നെഞ്ച് പൊട്ടി ചെന്നൈ ആരാധകര്‍, ചിന്നസ്വാമിയില്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നു, കാരണം ഇതാണ്
ഇനി മൂന്ന് നാളുകളാണ് ഉള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകര്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ടീമിന്റെ അവസാന മത്സരത്തിനായി. ചെന്നൈ തോറ്റാല്‍ ടൂര്‍ണമെന്റിന് പുറത്താവും. പ്ലേഓഫില്‍ എത്താതെ അവര്‍ പുറത്താവുകയും ചെയ്യും. ഇതാണ് ആരാധകരെ ചെറുതായി ആശങ്കപ്പെടുത്തുന്നത്. പക്ഷേ അതിലും വലിയ കാര്യം കൂടി സംഭവിക്കാനുണ്ട്.
പ്ലേഓഫിലെത്താതെ പുറത്തായാല്‍ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതയും ശക്തമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം ചിലപ്പോള്‍ ധോണിയുടെ അവസാന ഐപിഎല്‍ പോരാട്ടമായും മാറാം. ഇതാണ് സിഎസ്‌കെ ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

18 റണ്‍സിനോ അതിലധികം മാര്‍ജിനിലോ തോറ്റാലാണ് ഇവിടെ ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുക. ആര്‍സിബി അതോടെ പ്ലേഓഫിന് യോഗ്യത നേടുകയും ചെയ്യും. നിലവിലെ സിഎസ്‌കെ ടീമിന്റെ സാഹചര്യത്തില്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയുമുണ്ട്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ ആര്‍സിബി വരുന്നത്.
എന്നാല്‍ മുന്‍നിര താരങ്ങളെല്ലാം സിഎസ്‌കെയില്‍ പരുക്കിന്റെ പിടിയിലാണ്. അതേസമയം ചെന്നൈ ആരാധകര്‍ കൂട്ടത്തോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇവര്‍ ടിക്കറ്റുകള്‍ വാങ്ങി കൂട്ടുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഉയര്‍ന്ന വിലയ്ക്കാണ് ഇവര്‍ ടിക്കറ്റുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
എക്‌സില്‍ ആര്‍സിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തിന്റെ ഹാഷ്ടാഗില്‍ ആരാധകര്‍ ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ട്. എല്ലാ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുപോയതായി ആര്‍സിബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരും കരിഞ്ചന്തയില്‍ ടിക്കറ്റ് വാങ്ങരുതെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ച കബ്ബണ്‍ പാര്‍ക്ക് മേഖലയില്‍ സിഎസ്‌കെയുടെ മാച്ച് ദിന കിറ്റുകള്‍ വില്‍ക്കുന്നതും കണ്ടിരുന്നു. സിഎസ്‌കെയുടെ ആരാധകര്‍ അത്രത്തോളം വൈകാരികമായിട്ടാണ് ഈ മത്സരത്തെ കാണുന്നത്. തോല്‍ക്കുകയാണെങ്കില്‍ പത്ത് റണ്‍സില്‍ താഴെ മാത്രം വഴങ്ങി പരാജയപ്പെടുക എന്നതിനും സിഎസ്‌കെ പ്രാധാന്യം കൊടുക്കുമെന്ന് ഉറപ്പാണ്.
നിലവില്‍ ആര്‍സിബിയേക്കാള്‍ ഉയര്‍ന്ന റണ്‍റേറ്റ് സിഎസ്‌കെയ്ക്കുണ്ട്.് അതുകൊണ്ട് ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ പേടിക്കേണ്ടതില്ല. അതേസമയം ടിക്കറ്റുകളെല്ലാം വിറ്റുപോയതോടെ കൂടുതല്‍ ടിക്കറ്റുകള്‍ക്കായി വലിയ ആവശ്യമുണ്ട്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ നിരവധി ആരാധകര്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്.
ആര്‍സിബിക്കുള്ള ആശങ്ക മഴയാണ്. നഗരത്തില്‍ മഴ പെയ്യാനുള്ള സാധ്യത ശക്തമാണ്. അങ്ങനെയെങ്കില്‍ മഴ കളി മുടക്കും. ഓരോ പോയിന്റ് വീതിച്ച് കിട്ടിയാല്‍ ചെന്നൈ എളുപ്പത്തില്‍ പ്ലേഓഫ് കളിക്കും. 2405 രൂപയുടെ ടിക്കറ്റുകള്‍ പതിനായിരം രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ചിന്നസ്വാമിയില്‍ ആര്‍സിബി ആരാധകരെ സിഎസ്‌കെ ആരാധകര്‍ എണ്ണത്തില്‍ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications