Get Updates
Get notified of breaking news, exclusive insights, and must-see stories!

3 സീസണ്‍, ശമ്പളം 1200 കോടി, ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസ്സി റെക്കോര്‍ഡിട്ടു, നേട്ടങ്ങള്‍ ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ലീഗായ എംഎല്‍എസ്സിലേക്ക് ലയണല്‍ മെസ്സിയുടെ വരവ് കോടി കിലുക്കല്‍. കഴിഞ്ഞ ദിവസമാണ് മെസ്സിയെ ഇന്റര്‍ എംഎല്‍എസ്സില്‍ അവതരിപ്പിച്ചത്. മെസ്സിയുടെ ജേഴ്‌സി അടക്കം ടീം പുറത്തുവിട്ടിരുന്നു. ഔദ്യോഗികമായ കരാറായിരുന്നു ഇത്. രണ്ടര വര്‍ഷത്തെ കരാറാണ് ഇപ്പോഴത്തേത്. അതിലൂടെ മെസ്സി എത്ര സമ്പാദിക്കുമെന്ന് അറിയുമോ? ഓരോ വര്‍ഷവും 60 മില്യണ്‍ ഡോളര്‍ വരെ മെസ്സിക്ക് ലഭിക്കും.

മെസ്സിയുടെ കരാറിന്റെ മൊത്തം മൂല്യം 125 മുതല്‍ 150 മില്യണ്‍ വരെയാണ്. നിലവിലെ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള തുകയാണ്. 1000 മുതല്‍ 1200 കോടി വരെ രണ്ടര വര്‍ഷത്തോളമുള്ള കരാറിലൂടെ മെസ്സി സ്വന്തമാക്കും.ലയണല്‍ മെസ്സിയുടെ കളത്തിലെ എതിരാളിയായ ക്രിസ്റ്റിയാനോ റെണാള്‍ഡോ പക്ഷേ ഇതിലേറെ സമ്പാദിക്കുന്നുണ്ട്. ഏറ്റവും രസകരമായ കാര്യം, ലോകത്തെ തന്നെ അധികം അറിയപ്പെടാത്ത ഫുട്‌ബോള്‍ ലീഗാണ് എംഎല്‍എസ്.

lionel-messi-inter-miami-2023

image credit: Leo Messi Fan Club twitter

ഇവിടെ പോയിന്റ് ടേബിളില്‍ തന്നെ ഏറ്റവും താഴെയാണ് ഇന്റര്‍ മയാമിയുടെ സ്ഥാനം.സൗദിയിലേക്ക് സകല താരങ്ങളും പോകുമ്പോഴാണ് അതെല്ലാം തള്ളി മെസ്സി ഇന്ററിലെത്തിയത്. ക്ലബിന്റെ നല്ലൊരു ശതമാനം ഓഹരികളും മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ കൈയ്യിലാണ്. അദ്ദേഹം സഹ ഉടമയാണെന്ന് പറയാം. വര്‍ഷങ്ങളായി മെസ്സിയെ ക്ലബിലെത്തിക്കാനുള്ള ശ്രമം ഇന്റര്‍ നടത്തുന്നുണ്ട്.

ശനിയാഴ്ച്ചയാണ് കരാര്‍ ഔദ്യോഗികമായി ക്ലബ് പ്രഖ്യാപിച്ചത്.അതേസമയം യുഎസ്സില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന കായിക താരമായും മെസ്സി ഇതോടെ മാറിയിരിക്കുകയാണ്. പക്ഷേ മെസ്സിയുടെ നികുതി ഉയര്‍ന്ന തോതിലാണ് അമേരിക്കയില്‍ ഈടാക്കുന്നത്. ശമ്പളമായി ലഭിക്കുന്ന 60 മില്യണില്‍ 20.35 മില്യണ്‍ ഫെഡറല്‍ ടാക്‌സാണ്. എന്നാല്‍ ഫ്‌ളോറിഡ ടാക്‌സ്, ഏജന്റ് ഫീ, എന്നിവ നല്‍കേണ്ടതില്ല. ജോക്ക് ടാക്‌സ്, 1.64 മില്യണ്‍, മെഡികെയര്‍ 1.29 മില്യണ്‍ എന്നിവയും നല്‍കണം. മൊത്തം 31.7 മില്യണാണ് മെസ്സിക്ക് ഇതെല്ലാം കൈയ്യില്‍ കിട്ടുക.

ആന്‍ഡ്രൂ പെറ്റക്യാഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ 440 മില്യണാണ് മെസ്സിക്കായി ഓഫര്‍ ചെയ്തത്.അല്‍ ഹിലാലിന്റെ റെക്കോര്‍ഡ് തുക വേണ്ടെന്ന് മെസ്സി തീരുമാനിക്കുകയായിരുന്നു. കാരണം മയാമി സിറ്റിയില്‍ മെസ്സിക്ക് സ്വന്തമായി വീടുണ്ട്. തന്റെ കുടുംബത്തിന് സ്ഥിരമായി വന്ന് കാണാനും സാധിക്കും. എല്ലാം കൊണ്ടും സൗകര്യം മയാമിയിലാണ്.

അതേസമയം മെസ്സിയുടെ ഫുട്‌ബോള്‍ ജീവിതം അധികം നിറം പിടിപ്പിച്ചതാവില്ലെന്ന് ഉറപ്പാണ്. എംഎല്‍എസ്സിലെ ഏറ്റവും കുറഞ്ഞ കാണികള്‍ വരുന്നത് ഇന്ററിന്റെ മത്സരത്തിലാണ്. അവരുടെ പിഎന്‍കെ സ്റ്റേഡിയത്തില്‍ ആകെ 19100 കാണികള്‍ മാത്രമാണ് വരിക. ഷേര്‍ദാന്‍ ഷാഖിരിയുടെ നേട്ടത്തെയാണ് ശമ്പള കാര്യത്തില്‍ എംഎല്‍എസ്സില്‍ മെസ്സി മറികടന്നത്. ആപ്പിള്‍, അഡിഡാസ്, ഫനാറ്റിക്‌സ് എന്നിവയുമായി വേറെയും കരാറുകള്‍ മെസ്സിക്കുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+