സണ്‍റൈസേഴ്‌സ് ഉടമയായ സ്വപ്‌ന സുന്ദരി, കാവ്യ മാരന്‍ ബിസിനസ് പഠിച്ചിട്ട് വന്നതാണ്; ആസ്തി ഞെട്ടിക്കും
ഐപിഎല്ലില്‍ എപ്പോഴും ചര്‍ച്ചയ്ക്ക് വരുന്ന രണ്ട് വനിത ഉടമകളുടെ പേരാണ് പ്രീതി സിന്റയും കാവ്യ മാരനും. അതില്‍ തന്നെ കാവ്യയുടെ മുഖമാണ് പലപ്പോഴും ട്രോളുകളില്‍ വരെ വന്നിരുന്നു. കഴിഞ്ഞ സീസണില്‍ ടീം തുടരെ തോറ്റപ്പോള്‍ അവരുടെ മുഖമാണ് എല്ലാ കായിക ചാനലുകളിലും തെളിഞ്ഞ് വന്നത്.
ജയിലറിന്റെ വിജയാഘോഷവേളയില്‍ മകളോട് കലാനിധി മാരന്‍ മികച്ച താരങ്ങളെ സ്വന്തമാക്കണമെന്ന് പറയണമെന്ന് തമാശ രൂപേണ രജനീകാന്ത് പറഞ്ഞിരുന്നു. അത്രത്തോളം കാവ്യ മാരന്‍ കഴിഞ്ഞ സീസണില്‍ നിരാശയിലായിരുന്നു. എന്നാല്‍ ഈ സീസണില്‍ കാവ്യയുടെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മികച്ച ജയങ്ങളുമായി മുന്നിലുണ്ട്. ഇപ്പോള്‍ കാവ്യയുടെ ചിരിക്കുന്ന മുഖമാണ് ദേശീയ മാധ്യമങ്ങളില്‍ ട്രെന്‍ഡായിരിക്കുന്നത്.

കാവ്യ മാരന്‍ വിചാരിക്കുന്നത് പോലെ അത്ര ചെറിയ വ്യക്തിയല്ല. മാരന്‍ കുടുംബത്തിലെ ഏറ്റവും സുപ്രധാനപ്പെട്ട ബിസിനസ് മാഗ്നറ്റാണ് അവര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയാണ് കാവ്യ. ഐപിഎല്‍ താരലേലത്തിന്റെ സമയത്ത് അവര്‍ എപ്പോഴും വൈറലാവാറുണ്ട്.
ഈ വര്‍ഷം തന്നെ പ്രമുഖരെ ലേലത്തില്‍ വിളിച്ചെടുക്കുന്നതില്‍ അവര്‍ മുന്നിലുണ്ടായിരുന്നു. മാധ്യമ ഭീമന്‍ കൂടിയാണ് കാവ്യയുടെ പിതാവ് കലാനിധി മാരന്‍. സണ്‍ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം. കാവ്യ മാത്രമല്ല കലാനിധി മാരനും ഹൈദരാബാദ് ടീമിന്റെ ഉടമയാണ്. 2018ലാണ് ടീമിന്റെ സിഇഒ സ്ഥാനം കാവ്യ ഏറ്റെടുത്തത്.
അതേസമയം വെറുതെ ബിസിനസിലേക്ക് ഇറങ്ങിയ വ്യക്തിയല്ല കാവ്യ. നിലവില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ബിസിനസ് ഓപ്പറേഷന്‍സിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് കാവ്യയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്തിട്ടുണ്ട് കാവ്യ.
ബ്രിട്ടനിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിസിനസില്‍ അതിവേഗം അവര്‍ തിളങ്ങിയിട്ടുണ്ട്. അത് കാവ്യയുടെ ആസ്തിയുടെ കാര്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. 409 കോടി രൂപയാണ് കാവ്യ മാരന്റെ ഇപ്പോഴത്തെ ആസ്തി.
കാവ്യയുടെ പിതാവ് കലാനിധി മാരന് 19000 കോടിയുടെ ആസ്തിയുണ്ട്. കാവ്യ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്നത് കൊണ്ടാണ് ഹൈദരാബാദ് ടീമിന്റെ സാരഥ്യം ഏറ്റെടുത്തത്. കാവ്യയുടെ അമ്മ കാവേരി മാരന്‍ സോളാര്‍ ടിവി കമ്മ്യൂണിറ്റിയില്‍ സിഇഒ പദവി വഹിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതകളിലൊരാളാണ് അവര്‍. കാവ്യയുടെ കുടുംബത്തില്‍ നിരവധി രാഷ്ട്രീയക്കാരുമുണ്ട്. ദയാനിധി മാരന്‍ കാവ്യയുടെ അമ്മാവനാണ്. പിതാവ് കലാനിധി മാരന്‍ കരുണാനിധിയുടെ മരുമക്കളില്‍ ഒരാളാണ്. മുന്‍ കേന്ദ്ര മന്ത്രി മുരശൊലി മാരന്റെ മകന്‍ കൂടിയാണ് കലാനിധി മാരന്‍.












Click it and Unblock the Notifications