ചിന്നസ്വാമിയില്‍ എംഎസ് ധോണി കളിക്കില്ല? വിരമിക്കല്‍ മത്സരമില്ലാതാകുമോ; സാധ്യത ഇങ്ങനെ
ബെംഗളൂരു: ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും നിര്‍ണായക പോരാട്ടം നാളെ നടക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് മത്സരം. ഈ മത്സരം ഇരുടീമുകള്‍ക്കും നോക്കൗട്ടാണ്. കാരണം ജയിക്കുന്നവര്‍ പ്ലേഓഫിലേക്ക് മുന്നേറും. തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
ഇവിടെ സിഎസ്‌കെയ്ക്കുള്ള സാധ്യത 18 റണ്‍സിന് തോല്‍ക്കാതിരിക്കുകയാണ്. ഇതിന് താഴെ ഏത് മാര്‍ജിനില്‍ തോറ്റാലും സിഎസ്‌കെ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേഓഫില്‍ കളിക്കും. രണ്ട് ടീമുകള്‍ക്കും പ്ലസ് റണ്‍റേറ്റാണ് ഉള്ളത്. സിഎസ്‌കെ തോറ്റാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന മത്സരമായി ഇത് മാറാനും സാധ്യതയുണ്ട്.

അതേസമയം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ എംഎസ് ധോണി കളിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നത്. അങ്ങനെ കളിക്കാതിരുന്നാല്‍ വിരമിക്കല്‍ മത്സരം പോലും ധോണിക്ക് കിട്ടില്ലെന്ന് ആരാധകര്‍ ആശങ്കപ്പെടുന്നുണ്ട്. ആര്‍സിബിക്ക് ആദ്യം ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ സിഎസ്‌കെ ഉയര്‍ത്തുന്ന വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്നാലും ആര്‍സിബിക്ക് പ്ലേഓഫിലെത്താം. നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെ നിര അത്ര മികവുള്ളതല്ല. പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം പരുക്കായതിനാല്‍ സിഎസ്‌കെ ഈ സീസണിലെ അവസാന മത്സരമായിരിക്കും കളിക്കുകയെന്ന ആശങ്ക ശക്തമാണ്.
അതേസമയം ആര്‍സിബിയോട് ജയിച്ചാല്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യതയും സിഎസ്‌കെയ്ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സും, ഹൈദരാബാദും ഒരുപോലെ അവസാന മത്സരങ്ങളില്‍ പരാജയപ്പെടുകയും വേണം. എങ്കില്‍ സിഎസ്‌കെ 16 പോയിന്റുമായി മികച്ച റണ്‍റേറ്റില്‍ ടോപ് ടുവിലെത്തും.
അതേസമയം ഈ സീസണ്‍ കഴിഞ്ഞാല്‍ ധോണി വിരമിക്കാനുള്ള സാധ്യത ശക്തമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ധോണി ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് നല്‍കിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
തന്റെ അവസാന മത്സരം ചെന്നൈയില്‍ കളിക്കണമെന്ന് ധോണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ സിഎസ്‌കെ തോറ്റാല്‍ അത് സാധ്യമാകില്ല. ആര്‍സിബിയോട് ധോണി കളിക്കാന്‍ സാധ്യതയില്ലെന്നാണ് ആര്‍സിബി ആരാധകര്‍ കരുതുന്നത്.
സിഎസ്‌കെ കഴിഞ്ഞ മത്സരം ചെന്നൈയിലാണ് കളിച്ചത്. ആര്‍സിബിക്കെതിരെ ചിന്നസ്വാമിയില്‍ കളിക്കാതിരുന്നാല്‍ ധോണി അവസാന മത്സരം ചെപ്പോക്കില്‍ തന്നെ കളിച്ചുവെന്ന് ഉറപ്പിക്കാനാവും. ധോണി തന്റെ അവസാന ഏകദിനം ഇന്ത്യയില്‍ കളിച്ചത് റാഞ്ചിയില്‍ വെച്ചാണ്.
അതുപോലെ ചെന്നൈയില്‍ വെച്ച് തന്റെ അവസാന ഐപിഎല്‍ മത്സരം കളിക്കണമെന്നാണ്. അത് അടുത്ത വര്‍ഷമോ അഞ്ച് വര്‍ഷം കഴിഞ്ഞാണോ എന്നൊന്നും എനിക്കറിയില്ലെന്ന് ധോണി 2021ല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാധകര്‍ പറയുന്നത് പോലെ ധോണി പുറത്തിരിക്കാന്‍ സാധ്യത കുറവാണ്.
നിര്‍ണായക മത്സരത്തില്‍ ടീമിന് പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ വേറെയില്ല. ധോണി കളിക്കുകയല്ലാതെ മറ്റൊരു ഓപ്ഷനില്ല. ഡെവണ്‍ കോണ്‍വേ പരുക്ക് കാരണം കളിക്കുന്നില്ല. സിഎസ്‌കെയ്ക്ക് ആകെയുള്ള വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ആരവല്ലി അവനീഷ് എന്ന വിക്കറ്റ് കീപ്പറുണ്ടെങ്കിലും ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ആരാധകര്‍ കൂട്ടത്തോടെ ചിന്നസ്വാമിയില്‍ എത്തിയതിനാല്‍ ധോണി കളിക്കാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.












Click it and Unblock the Notifications