മുഹമ്മദ് ഷമിക്ക് വിലക്ക് വരുമോ? ഐപിഎല്ലില്‍ നിയമം തെറ്റിച്ചു, കലിപ്പ് പരസ്യമാക്കി ഗുജറാത്ത് ഉടമ
ഹര്‍ദിക് പാണ്ഡ്യ പോയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് ഇത് കഷ്ടകാലമാണ്. അവരുടെ ടീമില്‍ പുതിയൊരു താരം കൂടി പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സിഒഒ തന്നെ ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ്. ഷമിയെ മറ്റൊരു ടീം സമീപിച്ചിരിക്കുകയാണ്. താരത്തെ വന്‍ തുകയ്ക്ക് ഒരു ടീം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഹര്‍ദിക് പാണ്ഡ്യയെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗുജറാത്ത് കൈവിട്ടത്. 15 കോടി രൂപയ്ക്കായിരുന്നു പാണ്ഡ്യയെ മുംബൈ വാങ്ങിയത്. എന്നാല്‍ ഷമി കൂടി പോയാല്‍ ഗുജറാത്ത് ഈ സീസണില്‍ ചാമ്പ്യന്‍മാരാകാന്‍ ബുദ്ധിമുട്ടും. ഗുജറാത്തിന്റെ സിഒഒ കേണല്‍ അരവിന്ദര്‍ സിംഗാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഐപിഎല്ലിലെ ഒരു ഫ്രാഞ്ചൈസി മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ടുവെന്നാണ് അരവിന്ദര്‍ വെളിപ്പെടുത്തുന്നത്.

ഐപിഎല്ലിന്റെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസി ഷമിെ നേരിട്ട് ബന്ധപ്പെട്ടു. ബിസിസിഐ കളിക്കാരെ വാങ്ങുന്നതില്‍ കര്‍ശനമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് ഒരു ടീം മറ്റൊരു ടീമിലെ താരത്തെ നേരിട്ട് ബന്ധപ്പെടുന്നത് വലിയ തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
ബിസിസിഐയുടെ ഈ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി തന്നെ ഒരു താരം നേരിടേണ്ടി വരും. ഇക്കാര്യം അറിയിക്കാത്തതിനാല്‍ മുഹമ്മദ് ഷമിക്ക് വിലക്ക് കിട്ടാനും സാധ്യതയുണ്ട്.നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രവീന്ദ്ര ജഡേജയ്ക്ക് ഇത്തരം വിലക്ക് നേരിട്ടിരുന്നു. മറ്റ് ഫ്രാഞ്ചൈസികളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചട്ടം ലംഘിച്ച് ഒാഫറുകള്‍ സ്വീകരിച്ചതായിരുന്നു ജഡേജയ്‌ക്കെതിരെയുള്ള ആരോപണം.
അതുപോലൊന്നാണ് ഇപ്പോള്‍ മുഹമ്മദ് ഷമിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എല്ലാ ടീമുകള്‍ക്കും അവരുടെ ടീമിനെ കരുത്തുറ്റതാക്കാന്‍ മികച്ച കളിക്കാരെ വാങ്ങാന്‍ അവകാശമുണ്ട്. മുഹമ്മദ് ഷമി ഞങ്ങള്‍ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പും കൂടുതല്‍ വിക്കറ്റെടുത്തതിന് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോകകപ്പിലും മികച്ച രീതിയിലുള്ള പ്രകടനം അദ്ദേഹം കാഴ്ച്ചവെച്ചിരുന്നു.
ഗുജറാത്ത് ടീമില്‍ വളരെ പ്രധാനപ്പെട്ട റോള്‍ അദ്ദേഹത്തിനുണ്ട്. തെറ്റായ കാര്യം ചില ഫ്രാഞ്ചൈസികള്‍ നേരിട്ട് കളിക്കാരെ സമീപിക്കുന്നത്. ബിസിസിഐ ഇക്കാര്യത്തില്‍ നിയമം കൊണ്ടുവന്നതാണ്. താല്‍പര്യമുണ്ടെങ്കില്‍ അത് ബിസിസിഐയെ ആണ് അറിയിക്കേണ്ടത്. അവരാണ് ഇക്കാര്യം താരങ്ങളെയും ടീമിനെയും അറിയിക്കുക. തുടര്‍ന്ന് അവര്‍ ആ താരത്തെ കൈമാറണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അരവിന്ദര്‍ സിംഗ് പറഞ്ഞു.
അതേസമയം ഷമി ഗുജറാത്ത് ടൈറ്റന്‍സിനായി ഇതുവരെ 48 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 6.25 കോടിക്കാണ് താരത്തെ ഗുജറാത്ത് ടീമിലെത്തിച്ചത്. ജിടിക്ക് വേണ്ടി 28 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ ഷമി വീഴ്ത്തിയത്.












Click it and Unblock the Notifications