മെസ്സി ചില്‍ മൂഡിലാണ്; യുഎസ്സില്‍ എത്തും മുമ്പ് മറ്റൊരിടത്തേക്ക്, ഒപ്പം ഭാര്യയും, പ്ലാന്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. എംഎല്‍എസ്സിലേക്ക് മെസ്സി വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പക്ഷേ ഒരല്‍പ്പം വൈകും താരത്തിന്റെ വരവ്. മെസ്സിക്ക് രണ്ട് സുപ്രധാന പരിപാടികളാണ് മുന്നിലുള്ളത്. അതിലൊന്നാണ് വെക്കേഷന്‍. മെസ്സിയുടെ അവധിക്കാല ആഘോഷം ഫുട്‌ബോള്‍ ലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതിനൊപ്പം മാധ്യമപ്രവര്‍ത്തക സോഫി മാര്‍ട്ടിനസുമായുള്ള മെസ്സിയുടെ ബന്ധവും ചര്‍ച്ചയായിരിക്കുകയാണ്. മെസ്സിയുടെ ഭാര്യ അന്റോണെല്ല റോക്കുച്ചോയ്ക്ക് ഈ ബന്ധത്തില്‍ ഒട്ടും താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും അര്‍ജന്റീന മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. ഇതിനിടയിലാണ് വെക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം മെസ്സി എവിടെയാണ് വെക്കേഷന് പോകുന്നതെന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനുള്ള ഉത്തരവും ലഭിച്ചിരിക്കുകയാണ്. ബഹാമാസിലാണ് മെസ്സി തന്റെ അവധിക്കാലം ആഘോഷിക്കുന്നത്. ഭാര്യ അന്റോനെല, മൂന്ന് മക്കള്‍ എന്നിവരും മെസ്സിക്കൊപ്പമുണ്ട്. ഇന്റര്‍ മയാമിയിലേക്ക് പോകും മുമ്പ് ഈ മേഖലയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കൂടിയാണ് മെസ്സി ഈ അവധിക്കാലം പ്രയോജനപ്പെടുത്തുന്നത്.
അടുത്ത മാസമാണ് ടീമിന്റെ പരിശീലന സെഷനില്‍ മെസ്സി ജോയിന്‍ ചെയ്യുക. ഈ മാസം അവസാനത്തോടെയാണ് മെസ്സിയുടെ പിഎസ്ജിയിലെ കരാര്‍ അവസാനിക്കുന്നത്. തിരക്കേറിയ സമയം മെസ്സിയെ തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. അതാണ് അവധിക്കാലത്തിനായി താരം പോകാന്‍ കാരണം.മെസ്സി കുറച്ച് ദിവസങ്ങള്‍ കൂടി ബഹാമാസില്‍ തുടരും. അതിന് ശേഷമേ മയാമിയിലേക്ക് പോകൂ. നേരത്തെ തന്റെ അവധിക്കാല യാത്ര മെസ്സി മാറ്റിവെച്ചിരുന്നു.
റിക്വല്‍മിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ കളിക്കാനായിട്ടായിരുന്നു മെസ്സി മത്സരം മാറ്റിവെച്ചത്. ബൊക്കാ ജൂനിയേഴ്‌സ് ഇലവനും, അര്‍ജന്റീന ഇലവനും തമ്മിലുള്ള മത്സരത്തിലാണ് മെസ്സി കളിച്ചത്. വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസ്സിയെ പ്രശംസിച്ചിരുന്നു റിക്വല്‍മി. മെസ്സിയുടെ കുടുംബത്തിനോട് യാത്ര വൈകിയതില്‍ അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു. തന്റെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹാന്മാരായ ഫുട്‌ബോള്‍ കളിക്കാര്‍ മെസ്സിയും, മറഡോണയുമാണെന്ന് റിക്വല്‍മി പറഞ്ഞിരുന്നു.
വിടവാങ്ങല്‍ മത്സരത്തില്‍ കളിച്ചതിന് ലിയോയോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഞാന്‍ എന്താവശ്യപ്പെട്ടാലും അതിനോട് യെസ് എന്ന് പറഞ്ഞാണ് മെസ്സി പ്രതികരിക്കാറുള്ളത്. നിങ്ങള്‍ ഇവിടെ കളിക്കാനെത്തിയതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും റിക്വല്‍മി പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകയായ സോഫി മാര്‍ട്ടിനസുമായുള്ള മെസ്സിയുടെ ബന്ധമാണ് അര്‍ജന്റീനയില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്.
അന്റോനെല ഇതില്‍ അസൂയപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ സോഫിയുടെ പങ്കാളി ഡീഗോ ലൂക്കോ തള്ളി. സോഫി മാര്‍ട്ടിനസിന് ഇനി അഭിമുഖങ്ങള്‍ നല്‍കരുതെന്ന് ഭാര്യ മെസ്സിയോട് ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അത്തരമൊരു പ്രശ്‌നം ഇപ്പോഴില്ലെന്നാണ് ലൂക്കോ പറഞ്ഞത്. മുമ്പ് തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെന്ന് പരോക്ഷമായി അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്.












Click it and Unblock the Notifications