കോലിക്കോ രോഹിത്തിനോ ഇത്രയില്ല, ചുമ്മാതല്ല സെഞ്ച്വറി അടിക്കുന്നത്; രാഹുലിന് മെഗാ പ്രതിഫലം
ലോകകപ്പ് ഫൈനലിലെ തണുപ്പന്‍ ഇന്നിംഗ്‌സ് കാരണം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട താരമാണ് കെഎല്‍ രാഹുല്‍. എന്നാല്‍ അതൊക്കെ മറക്കുന്ന പ്രകടനമാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ രാഹുല്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. എല്ലാവരും വളരെ കുറഞ്ഞ സ്‌കോറിന് പുറത്തായപ്പോള്‍ അവസാന നാല് ബാറ്റ്‌സ്മാനെ കൂട്ടുപിടിച്ച് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിന് മുകളിലെത്തിച്ചത് രാഹുലാണ്.
അടുത്ത കാലത്ത് ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും മികച്ച സെഞ്ച്വറിയാണിത്. സെഞ്ചൂറിയനില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രാഹുല്‍. അതേസമയം ക്രിക്കറ്റിലൂടെ താരം സമ്പാദിക്കുന്നത് എത്രയാണെന്ന് നോക്കാം. ഐപിഎല്‍ 2023ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമാണ് രാഹുല്‍. അതില്‍ നിന്ന് തന്നെ രാഹുലിന്റെ മൂല്യം മനസ്സിലാക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍. ഈ സീസണിലും താരത്തെ ടീം നിലനിര്‍ത്തിയിരുന്നു. 17 കോടിയാണ് രാഹുലിനായി ലഖ്‌നൗ 2023 സീസണില്‍ നല്‍കിയ പ്രതിഫലം. അടുത്ത സീസണിലും ഈ തുക തന്നെയാവും രാഹുലിന് ലഭിക്കുക. അതേസമയം രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും അവരുടെ ടീമുകള്‍ നല്‍കുന്നതിനും മുകളിലുള്ള തുകയാണിത്.
രോഹിത് ശര്‍മയ്ക്ക് 16 കോടിയാണ് മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത്. ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ തുക ഇനിയും കുറഞ്ഞേക്കും. വിരാട് കോലിക്ക് ആര്‍സിബി അതുപോലെ 15 കോടിയാണ് നല്‍കുന്നത്. കെഎല്‍ രാഹുലിന് വരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക കരാറിലൂടെയും ലഭിക്കുന്നുണ്ട്. ഒപ്പം പരസ്യങ്ങളും ധാരാളം താരത്തെ തേടിയെത്തുന്നുണ്ട്. ബിസിസിഐയുടെ ബി ഗ്രേഡിലാണ് രാഹുലിന്റെ സ്ഥാനം. ഇതുപ്രകാരം മൂന്ന് കോടി രൂപ താരത്തിന് ലഭിക്കും.
അതേസമയം നേരത്തെ എ ഗ്രേഡിലായിരുന്നു താരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം മോശം ഫോമിലായിരുന്നു രാഹുല്‍ കളിച്ചത്. ഇതാണ് ഗ്രേഡ് താഴാന്‍ കാരണമായത്. എന്നാല്‍ ഫോമിലേക്ക് രാഹുല്‍ തിരിച്ചെത്തി കഴിഞ്ഞു. ലോകകപ്പിലെ മികച്ച പ്രകടനം കൂടി വന്നതോടെ രാഹുല്‍ എ ഗ്രേഡിലേക്ക് തിരിച്ചെത്തുമെന്നാണ് ഉറപ്പാണ്. സെഞ്ചൂറിയനിലെ സെഞ്ച്വറി നേട്ടം ബിസിസിഐ പരിഗണിക്കുമെന്ന് ഉറപ്പാണ്.
ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ബി ഗ്രേഡിലാണ് ഉള്ളത്. ഐപിഎല്ലില്‍ ആര്‍സിബിയിലായിരുന്നു രാഹുലിന്റെ തുടക്കം. 2013ലായിരുന്നു അരങ്ങേറ്റം. അടുത്ത സീസണില്‍ ഒരു കോടിക്ക് താരത്തെ ഹൈദരാബാദ് സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ ആര്‍സിബിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഫ്രാഞ്ചൈസിക്കായി കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമായിരുന്നു.
2018ലാണ് താരം കിംഗ്‌സ് ഇലവനില്‍ എത്തുന്നത്. 11 കോടിക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. അവിടെ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 2022ലാണ് താരം എല്‍എസ്ജിയില്‍ എത്തുന്നത്. ഇതുവരെ ഐപിഎല്ലില്‍ നിന്ന് മാത്രം 82.1 കോടിയാണ് താരം നേടിയത്. ഇന്ത്യന്‍ ടീമില്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചാല്‍ 15 ലക്ഷമാണ് രാഹുലിന്റെ പ്രതിഫലം. ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവും ലഭിക്കും. 99.83 കോടിയാണ് താരത്തിന്റെ ആസ്തി. ബെംഗളൂരുവില്‍ ആഡംബര വീടും രാഹുലിനുണ്ട്.












Click it and Unblock the Notifications