അവന്‍ ധോണിയേക്കാള്‍ കേമന്‍, സമ്മര്‍ദം വന്നാല്‍ ക്യാപ്റ്റന്‍സി വേറെ ലെവല്‍; പ്രശംസിച്ച് പാര്‍ഥിവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിട്ടാണ് മഹേന്ദ്ര സിംഗ് അറിയപ്പെടുന്നത്. ലോകകപ്പ് അടക്കം മൂന്ന് ഐസിസി ട്രോഫികളും അഞ്ച് ഐപിഎല്‍ കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഉണ്ട്. എന്നാല്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ പാര്‍ഥിവ് പട്ടേല്‍.
കാരണം ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ താരം ധോണിയേക്കാള്‍ ശാന്തനാണെന്ന് പറയുകയാണ് പാര്‍ത്ഥിവ്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പാര്‍ത്ഥിവ് പട്ടേല്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഒരു പിഴവ് പോലും വരുത്തിയിട്ടില്ലെന്ന് പറയുകയാണ് പട്ടേല്‍. എന്നാല്‍ ധോണി പിഴവ് വരുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.

രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ രണ്ട് തവണ കിരീടം നേടിയത് വെറും ഒരു റണ്‍സിനാണ്. രോഹിത് ശാന്തനായി ഇരിക്കുന്നത് കൊണ്ട് മാത്രമാണ് അത് സാധ്യമായത്. അത്രയും ടെന്‍ഷന്‍ ഉള്ള മത്സരമായിരുന്നു അത്. അങ്ങനെയുള്ളപ്പോള്‍ തെറ്റായ തീരുമാനങ്ങളും അബദ്ധങ്ങളുമെല്ലാം നമുക്ക് കളത്തില്‍ സംഭവിക്കും.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയുടെ ഏറ്റവും വലിയൊരു കാര്യം, പത്ത് വര്‍ഷത്തിനിടെ താരം ഒരു പിഴവ് വരുത്തിയതായി പോലും ഓര്‍മയില്‍ ഇല്ലെന്നും പാര്‍ത്ഥിവ് പറയുന്നു. ധോണി പോലും അബദ്ധങ്ങള്‍ കാണിച്ചിട്ടുണ്ട്. പവന്‍ നേഗിക്ക് ഓവര്‍ നല്‍കിയതെല്ലാം അങ്ങനെ സംഭവിച്ചതാണ്. രോഹിത്തിനെ നോക്കൂ, അവിടെ നിന്ന് ഒരു അബദ്ധം പോലും കാണാന്‍ സാധിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
ധോണി കാര്യങ്ങള്‍ ഏറ്റവും ലളിതമായി കൊണ്ടുപോകാനാണ് താല്‍പര്യം. അതാണ് കളിക്കാരോട് ധോണി പറയാറുള്ളത്. എന്നാല്‍ രോഹിത് പരിശീലിക്കുകയാണ് ചെയ്യാറുള്ളത്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് രോഹിത്തിന്റെ പിന്തുണ ഉള്ളത് കൊണ്ടാണ് വളരാന്‍ സാധിച്ചത്. ഇവര്‍ ഐപിഎല്ലിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ മുംബൈ ഇന്ത്യന്‍സില്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി ധോണിയുമായിട്ടാണ് പാര്‍ഥിവ് താരതമ്യപ്പെടുത്തിയത്. രോഹിത്ത് സ്വന്തം കളിക്കാരെ നന്നായി പിന്തുണയ്ക്കാറുള്ളത്. ഹര്‍ദിക്കും ബുംറയും പിന്നീട് മുംബൈ ടീമിലെയും, ഇന്ത്യന്‍ ടീമിലെയും എക്കാലത്തെയും മികച്ച താരങ്ങളായി മാറിയെന്നും പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി.
മുംബൈ ബുംറയെയും ഹര്‍ദിക്കിനെയും മടക്കി അയക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ രോഹിത്തിന്റെ പിന്തുണയാണ് ഇവരെ വളരാന്‍ സഹായിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ 2015 സീസണ്‍ മികച്ചതായിരുന്നില്ല. പക്ഷേ ടീം ഹര്‍ദിക്കിനെ പിന്തുണയ്ക്കുകയായിരുന്നു. പെട്ടെന്നുള്ള തീരുമാനങ്ങളാണ് ഐപിഎല്ലില്‍ പ്രധാനം. രോഹിത് അക്കാര്യത്തില്‍ മികച്ചവനായിരുന്നുവെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications