സ്റ്റാര്‍ക്കിന് 24 കോടി, റിങ്കുവിന് 55 ലക്ഷം മാത്രം; പ്രതിഫല കാര്യത്തില്‍ റിങ്കുവിന്റെ മറുപടി വൈറല്‍
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ എപ്പോഴും വമ്പന്‍ തുക പ്രതിഫലം ലഭിക്കാറുള്ളത് വിദേശ താരങ്ങള്‍ക്കാണ്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ ന്ത്യന്‍ താരങ്ങള്‍ക്ക് ചെറിയ പ്രതിഫലമാണ് ലഭിക്കാ്ാറുള്ളത്. ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാര്യത്തിലും അങ്ങനെ ഒന്ന് സംഭവിച്ചിരുന്നു.
കഴിഞ്ഞ രണ് സീസണുകളിലായി ടീമിന് വേണ്ടി ഗംഭീര പ്രകടനം നടത്തിയ റിങ്കു സിംഗിന് വളരെ ചെറിയ പ്രതിഫലമാണ് ലഭിക്കുന്നത്. എന്നാല്‍ ടീമിലെ ഓസ്‌ട്രേലിയന്‍ ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കിന് 24.75 കോടിയാണ് പ്രതിഫലം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഫലമാണിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ടീമിനൊപ്പമുള്ള റിങ്കുവിന് ഈ തുക ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.

അതേസമയം കൊല്‍ക്കത്തയിലെ പ്രകടനത്തിന്റെ പുറത്താണ് റിങ്കു സിംഗ് ഇന്ത്യന്‍ ടീമില്‍ എത്തിപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ അടക്കം മികച്ച ഫിനിഷര്‍ എന്ന പേരും റിങ്കു സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ വെറും 55 ലക്ഷമാണ് റിങ്കുവിന്റെ പ്രതിഫലം. കൊല്‍ക്കത്ത വിടുകയും, താരലേലത്തിന്റെ ഭാഗമാവുകയും ചെയ്താല്‍ റിങ്കുവിന് പത്ത് കോടിയില്‍ കുറയാത്ത തുക കിട്ടുമെന്ന കാര്യം ഉറപ്പാണ്.
താരലേലത്തില്‍ റിങ്കുവിനെ വാങ്ങാനായി ഫ്രാഞ്ചൈസികള്‍ മത്സരിക്കുമെന്ന് ഉറപ്പുള്ള കാര്യം. ഒടുവില്‍ റിങ്കു തന്നെ ഈ പ്രതിഫല വ്യത്യാസത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. 50-55 ലക്ഷം രൂപ തന്നെ തന്നെ സംബന്ധിച്ച് വലിയ തുകയാണെന്ന് റിങ്കു പറയുന്നു.
ഞാന്‍ കളിക്കാന്‍ തുടങ്ങുമ്പോള്‍ ഇത്രയും വലിയൊരു തുക നേടാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
9 വര്‍ഷം മുമ്പ് വെറുമൊരു കുട്ടിയായിരുന്നു ഞാന്‍. അന്ന് അഞ്ചോ പത്ത് രൂപ ലഭിച്ചാല്‍ സന്തോഷം ലഭിക്കുമായിരുന്നു. അവിടെ നിന്ന് 55 ലക്ഷം രൂപ രൂപ ഇന്ന് ലഭിക്കുന്നതിലെത്തി. ഇത് വളരെ വലിയ തുകയാണ് ദൈവം എനിക്ക് എന്ത് തന്നാലും ഞാനതില്‍ സന്തോഷവാനാണ്. എനിക്ക് ഇത്ര പണമുണ്ടെന്നോ തീരെ കിട്ടുന്നില്ലെന്നോ പറയാന്‍ ഞാനില്ല.
55 ലക്ഷം രൂപ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇതൊന്നുമില്ലാതിരുന്ന സമയത്ത് പണത്തിന്റെ വിലയെന്താണെന്ന് ഞാന്‍ മനസ്സിലാക്കിയതാണെന്നും റിങ്കു ദൈനിക ജാഗരണുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം പണത്തിന് പിന്നാലെ ഓടുന്ന വ്യക്തിയല്ല താനെന്ന് റിങ്കു പറയുന്നു. ആളുകള്‍ വരികയും പോവുകയും പോവുകയും ചെയ്യും. അതുപോലെ തന്നെയാണ് പണവും. മരിച്ചുപോകുമ്പോള്‍ ആരുടെ പോക്കറ്റിലും പണമുണ്ടാവില്ല. സാധാരണക്കാരനായി നിലനില്‍ക്കുക എന്നതാണ് പ്രധാന കാരണം.
ഇതെല്ലാം ഒരു മായാജാലമാണ്. നിങ്ങള്‍ വരുമ്പോള്‍ ഒന്നും കൊണ്ടുവരുന്നില്ല. അതുപോലെ ഭൂമിയില്‍ നിന്ന് പോകുമ്പോഴും ഒന്നും കൊണ്ടുപോകാനാവില്ല. നിങ്ങളുടെ സമയം എപ്പോഴാണ് മാറുകയെന്ന് പറയാനാവില്ല. എങ്ങനെ വന്നുവോ അതേ രീതിയില്‍ തന്നെയായിരിക്കും നമ്മുടെ മടക്കമെന്നും റിങ്കു പറഞ്ഞു. എളിമ കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.












Click it and Unblock the Notifications