബ് ഫുട്ബോളിലും മിഡ്ഫീല്‍ഡറായിട്ടാണ് തഹ്സിന് കളിക്കുന്നത്. ഇതിനോടകം താരം ഖത്തറില്‍ ചര്‍ച്ചയായി കഴിഞ്ഞു. മാര്‍ച്ച് 31ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിലും താരം അരങ്ങേറി. അല്‍ ദുഹൈലിന് വേണ്ടിയായിരുന്നു മത്സരം. അല്‍ റയ്യാനെതിരായ മത്സരത്തിലായിരുന്നു തഹ്സിന് അരങ്ങേറ്റം നടത്തിയത്.
ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനും മലയാളുമാണ് തഹ്സിന്. ദക്ഷിണേഷ്യന്‍ വംശജരില്‍ തഹ്സിനൊപ്പം നബീല്‍ ഇര്‍ഫാനും ഖത്തര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഖത്തറിന്റെ അണ്ടര്‍ 17 ടീമിലും തഹ്സിനുണ്ടായിരുന്നു. ഇന്ത്യയുടെ യൂത്ത് ടീമിനെയായിരുന്നു ഖത്തര്‍ അണ്ടര്‍ 17 ടീം നേരിട്ടത്. ജൂനിയര്‍ നാഷണല്‍ ടീം എക്സ്പോഷര്‍ ടൂറായിരുന്നു ഇത്. 2023ലായിരുന്നു മത്സരം നടന്നത്.
നിലവില്‍ ഇന്ത്യന്‍ പൗരത്വം തഹ്സിനുണ്ട്. അതേസമയം ഖത്തര്‍ പാസ്പോര്‍ട്ടും താരത്തിനുണ്ട്. മിഷന് പാസ്പോര്‍ട്ട് എന്നാണ് ഇതിനെ വിളിക്കുക. ഖത്തര്‍ സ്പോര്‍ട്സ് ലീഗുകളില്‍ മത്സരിക്കാന്‍ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം. ഇത് പൗരത്വം ലഭിക്കുന്നത് വരെയാണ്. ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വൈകാതെ തന്നെ തഹ്സിന് ഖത്തര്‍ പൗരത്വം ലഭിച്ചേക്കും. എന്നാല്‍ ഖത്തര്‍ പൗരനായാല്‍ ഇന്ത്യന്‍ പൗരത്വം താരത്തിന് ഉപേക്ഷിക്കേണ്ടി വരും.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications