ലഖ്‌നൗ തോറ്റപ്പോള്‍ സംഭവിച്ചത് 2 കാര്യം, മുംബൈ പുറത്തായി, രാഹുല്‍ ക്യാപ്റ്റന്‍സിയിലും തെറിക്കും?
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കഴിഞ്ഞ ദിവസം ദയനീയമായിട്ടായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടത്. എന്നാല്‍ ലഖ്‌നൗവിന്റെ തോല്‍വിയോടെ രണ്ട് കാര്യങ്ങളാണ് ഐപിഎല്ലില്‍ സംഭവിച്ചിരിക്കുന്നത്. കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കുന്നുവെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.
തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന്റെ ഉടമ സഞ്ജീവ് ഗോയങ്ക ക്യാമറയ്ക്ക് മുന്നില്‍ വെച്ച് രാഹുലിനോട് രോഷാകുലനാവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗോയങ്ക രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ കടുത്ത അതൃപ്തിയിലാണ്. ഇതോടെ താരം ക്യാപ്റ്റന്‍സി സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.

ലഖ്‌നൗവിന്റെ അവസാന രണ്ട് മത്സരത്തില്‍ ക്യാപ്റ്റനായി രാഹുല്‍ ഉണ്ടാവില്ല. നിലവില്‍ ലഖ്‌നൗവിന് പ്ലേഓഫ് സാധ്യത മുന്നിലുണ്ട്. എന്നാല്‍ രാഹുല്‍ മാറുന്നതോടെ ടീം പ്രതിസന്ധിയിലാവാനുള്ള സാധ്യത ഏറെയാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വിയോടെ ലഖ്‌നൗവിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ കൂടിയാണ് ഉണ്ടായിരിക്കുന്നത്.
അടുത്ത രണ്ട് മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതുണ്ട്. ലഖ്‌നൗ മത്സരത്തില്‍ വളരെ പതിയെയാണ് ബാറ്റ് ചെയ്തത്. ആദ്യ പത്തോവറില്‍ ആറ് റണ്‍സില്‍ താഴെയായിരുന്നു അവരുടെ റണ്‍റേറ്റ്. എന്നാല്‍ ഹൈദരാബാദിന്റെ ബാറ്റിംഗ് നേരെ തിരിച്ചായിരുന്നു. വെറും 9.4 ഓവറിലാണ് ഹൈദരാബാദ് വിജയലക്ഷ്യമാണ് 167 റണ്‍സ് അടിച്ചെടുത്തത്.
ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് ലഖ്‌നൗവിന്റെ ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. ലഖ്‌നൗവിന്റെ താരങ്ങളെല്ലാം കളിക്കളത്തില്‍ നിസ്സഹായരായി നില്‍ക്കുന്നത് കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. 2022 താരലേലത്തിന് മുമ്പാണ് രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കിയത്.
17 കോടിയാണ് രാഹുലിനായി ടീം നല്‍കുന്നത്. 2025ലെ മൊഗ താരലേലത്തിന് ശേഷം രാഹുലിനെ ടീം നിലനിര്‍ത്തില്ലെന്ന് ഉറപ്പാണ്. ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാറിയ ശേഷം ബാറ്റിംഗില്‍ ശ്രദ്ധി കേന്ദ്രീകരിക്കാനാണ് രാഹുലിന്റെ ശ്രമം. അടുത്ത രണ്ട് മത്സരങ്ങളില്‍ ബാറ്റ്‌സ്മാനായിട്ടായിരിക്കും രാഹുല്‍ കളിക്കുക.
ഡല്‍ഹിക്കെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. അഞ്ച് ദിവസത്തെ ഇടവേള അതിനായിട്ടുണ്ട്. അതേസമയം രാഹുല്‍ എന്ത് ചെയ്യുന്നു എന്നത് ടീം മാനേജ്‌മെന്റ് കാര്യമാക്കുന്നില്ല. ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത അതൃപ്തി മാനേജ്‌മെന്റിനുണ്ട്. അടുത്ത രണ്ട് മത്സരം ജയിച്ചാല്‍ ലഖ്‌നൗവിന് 16 പോയിന്റാവും. അതോടെ സെമിയില്‍ കയറുകയും ചെയ്യാം. പക്ഷേ റണ്‍റേറ്റ് മെച്ചപ്പെടുത്തേണ്ടി വരും.
അതേസമയം ഹൈദരാബാദിന്റെ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 12 കളിയില്‍ നിന്ന് 8 പോയിന്റുകളാണ് അവര്‍ക്കുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പന്ത്രണ്ട് പോയിന്റേ ലഭിക്കൂ. എന്നാല്‍ ആദ്യ നാലില്‍ ഉള്ളവര്‍ക്കെല്ലാം അതിനേക്കാള്‍ പോയിന്റുണ്ട്. അതുകൊണ്ട് മുംബൈക്ക് സാധ്യത തീരെയില്ല.












Click it and Unblock the Notifications