Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണിക്ക് പകരം സിഎസ്‌കെയിലേക്ക് റിഷഭ് പന്ത്; ക്യാപ്റ്റന്‍സിയും മാറാം, സാധ്യതകള്‍ ഇങ്ങനെ

ചെന്നൈ: ഐപിഎല്‍ താരലേലം വരാന്‍ പോവുകയാണ്. ടീമുകളെല്ലാം പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഒരു ടീമിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മാറ്റങ്ങള്‍ എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള രണ്ടാമത്തെ സീസണാണിത്.

വലിയ മാറ്റങ്ങള്‍ ഇത്തവണയുണ്ടാവുമെന്നാണ് അഭ്യൂഹങ്ങള്‍. ധോണിയുടെ അവസാന സീസണായിരിക്കും വരാനിരിക്കുന്ന ഐപിഎല്‍ എന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് തന്നെ അതിനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരുക്കും താരത്തെ അലട്ടുന്നുണ്ട്.

ms-dhoni-retirement

ഐപിഎല്‍ നിയമം അനുസരിച്ച് വിരമിച്ച കളിക്കാരന്‍ അഞ്ച് വര്‍ഷത്തോളം ഐപിഎല്‍ കളിക്കുന്നുണ്ടെങ്കില്‍ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കമെന്നാണ്. ഇതോടെ ധോണിക്ക് ഐപിഎല്‍ 2025ല്‍ ലഭിക്കുന്ന പ്രതിഫലം കുറയും. 12 കോടിയില്‍ നിന്ന് നാല് കോടിയായി പ്രതിഫലം കുറയാനാണ് സാധ്യത. എന്നാല്‍ ധോണി സീസണിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

എല്ലാ മത്സരങ്ങളും ധോണി കളിക്കാനും സാധ്യതയില്ല. കാലിനേറ്റ പരുക്ക് ധോണിയെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സീസണില്‍ പരുക്ക് കാരണം ധോണി പലപ്പോഴും ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. എട്ടാമനായി വരെ ധോണി ബാറ്റ് ചെയ്തിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇപ്പോള്‍ ഏറ്റവും അത്യാവശ്യം വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. ധോണി വിരമിച്ചാല്‍ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട് ടീമിന്. റിഷഭ് പന്തിനെ ടീം നോട്ടമിടാനാണ് സാധ്യത. ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനെ കൈവിടാന്‍ സാധ്യത ഏറെയാണ്. ധോണിക്ക് പകരക്കാരനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ റിഷഭ് പന്ത് തന്നെയാണ്.

പന്തിനെ ഡല്‍ഹി ഇത്തവണ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഡല്‍ഹി ടീമുമായി പന്തിന് ഇപ്പോള്‍ പഴയ പോലുള്ള നല്ല ബന്ധമില്ല. റിക്കി പോണ്ടിംഗ് കോച്ചിംഗ് സ്ഥാനത്ത് നിന്ന് മാറിയതോടെ പന്ത് ടീം വിടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പോണ്ടിംഗുമായി അടുത്ത ബന്ധമാണ് പന്തിനുള്ളത്.

അതേസമയം പന്ത് ചെന്നൈയിലേക്ക് വന്നാല്‍ വലിയ മാറ്റങ്ങള്‍ ടീമിലുണ്ടാവും. ക്യാപ്റ്റനെ മാറ്റുന്ന കാര്യം ടീം പരിഗണിച്ചേക്കും. റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടമാകും. റുതുരാജിന് 2024 സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ ക്യാപ്റ്റന്‍സി പരാജയമായിരുന്നു.

സിഎസ്‌കെ പ്ലേഓഫിലെത്തിയിരുന്നില്ല. പന്ത് ടീമിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍സിയില്‍ കുറഞ്ഞതൊന്നും ചോദിക്കാനും സാധ്യതയില്ല. കാരണം ഡല്‍ഹിയില്‍ പന്ത് ക്യാപ്റ്റനാണ്. സിഎസ്‌കെ താരത്തിന് അതുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനം നല്‍കും. ധോണിയും പന്തിനെ പിന്തുണയ്ക്കുന്നുണ്ട്. അത് താരത്തിന് ഗുണമായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+