കമ്മിൻസേ വഴി മാറിക്കോ..; ഐപിഎൽ ചരിത്രത്തിലെ മൂല്യമേറിയ താരമായി സ്‌റ്റാർക്ക്, വില 24.75 കോടി...
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന പാറ്റ് കമ്മിൻസിന്റെ റെക്കോർഡിന് ആയുസ് കേവലം മിനിറ്റുകൾ മാത്രം. ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയുള്ള മിച്ചൽ സ്‌റ്റാർക്ക് ആണ് ലേല തുകയിൽ ചരിത്രനേട്ടം കുറിച്ചത്. രണ്ട് വട്ടം ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപ എന്ന മോഹവില കൊടുത്താണ് സ്‌റ്റാർക്കിനെ ടീമിലെത്തിച്ചത്.
ഒരു ഐപിഎൽ സീസണിൽ താരത്തിന് വേണ്ടി മുടക്കുന്ന ഏറ്റവും ഉയർന്ന തുക എന്ന റെക്കോർഡ് സ്‌റ്റാർക്കിന്റെ കൈയിൽ ഭദ്രം. ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുക കൂടി ചെയ്‌തതോടെ ഇക്കുറി ഏറ്റവും അധികം ഡിമാൻഡ് ഓസീസ് താരങ്ങൾക്ക് വേണ്ടിയായിരുന്നു. ലോകത്തിൽ നിലവിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്‌റ്റാർക്ക്.

താരത്തിന് വേണ്ടി കൊൽക്കത്ത മുടക്കിയ തുക തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് വേണം പറയാൻ. താരത്തിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. ഒടുവിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗുജറാത്ത് സ്‌റ്റാർക്കിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിൻവലിഞ്ഞതോടെ കൊൽക്കത്ത ഓസീസ് ഇടംകൈയൻ പേസർ കൂടാരത്തിലേക്ക് എത്തിച്ചു.
അതേസമയം, നേരത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോർഡ് പാറ്റ് കമ്മിൻസ് നേടിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. എങ്കിലും ഐപിഎല്ലിൽ ആദ്യമായി 20 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട റെക്കോർഡ് കമ്മിൻസിന്റെ പേരിൽ തന്നെ തുടരും. 20.5 കോടി രൂപയ്ക്ക് കമ്മിൻസിനെ വാങ്ങിയത് സൺ റൈസേഴ്‌സ് ഹൈദരാബാദാണ്.
വമ്പൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും പാറ്റ് കമ്മിൻസിനായി വാശിയേറിയ പോരാട്ടം നടത്തിയിരുന്നു. എന്നാൽ അവസാന നറുക്ക് വീണതാവട്ടെ സൺ റൈസേഴ്‌സിനും. ഏകദിന ലോകകപ്പിൽ ഓസീസിനെ കിരീടത്തിലേക്ക് നയിച്ച കമ്മിൻസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ്. അതിന് പുറമെ ആവശ്യമെങ്കിൽ ബാറ്റിങിലും ഒരുകൈ നോക്കാൻ ശേഷിയുണ്ട് താരത്തിന്.
ലേലത്തിൽ വിറ്റുപോയ മറ്റ് താരങ്ങൾ:
14 കോടി രൂപയ്ക്കാണ് ഡാരിൽ മിച്ചൽ സിഎസ്‌കെയിലേക്ക് എത്തിയത്. 11.75 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഹർഷൽ പട്ടേലിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ഷാർദുൽ താക്കൂറും (4 കോടി), രച്ചിൻ രവീന്ദ്ര (1.80 കോടി) എന്നിവരെ സിഎസ്‌കെ സ്വന്തമാക്കി. ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ റോവ്മാൻ പവൽ (രാജസ്ഥാൻ റോയൽസ്, 7.40 കോടി), ട്രാവിസ് ഹെഡ് (സൺ റൈസേഴ്‌സ് ഹൈദരാബാദ്, 6.80 കോടി), ഹാരി ബ്രൂക്ക് (ഡൽഹി ക്യാപിറ്റൽസ്, 4 കോടി രൂപ) എന്നിവരായിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ താരങ്ങൾ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications