Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതി മലയാളി, വെടിക്കെട്ട് ബാറ്റർ; റോബിൻ ഉത്തപ്പയുടെ ആസ്‌തി 100 കോടി കവിയും, കണക്കുകൾ ഞെട്ടിക്കുന്നത്

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണ് റോബിൻ ഉത്തപ്പയുടേത്. ഇന്ത്യ കിരീടം സ്വന്തമാക്കിയ കന്നി ടി20 ലോകകപ്പിൽ ഉൾപ്പെടെ ആരാധകരുടെ മനം കവർന്ന പ്രകടനമായിരുന്നു താരം കാഴ്‌ചവച്ചത്. കൂടാതെ ഏകദിന ക്രിക്കറ്റിലും ഉത്തപ്പ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പിച്ചിന്റെ മധ്യത്തിലേക്ക് നടന്നുകയറി സിക്‌സർ പായിക്കുന്ന ഉത്തപ്പയുടെ സിഗ്നേച്ചർ ഷോട്ട് അക്കാലത്ത് വളരെ പ്രശസ്‌തമായിരുന്നു.

നിലവിൽ ഏറെക്കാലമായി ഇന്ത്യൻ ടീമിൽ സാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിൽ ഉത്തപ്പ തന്റെ മികവ് കാട്ടിയിരുന്നു. പാതി മലയാളി കൂടിയാണ് റോബിൻ ഉത്തപ്പ എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാനാവില്ല. ഉത്തപ്പയുടെ മാതാവ് റോസ്ലിൻ ഒരു മലയാളിയാണ്. പിതാവായ വേണു ഉത്തപ്പയാവട്ടെ മുൻ ഹോക്കി അമ്പയർ കൂടിയായിരുന്നു.

robinuthappaassets

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നില്ലെങ്കിലും ഉത്തപ്പയുടെ സമ്പാദ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. റോബിൻ ഉത്തപ്പയുടെ ആകെ ആസ്‌തി 13 മില്യൺ യുഎസ് ഡോളർ ആയി കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 100 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. ഉത്തപ്പയുടെ വരുമാനത്തിന്റെയും ആസ്‌തിയുടെയും പ്രധാന ഉറവിടം ക്രിക്കറ്റ് തന്നെയാണ്.

ഇതിന് നിരവധി പരസ്യകമ്പനികളുമായും താരം സഹകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതനായതിനാൽ തന്നെ ഉത്തപ്പയുടെ സ്വീകാര്യതയും വളരെ ഉയർന്നതാണ്. കർണാടകയിലെ കുടകിൽ റോബിൻ ഉത്തപ്പയ്ക്ക് സ്വന്തമായി ഒരു ആഡംബര ഡിസൈനർ വീട് ഉണ്ട്. കൂടാതെ, രാജ്യത്തുടനീളമുള്ള ഒന്നിലധികം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികൾ അദ്ദേഹത്തിന് സ്വന്തമായുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റോബിൻ ഉത്തപ്പയുടെ കാർ ശേഖരം വളരെ ചെറുതാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് റോബിൻ ഉത്തപ്പ. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള കാർ ബ്രാൻഡുകളിൽ ഔഡി ഉൾപ്പെടുന്നു. ഐപിഎല്ലിൽ നിന്ന് തന്നെയാണ് ഉത്തപ്പ പ്രധാനമായും വരുമാനം നേടിയത്. പ്രഥമ സീസൺ മുതൽ കഴിഞ്ഞ വർഷം വരെ 80 കോടിയോളം രൂപ താരം ഐപിഎല്ലിൽ നിന്ന് ഉണ്ടാക്കി എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+