മലയാളി താരം സഞ്ജു സാംസന്റെ ആസ്തി എത്ര? ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നത് തുക ഇത്ര
തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ അവഗണിക്കാനാവാത്ത താരമായി മാറിയിരിക്കുകയാണ്. ആരാധകരുടെ കാര്യത്തില്‍ വമ്പന്‍ വളര്‍ച്ചയും താരം നേടിയിരിക്കുകയാണ്. ഐപിഎല്ലിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുമായി സഞ്ജു ഇപ്പോള്‍ കളിക്കുന്നുണ്ട്. ലോകകപ്പിനുള്ള ടീമില്‍ സഞ്ജു വേണമെന്ന ആവശ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സഞ്ജുവിന്റെ ആസ്തിയും, പ്രധാന വരുമാനവുമെല്ലാം നിങ്ങള്‍ക്കറിയുമോ? ഉണ്ടാവാന്‍ സാധ്യതയില്ല.
താരത്തിന് ആഢംബര വീടും, ഞെട്ടിച്ച വരുമാനവും ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവ എന്തൊക്കെയാണെന്ന് നോക്കാം. 2023ല്‍ ഇതുവരെ ലഭിച്ച താരത്തിന്റെ വരുമാനം പരിശോധിക്കുമ്പോള്‍ 10 കോടിയുടെ ആസ്തിയാണ് സഞ്ജുവിനുള്ളത്. ഏകദേശം 75 കോടി രൂപയോളം വരുമിത്. ഒരു മാസം ഒരു കോടി രൂപയാണ് വരുമാനമായി സഞ്ജുവിന് ലഭിക്കുന്നത്. വാര്‍ഷിക ശമ്പളമായി 14 കോടിയും സഞ്ജു സാംസണ് ലഭിക്കുന്നുണ്ട്.

കേരള ക്രിക്കറ്റ് ടീമിനെയും, രാജസ്ഥാന്‍ റോയല്‍സിനെയും സഞ്ജു നയിക്കുന്നുണ്ട്. 2014ല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു സഞ്ജു. 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു സഞ്ജുവിന്റെ ടി20 അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരെ 2021ല്‍ ഏകദിന അരങ്ങേറ്റവും സഞ്ജുവിനെ തേടിയെത്തി.സഞ്ജുവിന്റെ പ്രധാന വരുമാനം ഐപിഎല്‍, ബിസിസിഐ, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും നല്ലൊരു വരുമാനം താരത്തിന് ഇതിലൂടെ ലഭിക്കുന്നുണ്ട്. 14 കോടിയാണ് സഞ്ജുവിന് ഐപിഎല്‍ വഴി ലഭിക്കുന്നത്. ഇത് ഒരല്‍പ്പം ഉയര്‍ന്ന തുകയാണ്.മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ പോലുള്ള കൂടുതല്‍ ശമ്പളം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനും ഇതോടെ സഞ്ജുവിന് സാധിച്ചു. ഐപിഎല്ലിലെ ഉയര്‍ന്ന ശമ്പളത്തിലൊന്നാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സി ഗ്രേഡ് കരാറിലാണ് സഞ്ജു ഇപ്പോഴുള്ളത്. അതിലൂടെ വാര്‍ഷിക ശമ്പളമായി ഒരു കോടി രൂപ താരത്തിന് ലഭിക്കും.
അതേസമയം വാര്‍ഷിക ശമ്പളത്തിന് പുറമേ മാച്ച് ഫീ വേറെയും ലഭിക്കും. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു സഞ്ജുവിന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. അന്നത്തെ ശമ്പളം പത്ത് ലക്ഷം രൂപയായിരുന്നു. താരം സ്‌ട്രൈക്ക് റേറ്റില്‍ അടക്കം മികവ് പുലര്‍ത്തിയതോടെ ശമ്പളവും ഉയരുകയായിരുന്നു. നാല് കോടി രൂപയായിട്ടാണ് അടുത്ത രണ്ട് സീസണുകളില്‍ ശമ്പളം ഉയര്‍ന്നത്. 2016, 2017 വര്‍ഷങ്ങളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. 4.2 കോടിയായിരുന്നു ശമ്പളം.
പിന്നീട് രാജസ്ഥാനില്‍ എട്ട് കോടിക്ക് താരം തിരിച്ചെത്തി. നിലവില്‍ ടീം ക്യാപ്റ്റന്‍ കൂടിയായതാണ് സഞ്ജുവിന് ഉയര്‍ന്ന ശമ്പളം ലഭിക്കാന്‍ കാരണം. സഞ്ജുവിന് ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വീടുണ്ട്. 4 കോടിയോളം വരും ഇതിന്റെ മൂല്യം. വിഴിഞ്ഞത് നാല് കോടിയുടെ ആഢംബര വീടും താരത്തിനുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി എ6, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് എന്നിവ സഞ്ജുവിന്റെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications