Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുങ്ങിയെത്താന്‍ 1 മണിക്കൂര്‍ എടുക്കും; മുടി നീട്ടി വളര്‍ത്തുന്നതിന് കാരണം അവരാണെന്ന് ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നീട്ടി വളര്‍ത്തിയ മുടിയുമായിട്ടായിരുന്നു മഹേന്ദ്ര സിംഗ് കടന്നുവന്നത്. പിന്നീട് അത് ധോണിയുടെ ട്രേഡ് മാര്‍ക്കായി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ ഹെയര്‍ സ്‌റ്റൈല്‍ ചര്‍ച്ചയായിരുന്നു. പിന്നീട് ടി20 ലോകകപ്പ് ഇന്ത്യ ആദ്യമായി നേടിയപ്പോള്‍ ഈ മുടി വെട്ടിയിരുന്നു ധോണി. പിന്നീട് വര്‍ഷങ്ങളോളം ധോണിയെ നീണ്ട മുടിയില്‍ ആരാധകര്‍ കണ്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ധോണി മുടി നീട്ടി വളര്‍ത്തിയിട്ടില്ല.

എന്നാല്‍ ഐപിഎല്ലിന്റെ അവസാന സീസണ്‍ മുതല്‍ മുടി നീട്ടി വളര്‍ത്തി, കളര്‍ ചെയ്തുള്ള സ്റ്റൈലിഷ് ലുക്കിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴും അതേ സ്‌റ്റൈല്‍ തന്നെയാണ് ധോണി പിന്തുടരുന്നത്. അതേസമയം ഈ മുടി നീട്ടി വളര്‍ത്തുന്നതിന് കാരണവും ധോണി തന്നെ വെളിപ്പെടുത്തി. ആരാധകര്ക്ക് വേണ്ടി മാത്രമാണ് മുടി ഇത്ര നീട്ടി വളര്‍ത്തിയത്. അവര്‍ക്ക് എന്റെ നീണ്ട മുടി ഇഷ്ടമാണ്. അവര്‍ക്കായി മാത്രമാണത് ചെയ്യുന്നതെന്നുമം ധോണി പറഞ്ഞു.

ms-dhoni-new-hairstyle

എന്നാല്‍ മുടി ഇത്രത്തോളം നല്ല രീതിയില്‍ കൊണ്ടുപോവുക ദുഷ്‌കരമായ കാര്യമാണെന്നും ധോണി വ്യക്തമാക്കി. 2011 ലോകകപ്പില്‍ ധോണി മൊട്ടയടിച്ച് കൊണ്ടായിരുന്നു ലോകകപ്പ് ഉയര്‍ത്തിയത്. അന്ന് ആരാധകരെ മുഴുവന്‍ ധോണി അമ്പരപ്പിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായത് കൊണ്ടാണ് പിന്നീട് അതിന് തയ്യാറാവാതിരുന്നതെന്നാണ് ധോണി പറയുന്നത്. വളരെയധികം സമയം തനിക്കിപ്പോള്‍ ആവശ്യമാണെന്നും ധോണി പറയുന്നു.

ഹെയര്‍സ്റ്റൈല്‍ ഈ രീതിയില്‍ നിലനിര്‍ത്തുക അങ്ങേയറ്റം ദുഷ്‌കരമാണ്. നേരത്തെ ഞാന്‍ 20 മിനുട്ടില്‍ ഒരുങ്ങി ഇറങ്ങാറുണ്ടായിരുന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ പത്ത് മിനുട്ടാണ് തനിക്ക് റെഡിയായി വരാന്‍ ആവശ്യമായി വരുന്നതെന്നും ധോണി വെളിപ്പെടുത്തി. ഇങ്ങനെ മുടി നീട്ടി വളര്‍ത്തി കഷ്ടപ്പെടുന്നത് ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്. അവര്‍ക്കത് ഇഷ്ടമാണ് എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഒരു ദിവസം ഇത് മതിയെന്ന് തോന്നിയാല്‍, തീര്‍ച്ചയായും അത് മുറിക്കുമെന്നും ധോണി വെളിപ്പെടുത്തി.

അതേസമയം അടുത്തിടെ റിഷഭ് പന്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ധോമിയുടെ വീഡിയോ വൈറലായിരുന്നു. സാക്ഷി, മകള്‍ സിവ എന്നിവരെല്ലാം ആ പാര്‍ട്ടിയിലുണ്ടായിരുന്നു. ദുബായില്‍ വെച്ച് ഇരുവരും പിക്കിള്‍ബോളും കളിച്ചിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും ധോണി തന്റെ വിന്റേജ് ലുക്കില്‍ കളിക്കാനിറങ്ങുമെന്നാണ് സൂചന. പ്രമുഖ സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റായ ആലിം ഹക്കീം നേരത്തെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ധോണി ഈ സീസണോടെ കരിയര്‍ അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറയുന്നത്, ധോണിക്ക് മാത്രമേ അക്കാര്യം കൃത്യമായി അറിയൂ എന്നാണ്. തനിക്ക് ഇതുവരെ അക്കാര്യം അറിയില്ല. ക്യാപ്റ്റന്‍സി സ്ഥാനം മാറുന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്താണ് ചെയ്യാന്‍ പോകുന്നത് ധോണി പറയാറില്ലെന്നും വിശ്വനാഥന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+