Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2021: കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇനി പഞ്ചാബ് കിങ്‌സ്, ലോഗോയും പുറത്ത്

ഇതുവരെ കിരീടം നേടിയിട്ടല്ലാത്ത ടീമാണ് പഞ്ചാബ്

ഐപിഎല്ലില്‍ ഇനി കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കാണില്ല, പകരം പഞ്ചാബ് കിങ്‌സായിരിക്കും പുതിയ സീസണില്‍ അങ്കത്തട്ടിലിറങ്ങുക. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ലേലത്തിനു മുന്നോടിയായാണ് പഞ്ചാബ് അടിമുടി മാറിയത്. പേരുമാറ്റത്തിനൊപ്പം പുതിയ ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.

1

പഞ്ചാബ് കിങ്‌സ് കൂടുതല്‍ വികസിച്ച ബ്രാന്‍ഡ് നാമമാണെന്നു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയെക്കുറിച്ച് ടീം സിഇഒ സതീഷ് മേനോന്‍ വ്യക്തമാക്കി. കോര്‍ ബ്രാന്‍ഡില്‍ തന്നെ ശ്രദ്ധ കേന്ദ്രീകിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മോഹിത് ബര്‍മന്‍, നെസ് വാഡിയ, പ്രീതി സിന്‍ഡ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഉമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് പഞ്ചാബ്. പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും അവര്‍ക്കു നേടാനായിട്ടില്ല.

Recommended Video

cmsvideo
    Sreesanth's reply after removed from ipl auction

    ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരു തവണ റണ്ണറപ്പായതാണ് പഞ്ചാബിന്റെ ഏറ്റവും വലിയ നേട്ടം. 2014ലാണ് പഞ്ചാബ് ഫൈനല്‍ വരെയെത്തിയത്. കലാശക്കളിയില്‍ കൊല്‍ക്കത്ത നൈറ്‌റൈഡേഴ്‌സിനോടു പഞ്ചാബ് തോല്‍ക്കുകയായിരുന്നു. 2008ലെ പ്രഥമ സീസണില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനും അവര്‍ക്കായിരുന്നു. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ ആറാംസ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.

    കഴിഞ്ഞ സീസണില്‍ പഞ്ചാബ് കെഎല്‍ രാഹുലിനെ പുതിയ ക്യാപ്റ്റായി നിയമിച്ചിരുന്നു. കോച്ചിങ് സംഘത്തെയും അവര്‍ അഴിച്ചുപണിതിരുന്നു. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ഇപ്പോള്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍. കഴിഞ്ഞ സീസണിലെ ആദ്യപാദത്തില്‍ പഞ്ചാബിന്റെ പ്രകടനം മോശമായിരുന്നു. ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ ആറിലും പഞ്ചാബ് തോറ്റിരുന്നു. പലതിലും നേരിയ മാര്‍ജിനിലായിരുന്നു അവര്‍ ജയം കൈവിട്ടത്. എന്നാല്‍ രണ്ടാംപകുതിയില്‍ അഞ്ചു തുടര്‍ ജയങ്ങളുമായി ശക്തമായി തിരിച്ചുവന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ പ്ലേഓഫിനു തൊട്ടരികിലെത്തിയിരുന്നു.

    ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

    ഐപിഎല്ലില്‍ പേരും ലോഗോയുമെല്ലാം മാറ്റുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഈ തരത്തില്‍ മാറ്റം വരുത്തിയിരന്നു. ഡല്‍ഹബി ഡെയര്‍ഡെവിള്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സെന്നായിരുന്നു പേര് മാറ്റിയത്. അതിനു ശേഷം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനും ഡിസിക്കായിരുന്നു. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി ഡിസി റണ്ണറപ്പായിരുന്നു. ഡല്‍ഹിയെപ്പോലെ പഞ്ചാബും തങ്ങളുടെ തലവര മാറുമെന്ന പ്രതീക്ഷയിലാണ്.

    ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+