ധോണിയുടെ പുതിയ നിക്ഷേപം 2089 കോടിയുടെ ഈ കമ്പനിയില്‍; കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ കൂള്‍
ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ക്രിക്കറ്റ് ലോകത്ത് മാത്രമല്ല ബിസിനസ് ലോകത്തും ആളൊരു പുലിയാണ്. നിരവധി നിക്ഷേപങ്ങള്‍ താരത്തിനുണ്ട്. അതുകൊണ്ട് ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല പല മേഖലകളില്‍ നിന്ന് ധോണിക്ക് വരുമാനം കണ്ടെത്താനാവുന്നുണ്ട്. നേരത്തെ ധോണി എന്റര്‍ടെയിന്‍മെന്റ് എന്ന സിനിമാ നിര്‍മാണ കമ്പനിയും താരം ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ ധോണി മറ്റൊരു നിക്ഷേപം ഇപ്പോള്‍ നടത്തിയിരിക്കുകയാണ്. ബ്ലൂസ്മാര്‍ട്ട് എന്ന കമ്പനിയില്‍ ഇരുന്നൂറ് കോടി നിക്ഷേപമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതിലൊരു നിക്ഷേപകനായി മാറിയിരിക്കുകയാണ് ധോണി. വളരെ പ്ലാന്‍ ചെയ്തുള്ള നിക്ഷേപങ്ങളാണ് ധോണിയുടേത്.

ബ്ലൂസ്മാര്‍ട്ട് പോലൊരു കമ്പനിയില്‍ എന്തുകൊണ്ട് ധോണി നിക്ഷേപിച്ചു എന്നതാണ് അത്ഭുതപ്പെടുന്നത്. എന്നാല്‍ ബ്ലൂസ്മാര്‍ട്ട് വലിയ കുതിപ്പുണ്ടാക്കി കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്. കമ്പനി ഇപ്പോള്‍ വലിയൊരു നിക്ഷേപം സ്വീകരിക്കുന്ന പ്രക്രിയയിലാണ്. 2019ലാണ് ബ്ലൂസ്മാര്‍ട്ട് കമ്പനി ആരംഭിക്കുന്നത്. റൈഡ് സര്‍വീസാണ് ഈ കമ്പനി ഓഫര്‍ ചെയ്യുന്നത്.
ഓല, യൂബര്‍ സര്‍വീസുകള്‍ പോലെ തന്നെയാണ് ഇവയുടെ സര്‍വീസും നടക്കുന്നത്. പക്ഷേ ബ്ലൂസ്മാര്‍ട്ടിന്റെ സര്‍വീസ് എല്ലാ ഇലക്ട്രിക്ക് വാഹനങ്ങള്‍ വഴിയാണ് നടക്കുന്നത്. ഇവിയല്ലാതെ മറ്റൊന്നും ഇവര്‍ ഉപയോഗിക്കുന്നില്ല. ഈ കമ്പനിയുടെ സര്‍വീസുകള്‍ക്ക് അതുകൊണ്ട് ജനപ്രീതി നേടാനായിട്ടുണ്ട്.
അതേസമയം ധോണിയെ സംബന്ധിച്ച് ഈ നിക്ഷേപം പുതിയ കാര്യമല്ല. സ്റ്റാര്ട്ടപ്പുുകളില് ധോണി മുമ്പും നിക്ഷേപിച്ചിട്ടുണ്ട്. ഓട്ടോ മൊബൈല്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ധോണിയുടെ മൂന്നാമത്തെ നിക്ഷേപമാണിത്. നേരത്തെ തന്നെ ധോണി സ്റ്റാര്‍ട്ടപ്പുകളില്‍ ഞെട്ടിച്ച നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇലക്ട്രിക് സൈക്കിള്‍ നിര്‍മാതാക്കളായ ഇമോട്ടോറാഡില്‍ ധോണിക്ക് നിക്ഷേപമുണ്ട്. യൂസ്ഡ് കാര്‍ഡ് റീട്ടെയിലറായ കാര്‍സ്24ലും ധോണിക്ക് നിക്ഷേപമുണ്ട്. ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമായ പ്ലാറ്റ്ഫോം ഖാട്ടാബുക്കിലും നേരത്തെ ധോണി നിക്ഷേപം നടത്തിയിരുന്നു. വിരമിക്കലിന് ശേഷം ധോണി തന്റെ സമ്പത്ത് ഇത്തരത്തില്‍ വിവിധ നിക്ഷേപങ്ങള്ക്കായിട്ടാണ് ഉപയോഗിക്കുന്നത്.
ബ്ലൂസ്മാര്‍ട്ടില്‍ നിക്ഷേപിക്കുന്നത് ഒരു കമ്പനിയെ പിന്തുണയ്ക്കുന്നത് കൊണ്ട് മാത്രം ചെയ്യുന്നതല്ല. അത് നമ്മുടെ വാഹനവിപണിയെ തന്നെ ഭാവിയില്‍ രൂപപ്പെടുത്തിയെടുക്കും എന്നത് കൊണ്ടാണ്. ഇത്തരം കണ്ടെത്തലുകളാണ് നമ്മുടെ തീരുമാനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ബ്ലൂസ്മാര്‍ട്ടിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്.
അര്‍ബന്‍ ഗതാഗത സൗകര്യത്തെ അത് മാറ്റിയെടുക്കുമെന്നും ധോണി പറഞ്ഞു. കമ്പനിയുടെ ഫണ്ട് റെയിസിംഗ് മെയ് 24നാണ് ആരംഭിച്ചത്. 2089 കോടിയുടെ മൂല്യം ബ്ലൂസ്മാര്ട്ടിനുണ്ട്. ബ്ലൂസ്മാര്‍ട്ട് സര്‍വീസുകള്‍ ജൂണ്‍ മുതല്‍ തന്നെ ന്യൂഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ബെംഗളൂരൂ എന്നിവിടങ്ങളില്‍ ലഭ്യമായി തുടങ്ങിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications