ഗംഭീറില്ല, കൊല്‍ക്കത്ത നാലാമത്തെ കപ്പടിക്കുന്ന കാര്യം മറന്നേക്കൂ; ഇതാ 3 കാരണങ്ങള്‍
കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സും, മുംബൈ ഇന്ത്യന്‍സും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള ടീമാണ് കൊല്‍ക്കത്ത. മൂന്ന് കിരീടങ്ങളാണ് അവര്‍ നേടിയിരിക്കുന്നത്. നാലാം കിരീടം അവര്‍ ഈ സീസണില്‍ നേടുമോ? ആരാധകരെല്ലാം ഒരേസ്വരത്തിലാണ് ചോദിക്കുന്നത്.
ഗൗതം ഗംഭീര്‍ ടീമിലെ മെന്‍ഡര്‍ റോളില്‍ നിന്ന് മാറിയതോടെ ആരാധകര്‍ക്കെല്ലാം ഈ ആശങ്കയുണ്ട്. കാരണം കൃത്യതയില്ലാത്ത കെകെആര്‍ ബാറ്റിംഗിനും ബൗളിംഗിനും അച്ചടക്കമുണ്ടായത് ഗംഭീര്‍ വന്നതോടെയാണ്. ടീമില്‍ താരങ്ങള്‍ക്കെല്ലാം കൃത്യമായ സ്വാതന്ത്ര്യവും ഇതോടെ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ കിരീടം നേടാന്‍ സാധ്യതയില്ല. മൂന്ന് കാരണങ്ങളാണ് അതിനുള്ളത്.

കോച്ചിംഗില്‍ തന്നെ പ്രശ്നം
ചന്ദ്രകാന്ത് പണ്ഡിറ്റാണ് കെകെആര്‍ കോച്ച്. എന്നാല്‍ അദ്ദേഹം കര്‍ക്കശക്കാരനാണ്. ടീമിന് അകത്തും പുറത്തുമെല്ലാം അച്ചടക്കം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. ഇത് ഗംഭീര്‍ വരുന്നതിന് മുമ്പ് പലര്‍ക്കും അംഗീകരിക്കാനാവാത്ത കാര്യമായിരുന്നു. ഗംഭീര്‍ വന്നതോടെയാണ് കാര്യങ്ങള്‍ പിന്നീട് ശരിയായത്. പണ്ഡിറ്റിന്റെ നിലപാട് നേരത്തെ കെകെആറിനെ കാര്യമായി ബാധിച്ചിരുന്നു.
അതുപോലെ ടീമിലേക്ക് പുതിയ താരങ്ങള്‍ അടക്കം വരുമ്പോള്‍ അവരെ പണ്ഡിറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതും നിര്‍ണായകമാവും. ശ്രേയസ് അയ്യര്‍, സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ടീം നിലനിര്‍ത്താനാണ് സാധ്യത. ടീം ലൈനപ്പ് പൊളിയുന്നതും കെകെആറിനുള്ള വെല്ലുവിളിയാണ്. തുടക്കത്തില്‍ മത്സരങ്ങള്‍ അവര്‍ തോല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
ക്യാപ്റ്റന്‍സി പ്രശ്നമാണ്
രോഹിത്തിനെയോ ധോണിയെയോ താരതമ്യം ചെയ്യുമ്പോള്‍ കളിക്കളത്തില്‍ ക്യാപ്റ്റന്‍സി മികവുള്ള താരമല്ല ശ്രേയസ് അയ്യര്‍. 2024 ഐപിഎല്ലില്‍ ഈ പ്രശ്നം ഗംഭീര്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചതാണ്. അതുകൊണ്ടാണ് ശ്രേയസിന് കിരീട നേട്ടത്തിലേക്ക് എത്താനായത്. ഗംഭീര ക്യാപ്റ്റന്‍സി കൊണ്ട് ശ്രേയസ് കിരീടം നേടിയെന്ന് പറയാനാവില്ല.
കളിക്കളത്തിലെ പെട്ടെന്നുള്ള തീരുമാനമെടുക്കലിന്റെ കാര്യത്തിലും ശ്രേയസ് അത്ര മിടുക്കനല്ല. ഇത്തവണ ശ്രേയസിനെ ടീം കൈവിടുമോ എന്ന ആശങ്കയും ബാക്കിയാണ്. വമ്പന്‍ ജയം ഉറപ്പിച്ച ഘട്ടത്തില്‍ ശ്രേയസ്സിന്റെ തീരുമാനങ്ങള്‍ പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് മത്സരങ്ങളെ മാറ്റിയിട്ടുണ്ട്. ക്യാപ്റ്റന്‍സിയിലെ ഈ ദൗര്‍ബല്യം ഈ സീസണില്‍ കിരീടം നേടുന്നതില്‍ നിന്ന് കൊല്‍ക്കത്തയെ അകറ്റി നിര്‍ത്താനാണ് സാധ്യത.
താരങ്ങളുടെ ഫോം
കൊല്‍ക്കത്ത ടീമിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമാവാറുള്ളത് ആന്ദ്രേ റസ്സലിന്റെയും സുനില്‍ നരെയ്ന്റെയും പ്രകടനങ്ങളാണ്. ഇവര്‍ കഴിഞ്ഞ സീസണില്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ ഇവര്‍ എപ്പോഴും മികവ് കാണിക്കണമെന്നില്ല. ഗംഭീര്‍ കഴിഞ്ഞ സീസണില്‍ വരുന്നത് വരെ ഇവര്‍ ഫോമൗട്ടിലായിരുന്നു. നരെയ്നെ ഓപ്പണിംഗില്‍ നിന്ന് പോലും ടീം പിന്‍വലിച്ചിരുന്നു. അതുപോലെ റസ്സലും പിന്നിലായിരുന്നു.
ഇവര്‍ ഗെയിം മാറിയതിന് പിന്നില്‍ ഗംഭീറാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ പരുക്കും ഫോമൗട്ടും ഈ വിന്‍ഡീസ് താരങ്ങളെ എപ്പോഴും അലട്ടുന്നതാണ്. അതുപോലെ എല്ലാം മേഖലയിലും മികവുറ്റ താരങ്ങളില്ലാത്തത് കെകെആറിന് വലിയ വെല്ലുവിളിയാണ്. ഇതും കിരീടം നേടുന്നതിന് തടസ്സമാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications