ഓരോ ജില്ലയ്ക്കും ഇവന്റുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഖേലോ ഇന്ത്യ മാറ്റം കൊണ്ടുവരുമെന്ന് പരിശീലകന്
കോഴിക്കോട്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ഭാവി ശോഭനീയമാണ്. കാരണം മോദി സര്‍ക്കാരിന് കീഴില്‍ ആരംഭിച്ച കായിക പദ്ധതിയായ ഖേലോ ഇന്ത്യ ഇന്ന് രാജ്യമാകെ വ്യാപിപ്പിച്ചിരിക്കുകയാണ്. പാരീസ് ഒളിംപിക്സില്‍ പിആര്‍ ശ്രീജേഷിലൂടെ ഒരു മെഡല്‍ കേരളത്തിലേക്കും എത്തുന്നുണ്ട്. പക്ഷേ ഒരായിരം ശ്രീജേഷുമാരെ വാര്‍ത്തെടുക്കാന്‍ ഈ പദ്ധതിയിലൂടെ കേരളത്തിന് സാധിക്കും.
കേരളത്തില്‍ ഇപ്പോള്‍ ഖേലോ ഇന്ത്യ പല ജില്ലകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അത്ലറ്റുകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും മികച്ച പരിശീലനവും സാധ്യമാക്കുന്നതാണ് ഈ പദ്ധതിയെന്ന് ഖേലോ ഇന്ത്യയുടെ ഭാഗമായ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ബോക്സിംഗ് പരിശീലകനായ പ്രഭീഷ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

നൂറുകണക്കിന് ഒളിംപ്യന്മാരെ രാജ്യത്ത് നിന്ന് കണ്ടെത്താനും വളര്‍ത്തിയെടുക്കാനും വേണ്ടിയാണ് ഈ പദ്ധതി. കേരളത്തിലെ നിലവിലെ കായിക നയത്തോടൊപ്പം ഈ പദ്ധതി കൂടി വരുന്നതോടെ ദേശീയ തലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ വരെ മികവ് പുലര്‍ത്തുന്ന കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ രാജ്യത്തിനാവും.
യുവതലമുറയ്ക്കുള്ള വലിയ അവസരം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഖേലോ ഇന്ത്യ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നുണ്ടെന്ന് പ്രഭീഷ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇത് പ്രാഥമിക ഘട്ടത്തിലാണ്. ജില്ലയില്‍ നിന്ന് ബോക്സിംഗില്‍ മാത്രം 30 പേരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ പദ്ധതിയുടെ പൂര്‍ണ ഗുണം ലഭിക്കുന്നില്ല. എന്നാല്‍ ഭാവിയില്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിനാല്‍ ഹോസ്റ്റല്‍ സൗകര്യം അടക്കം ലഭിക്കും. അവിടെ ഭക്ഷണവും താമസ സൗകര്യവുമെല്ലാം ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും പ്രഭീഷ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ഈ സൗകര്യങ്ങളൊന്നും ഇല്ല. പക്ഷേ അടുത്ത ഘട്ടത്തില്‍ പരിശീലന കേന്ദ്രമടക്കം ജില്ലയ്ക്ക് ലഭിക്കും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖേലോ ഇന്ത്യയുടെ ഭാഗമായി എല്ലാ സൗകര്യങ്ങളും കോഴിക്കോടുള്ള കായിക താരങ്ങള്‍ക്ക് ലഭിക്കും. നിലവില്‍ മുപ്പത് പേരില്‍ കൂടിയാല്‍ അതിനുള്ള സൗകര്യങ്ങള്‍ ലഭിക്കില്ല. മുപ്പത് പേരില്‍ ഫോക്കസ് ചെയ്ത് കൊണ്ടുള്ള പരിശീലനമാണ് നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും പരിശീലകന് വ്യക്തമാക്കി.
അതേസമയം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ ജില്ലയിലും കൂടുതല്‍ ജനപ്രീതിയുള്ള കായിക ഇവന്റുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആ ജില്ലയില്‍ ഏത് മത്സരയിനത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് നോക്കിയാണിത്. കോഴിക്കോട് വോളിബോളിനാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുക. കണ്ണൂര്‍ ജില്ലയ്ക്ക് ഇത് ഫെന്‍സിങാണ്.
മലപ്പുറത്തിന് ഫുട്ബോളിനാണ് പ്രാധാന്യം ലഭിക്കുകയെന്നും പ്രഭീഷ് പറയുന്നു. അങ്ങനെ അത്ലറ്റിക്സ് മുതല്‍ ബാസ്കറ്റ് ബോള്‍ വരെയുള്ള കായിക ഇവന്റുകള്‍ ഓരോ ജില്ലയ്ക്കുമുണ്ടാവും. നിലവില്‍ ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. അത് സ്പോര്‍ട്സ് കൗണ്‍സിലിനാണ് ലഭിക്കുക. അവരാണ് ഓരോന്നിനും വേണ്ട ഫണ്ടുകള്‍ ലഭ്യമാക്കുന്നതെന്നും പ്രഭീഷ് പറഞ്ഞു.
രാജ്യത്തെ 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആയിരത്തില്‍ അധികം ഖേലോ ഇന്ത്യ സെന്ററുകളാണ് ഉള്ളത്. 2017-18ലാണ് ഈ പദ്ധതി ലോഞ്ച് ചെയ്തത്. ഖേലോ ഇന്ത്യയുടെ ഗെയിംസുകളും രാജ്യത്ത് നടക്കാറുണ്ട്. പരമ്പരാഗതമായ ഇന്ത്യന്‍ കായിക മത്സരങ്ങളും ഇതിനായി പുനരുജീവിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഖേലോ ഇന്ത്യ പാരാ ഗെയിംസ്, ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, യൂത്ത് ഗെയിംസ് എന്നിവയെല്ലാം നേരത്തെ നടത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications