പാകിസ്താനിലേക്ക് പോകേണ്ടി വരും, യുവാവിനോട് എംഎസ് ധോണി; അമ്പരന്ന് ആരാധകര്‍
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും യുവാവും തമ്മിലുള്ള സംഭാഷണല്‍ വൈറല്‍. വീഡിയോയില്‍ യുവാവിനോട് പാകിസ്താനില്‍ പോകേണ്ടി വരുമെന്നാണ് ധോണി പറയുന്നത്. ഇതാണ് വൈറലായിരിക്കുന്നത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ല. ആരാധകര്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസ്സിലായത്. ഈ വീഡിയോ എപ്പോഴുള്ളതാണെന്ന് വ്യക്തമായിട്ടില്ല.
പക്ഷേ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലാണ് ഈ വീഡിയോയിലുള്ളത്. അതിലൂടെ ഈ അടുത്ത് തന്നെയുള്ളതാണ് വീഡിയോ എന്ന് വ്യക്തമാണ്. ഡിസൈനര്‍ ആലിം ഹക്കീമാണ് ധോണിയുടെ ഹെയര്‍ സ്‌റ്റൈലിന് പിന്നില്‍. ഒക്ടോബറിലാണ് ഈ ലുക്ക് പുറത്തുവിട്ടത്. അതും വൈറലായിരുന്നു.

ധോണിയുടെ പാകിസ്താന്‍ പരാമര്‍ശം ഭക്ഷണത്തിന്റെയും രുചികളുടെയും പേരിലാണ് വന്നത്. ധോണി ആളൊരു ഭക്ഷണപ്രിയനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ പാകിസ്താനിലെ ഭക്ഷണവും ധോണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ ആരാധകനോടാണ് പാകിസ്താനില്‍ പോയാല്‍ നല്ല കിടിലന്‍ ഭക്ഷണം കഴിക്കാമെന്ന് പറയുന്നത്.
എന്നാല്‍ ധോണിയോട് താന്‍ പാകിസ്താനില്‍ പോകില്ലെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ നല്ല ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അവിടേക്ക് പോകാന്‍ തയ്യാറല്ലെന്നായിരുന്നു മറുപടി. ഇയാളുടെ മറുപടി കേട്ട് പൊട്ടിച്ചിരിക്കുന്ന ധോണിയെയും വീഡിയോയില്‍ കാണാം. തനിക്ക് ഭക്ഷണം ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ വളരെ മികച്ച ഭക്ഷണമാണ് പാകിസ്താനില്‍ നല്‍കുന്നതെന്നും ധോണി പറഞ്ഞു.
അതേസമയം നിരവധി പേര്‍ ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ധോണിയോടുള്ള ബഹുമാനം പോയെന്നാണ് ഒരാള്‍ കുറിച്ചത്. പാകിസ്താനിലേക്ക് പോകാന്‍ ഒരാള്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരു യൂസര്‍ മറുപടി നല്‍കി. പാകിസ്താനിലെ പ്രമുഖ സ്‌പോര്‍ട്‌സ് അവതാരകനായ ഫഖര്‍ ഇ ആലം ധോണിയെ പ്രശംസിച്ചിരിക്കുകയാണ്.
ധോണിയെ പാകിസ്താനിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അദ്ദേഹം. വസീം അക്രം, ഷോയിബ് മാലിക്, മോയിന്‍ ഖാന്‍ എന്നിവരെ വെച്ചുള്ള പവലിയന്‍ ഷോ എന്ന ക്രിക്കറ്റ് പരിപാടിയുടെ അവതാരകനാണ് ഫഖര്‍. പവലിയന്‍ ഷോയിലേക്ക് ധോണിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. പവലിയനില്‍ നിങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമുണ്ട്.
ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല ഭക്ഷണത്തെ കുറിച്ചും സംസാരിക്കാമെന്നും ഫഖര്‍ ട്വീറ്റ് ചെയ്തു. പ്രമുഖ പാകിസ്താന്‍ സിനിമ സംവിധായകന്‍ നബീല്‍ ഖുറേഷിയും പാകിസ്താന്റെ ആതിഥ്യമര്യാദയെ പ്രശംസിച്ചു. മികച്ച ഭക്ഷണം ഇവിടെയുണ്ടെന്നും ഖുറേഷി പറഞ്ഞു.












Click it and Unblock the Notifications