ഏത് കൊമ്പന്റെ കുറ്റിയും തെറിപ്പിക്കും, ലേലം കഴിഞ്ഞപ്പോള്‍ സ്റ്റാര്‍ക്കിന്റെ ആസ്തി വേറെ ലെവല്‍ മോനേ!!
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ലഭിച്ചിരിക്കുകയാണ് ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഇതാണ് ചര്‍ച്ച. 24.75 കോടിയാണ് സ്റ്റാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സഹതാരവുമായ പാറ്റ് കമ്മിന്‍സിനെയാണ് സ്റ്റാര്‍ക്ക് പിന്നിലാക്കിയത്. 20.5 കോടിയാണ് കമ്മിന്‍സിന് ഇതേ ലേലത്തില്‍ ലഭിച്ചത്.
അതേസമയം ഐപിഎല്ലില്‍ ഒരു താരത്തിന് ഇരുപത് കോടിയിലേറെ ലഭിക്കുന്നതും ഇത് ആദ്യമായിട്ടാണ്. അതും രണ്ട്് തവണ ഈ താരലേലത്തില്‍ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ലേലത്തിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആസ്തി വന്‍ തോതില്‍ കുതിച്ച് കയറിയിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം.

ഐപിഎല്ലിനെ സംബന്ധിച്ച് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവാണിത്. ഏറ്റവും വീറും വാശിയും നിറഞ്ഞതായിരുന്നു സ്റ്റാര്‍ക്കിന് വേണ്ടിയുള്ള ലേലം വിളി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി റിഷഭ് പന്താണ് ലേലം വിളി ആരംഭിച്ചത്. അതിവേഗം മറ്റ് ടീമുകളും രംഗത്ത് വരികയായിരുന്നു. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരുന്നു ലേലത്തിലെ യുദ്ധം.
ഡല്‍ഹി ക്യാപിറ്റല്‍സ് തുക 9.6 കോടിയില്‍ എത്തിയ ശേഷം പിന്‍മാറുകയായിരുന്നു. ഇതേ സമയത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിനായി രംഗത്തിറങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സ് കൂടി രംഗി സ്റ്റാര്‍ക്കിനായി എത്തിയതോടെ മത്സരത്തിന്റെ ആവേശം വര്‍ധിച്ചു. മുംബൈ തുക 9.8 കോടിയില്‍ എത്തിയതോടെ പിന്‍മാറുകയായിരുന്നു.
അതേസമയം സ്റ്റാര്‍ക്കിനായി പിന്നീട് നടന്നത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമായിരുന്നു. കെകെആറും ഗുജറാത്തും ഒരിഞ്ച് പോലും വിട്ടുകൊടുത്തില്ല. ഇരു ടീമുകള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ മികവിലുള്ള ഒരു ബൗളറെ ആവശ്യമായിരുന്നു. അതുകൊണ്ട് തുക ഉയര്‍ന്ന് കൊണ്ടിരുന്നു. ഒടുവില്‍ കെകെആറിന്റെ മുന്നില്‍ ഗുജറാത്ത് മുട്ടുമടക്കുകയായിരുന്നു.
ഈ സമയത്ത് ഗംഭീറിന്റെ മുഖത്ത് കണ്ട ചിരിയില്‍ നിന്ന് തന്നെ സ്റ്റാര്‍ക്കിനെ അവര്‍ക്ക് എത്രത്തോളം ആവശ്യമായിരുന്നുവെന്ന് വ്യക്തമാണ്. കെകെആറിനെ സംബന്ധിച്ച് സ്റ്റാര്‍ക്കിന്റെ വരവ് അവരുടെ തലവര മാറ്റുമെന്ന് ഉറപ്പാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തോളം സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിച്ചിട്ടില്ല. അതുകൊണ്ട് തിരിച്ചുവരവ് വളരെ തന്ത്രപൂര്‍വമായിരുന്നു.
സ്റ്റാര്‍ക്കിന്റെ സമ്പത്ത് ഇതിലൂടെ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 174 കോടി രൂപയാണ് താരത്തിന്റെ ആസ്തി. ഒരു ഓസ്‌ട്രേലിയന്‍ താരത്തെ സംബന്ധിച്ച ഈ ആസ്തി വളരെ ഉയര്‍ന്നതാണ്. ഐപിഎല്ലില്‍ നിന്ന് തന്നെയാണ് ഈ ആസ്തി ഇത്രത്തോളം ഉയര്‍ന്നത്. വര്‍ഷം 12 കോടിയോലം താരത്തിന് പ്രതിഫലമായി ലഭിക്കുന്നുണ്ട്.
ക്രിക്കറ്റ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന താരമാണ് സ്റ്റാര്‍ക്ക്. ടി20 ലോകകപ്പ് അടുത്തതായി വരാനിരിക്കുകയാണ്. അതും മുന്നില്‍ കണ്ടാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുന്നത്. വേണ്ടത്ര പരിശീലനവും ഇതിലൂടെ ലബിക്കും. അതോടൊപ്പം താരത്തിന്റെ ഫോമും ഉയര്‍ത്താന്‍ സാധിക്കും.
അതേസമയം നേരത്തെ ആര്‍സിബിയില്‍ കളിച്ചപ്പോള്‍ സ്റ്റാര്‍ക്കിന് 5 കോടിയാണ് ലഭിച്ചത്. ആ പണം ഉപയോഗിച്ച് 5 ബില്യണിന്റെ കൊട്ടാരം പോലൊരു ബീച്ച് ഹൗസും താരം വാങ്ങിയിരുന്നു. അഞ്ച് ബെഡ്‌റൂം, മൂന്ന് ബാത്‌റൂം എന്നിങ്ങനെ എല്ലാ സൗകര്യവും ഇതിലുണ്ടായിരുന്നു. റിസോര്‍ട്ട് സ്‌റ്റൈലിലാണ് ഇവ ഉണ്ടാക്കിയത്.












Click it and Unblock the Notifications