ധോണി അണ്‍ക്യാപ്ഡ് പ്ലെയറാവും, 12 കോടി പ്രതിഫലം സിഎസ്കെ നല്‍കില്ല; പ്രതിഫലത്തില്‍ നഷ്ടം ഇങ്ങനെ
ചെന്നൈ: മഹേന്ദ്ര സിംഗ് അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമോ? നിര്‍ണായകമായ ചര്‍ച്ചയാണ് ഇപ്പോള്‍ ഐപിഎല്ലില്‍ നടക്കുന്നത്. അതിന് കാരണവുമുണ്ട്. സിഎസ്കെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലില്‍ ഉന്നയിച്ച കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 2025ലെ ഐപിഎല്‍ താരലേലത്തില്‍ പഴയൊരു നിയമം പുനസ്ഥാപിക്കണമെന്നാണ് സിഎസ്കെ ആവശ്യപ്പെട്ടിരിക്കുന്നത്.
മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ അണ്‍ക്യാപ്ഡ് പ്ലെയറായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമം തിരികെ കൊണ്ടുവരണമെന്ന് സിഎസ്കെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീരുമാനം ഉണ്ടായാല്‍ അത് ഏറ്റവും ഗുണം ചെയ്യുക സിഎസ്കെയ്ക്കാണ്.

ധോണിയെ ഓപണ്‍ മാര്‍ക്കറ്റിലേക്ക് ലേലത്തിനായി വിട്ടുകൊടുക്കാതെ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ് ഈ പ്ലാന്‍. സിഎസ്കെയ്ക്ക് ധോണി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്ക്കും അറിയാം. ഈ നിയമമാറ്റത്തിലൂടെ ധോണിയെ സിഎസ്കെ ജേഴ്സിയില്‍ തുടര്‍ന്നും കാണാന്‍ സാധിക്കും.
എന്നാല്‍ സിഎസ്കെയുടെ ഈ നീക്കം ധോണിക്ക് അത്ര ലാഭകരമല്ല. അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പ്ലെയറിനെ നിലനിര്‍ത്തണമെങ്കില്‍ ആകെ സിഎസ്കെയ്ക്ക് വേണ്ടത് നാല് കോടി രൂപയാണ്. നിലവില്‍ ധോണിക്ക് ടീം പന്ത്രണ്ട് കോടിയാണ് നല്‍കുന്നത്. 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായിട്ടാണ് ഇത്രയും വലിയ തുകയ്ക്ക് താരത്തെ ചെന്നൈ നിലനിര്‍ത്തിയത്.
അണ്‍ക്യാപ്ഡ് പ്ലെയറായിട്ടാണ് ധോണി ടീമില്‍ തുടരുന്നതെങ്കില്‍ ഉറപ്പായും താരത്തിന് നഷ്ടം വരിക എട്ടുകോടി രൂപയായിരിക്കും. 2025 താരലേലത്തിന്റെ നിയമങ്ങള്‍ പരിശോധിക്കുമെന്ന് ധോണി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം മാത്രമേ അടുത്ത സീസണില്‍ കളിക്കുന്ന കാര്യം അറിയിക്കൂ. നിലവില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
പുതിയ ഐപിഎല്‍ സീസണ് കളിക്കുന്നതിന് മുമ്പ് ധോണി കാര്യങ്ങള്‍ എല്ലാം പരിശോധിക്കും. കളിക്കാവുന്ന സാഹര്യമാണോ എന്നും നോക്കുന്നുണ്ട്. കാരണം പരുക്ക് താരത്തെ അലട്ടുന്നുണ്ട്. ഇത് പൂര്‍ണമായും മാറിയാല്‍ മാത്രമേ ധോണി കളിക്കാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ തവണ ഇതേ കാരണത്താല്‍ ധോണി ബുദ്ധിമുട്ടിയിരുന്നു.
കഴിഞ്ഞ സീസണില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. പകരം ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദ് ഏറ്റെടുത്തിരുന്നു. ടീമില്‍ മാറ്റം വന്നത് ധോണിയുടെ നിര്‍ദേശപ്രകാരമാണ്. ഏത് സമയത്ത് വേണമെങ്കിലും താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കാമെന്നാണ് സൂചന. കഴിഞ്ഞ തവണ പല മത്സരങ്ങളിലും വളരെ പിന്നോട്ടിറങ്ങിയാണ് ധോണി ബാറ്റ് ചെയ്തത്.
എട്ടാം സ്ഥാനത്ത് വരെ ധോണി ബാറ്റ് ചെയ്തിട്ടുണ്ട്. മുടന്തിയാണ് ധോണി പലപ്പോഴും ഓടിയിരുന്നത്. ടീമില്‍ മറ്റ് വിക്കറ്റ് കീപ്പര്മാരില്ലാത്തത് കൊണ്ടാണ് ധോണിക്ക് തുടരേണ്ടി വന്നത്. ഇത്തവണ സിഎസ്കെ ആ പ്രശ്നം പരിഹരിക്കും. ധോണിക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications