അടിച്ചുതകര്‍ത്ത് ക്രോളി, രോഹിത്തിന്റെ തന്ത്രം വേണ്ടെന്ന് കുല്‍ദീപ്, അടുത്തത് സംഭവിച്ചത് ഇങ്ങനെ
റാഞ്ചി: ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നിര്‍ണായകമായ പര്യവസാനത്തിലേക്ക്. ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സില്‍ 145 റണ്‍സിന് പുറത്തായിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇംഗ്ലണ്ട് തകര്‍ന്നത്. രണ്ടാമിന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 110 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ടീം.
ശക്തമായ ലീഡുമായി അവര്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും കരുതിയിരുന്നു. ഒാപ്പണര്‍ സാക് ക്രോളിയുടെ അര്‍ധ സെഞ്ച്വറിയായിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. 91 പന്തില്‍ ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു ക്രോളി 60 റണ്‍സടിച്ചത്. ക്രോളിയെ എങ്ങനെ പുറത്താക്കണമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാര്യമായി തന്നെ ആലോചിക്കുന്നുണ്ടായിരുന്നു.

മത്സരത്തില്‍ വഴിത്തിരിവായത് കുല്‍ദീപ് യാദവിന്റെ സ്പെല്ലാണ്. മത്സരത്തില്‍ വെറും 22 റണ്‍സ് വഴി നാല് വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ക്രോളിയെ പുറത്താക്കിയതും കുല്‍ദീപ് തന്നെയാണ്. മൂന്നാം ദിനത്തിലെ രണ്ടാം സെഷന്റെ അവസാന കുറച്ച് മിനുട്ടുകളിലാണ് ഇന്ത്യ കുല്‍ദീപ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
സാക് ക്രോളിയുടെയും ബെന്‍ സ്റ്റോക്സിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു കുല്‍ദീപിന്റെ മാരക പെര്‍ഫോമന്‍സ്. ഇതില്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യയുടെ സ്പിന്നിന് മുന്നില്‍ പതറുന്നതാണ് കണ്ടത്. മുന്‍ മത്സരങ്ങളിലും ഇത് കണ്ടിരുന്നു. എന്നാല്‍ ക്രോളിയുടെ പുറത്താകലാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചത്.
ഇംഗ്ലീഷ് ഓപ്പണര്‍ കിടിലനായിട്ടായിരുന്നു ബാറ്റ് ചെയ്തത്. സ്പിന്നര്‍മാരെ അടക്കം ആക്രമിച്ച് കളിക്കുകയും ചെയ്തു. ക്രോളി സെഞ്ച്വറി അടിക്കുമെന്ന് കരുതവേയാണ് മത്സരത്തിലെ നിര്‍ണായക നിമിഷമെത്തിയത്. ക്രോളിയെ പുറത്താക്കാനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കുല്‍ദീപും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് കാണാമായിരുന്നു.
ടിവി ബ്രോഡ്കാസ്റ്റിന്റെ റീപ്ലേകളില്‍ ഇത് വ്യക്തമായി കാണാമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്ററായ ദിനേഷ് കാര്‍ത്തിക്കാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച എന്താണെന്ന് വെളിപ്പെടുത്തിയത്. രോഹിത് നിര്‍ദേശിച്ച തന്ത്രം വേണ്ടെന്ന് കുല്‍ദീപ് ഉറപ്പിച്ച്പറയുകയായിരുന്നു. അതിലാണ് കുല്‍ദീപ് ക്രോലിയെ വീഴ്ത്തിയത്.
ഗ്രൗണ്ടിലെ സ്റ്റമ്പ് മൈക്കില്‍ ഇരുവരും തമ്മിലുള്ള സംസാരം പതിഞ്ഞിരുന്നു. രോഹിത്തിന് ഫീല്‍ഡറെ സര്‍ക്കിളിന് ഉള്ളില്‍ നിര്‍ത്താനായിരുന്നു താല്പര്യം. അതിലൂടെ ക്രോലിയെ പ്രതിരോധത്തിലാക്കാനായിരുന്നു രോഹിത് ഉദ്ദേശിച്ചത്. എന്നാല്‍ ആ ഗ്യാപ്പ് നില്ക്കട്ടെ എന്ന നിലപാടിലായിരുന്നു രോഹിത്. ഫീല്‍ഡര്‍ സര്‍ക്കിളിന് പുറത്ത് മതി എന്നും കുല്‍ദീപ് പറഞ്ഞു.
മിഡ് ഓഫിനെ പിറകിലോട്ട് നിര്‍ത്താനും നിര്‍ദേശിച്ചു. കവറില്‍ ഫീല്‍ഡര്‍ നില്‍ക്കട്ടെയെന്നും കുല്‍ദീപ് രോഹിത്തിനോട് പറഞ്ഞു. അടുത്ത പന്തില്‍ ക്രോലി പുറത്താവുന്നതാണ് കണ്ടത്. കവറിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ക്രോലി ബൗള്‍ഡാവുകയായിരുന്നു. ഇതോടെ മത്സരം പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാവുകയായിരുന്നു.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications