കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം...'; വെളിപ്പെടുത്തി സുനിൽ ഗാവസ്‌കർ
ഏകദിന ലോകകപ്പും, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും ഉൾപ്പെടെയുള്ള ഐസിസി ടൂർണമെന്റുകൾ നടന്ന വർഷമാണ് കഴിഞ്ഞത്. വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച വർഷമായിട്ട് ഇന്ത്യക്ക് ആഘോഷിക്കാൻ അധികം വകയൊന്നും കിട്ടിയില്ല. ഏഷ്യാ കപ്പിലെ കിരീട വിജയം വിസ്‌മരിക്കുന്നതല്ല, മറിച്ച് ഇന്ത്യക്ക് നിരാശയായി ഏകദിന ലോകകപ്പും ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും മുൻപിലുണ്ട് എന്നത് മാത്രമാണ് സത്യം.
എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തുകയാണ് മുൻ ഇതിഹാസ താരം സുനിൽ ഗാവസ്‌കർ. പുരുഷ വനിതാ ടീമുകളുടെ കഴിഞ്ഞ വർഷത്തെ പ്രകടനമാണ് അദ്ദേഹം വിലയിരുത്തിയത്. ഇരുകൂട്ടരും കഴിഞ്ഞ വർഷത്തെ തങ്ങളുടെ അവസാന മത്സരങ്ങൾ തോറ്റാണ് പുതുവർഷത്തിലേക്ക് കടന്നത്.

എങ്കിലും രണ്ട് ടീമുകൾക്കും ഓർക്കാൻ ഒരുപാടുള്ള വർഷമായിരിക്കും ഇത്. ഗാവസ്‌കറും ഇത് തന്നെയാണ് പറയുന്നത്. ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ചരിത്ര വിജയങ്ങൾ നേടിയതിന് വനിതാ ടീമിനെ ബാറ്റിംഗ് ഇതിഹാസം അഭിനന്ദിച്ചിരുന്നു. ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ, വനിതാ ടീം ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും ടെസ്‌റ്റിൽ പരാജയപ്പെടുത്തിയിരുന്നു.
"പുരുഷ-വനിതാ ടീമുകൾക്ക് ഇത് ഒരുപോലെ മികച്ച വർഷമാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് വനിതാ ടീമിന്റെ പ്രകടനം. വർഷാവസാനത്തിൽ വന്ന ആ രണ്ട് ടെസ്‌റ്റ് വിജയങ്ങൾ, ഒന്ന് ഇംഗ്ലണ്ടിനെതിരെയും ഒന്ന് ഓസ്‌ട്രേലിയക്കെതിരെയും, രണ്ട് ടീമുകൾക്കെതിരെയും ഇന്ത്യയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്" സ്‌റ്റാർ സ്‌പോർട്‌സിന്റെ 'ഫോളോ ദ ബ്ലൂസ്' എന്ന പരിപാടിയിൽ പങ്കെടുക്കവെ ഗവാസ്‌കർ പറഞ്ഞു.
പുരുഷ ടീമാകട്ടെ, ഏഷ്യാ കപ്പ് സ്വന്തമാക്കുകയും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ സ്വർണവും നേടി. എങ്കിലും, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പ് ഫൈനലിലും രോഹിതും കൂട്ടരും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയാണുണ്ടായത്.
"തീർച്ചയായും ലോകകപ്പിൽ നമ്മൾ കണ്ടത് കൂടാതെ ക്രിക്കറ്റിന്റെ ഏറ്റവും ആവേശകരമായ വശം അതായിരുന്നു. തുടർച്ചയായ 10 വിജയങ്ങൾ, പിന്നെ ആ ഒരു മോശം ദിവസം, സങ്കടകരമെന്നു പറയട്ടെ, ലോകകപ്പിന്റെ ഫൈനൽ ആയിരുന്നു ആ ദിവസം"അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ വർഷത്തെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്നിംഗ്‌സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി.












Click it and Unblock the Notifications