Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് വന്നാലും പോയാലും ധോണിയുടെ തട്ട് താണിരിക്കും, ആസ്തിയില്‍ കില്ലാഡി; സിഎസ്‌കെയില്‍ പ്രതിഫലം ഇത്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്ര സിംഗ് ധോണി അപ്രതീക്ഷിതമായി കഴിഞ്ഞ ഒഴിഞ്ഞിരുന്നു. പകരം റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ധോണിയുടെ ബ്രാന്‍ഡ് വാല്യുവിന് യാതൊരു ഇടിവും വന്നിട്ടില്ല. വിരാട് കോലിയേക്കാളും ബ്രാന്‍ഡ് മൂല്യം ധോണിക്കുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

ധോണിയുടെ നേട്ടങ്ങള്‍ തന്നെയാണ് ഈ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഐസിസിയുടെ മൂന്ന് ട്രോഫികളും, ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളും ധോണിയുടെ പേരിലുണ്ട്. ലോകത്ത് തന്നെ ഇങ്ങനെ ഒരു നേട്ടം മറ്റാര്‍ക്കുമില്ല. അതേസമയം ധോണിയുടെ നേട്ടങ്ങള്‍ വലിയ തോതില്‍ സമ്പത്ത് നേടാനും താരത്തെ സഹായിച്ചിട്ടുണ്ട്.

ms-dhoni-net-worth

എംഎസ് ധോണിയുടെ ആസ്തി എത്രയാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമായിരിക്കും. ഓരോ വര്‍ഷവും അത് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 1040 കോടിയാണ് ധോണിയുടെ ആസ്തി. ക്രിക്കറ്രില്‍ നിന്ന് മാത്രമല്ല ധോണിക്ക് സമ്പാദ്യം ലഭിക്കുന്നത്. ബിസിനസുകള്‍ അടക്കം ഇതില്‍ വരും.

വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍, നിക്ഷേപങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നെല്ലാം വരുമാനം ലഭിക്കുന്നുണ്ട്. ധോണി പരസ്യ ചിത്രങ്ങള്‍ക്കായി വന്‍ തുകയാണ് വാങ്ങാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ക്യാമ്പയിന്‍ ഒന്ന് മുതല്‍ രണ്ട് കോടി വരെയാണ് ധോണി പ്രതിഫലമായി വാങ്ങുന്നത്. ഇരുപതില്‍ അധികം ബ്രാന്‍ഡുകളുടെ പരസ്യത്തിന്റെ ഭാഗമാണ് ധോണി.

പരസ്യചിത്രങ്ങള്‍ക്കായി നാല് മുതല്‍ ആറ് കോടി രൂപ വരെയാണ് ധോണി വാങ്ങുന്നത്. ഇതിനൊക്കെ പുറമേ നിക്ഷേപങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റ്, സ്‌പോര്‍ട്‌സ് കമ്പനികള്‍ എന്നിവയില്‍ എല്ലാം ധോണിക്ക് നിക്ഷേപമുണ്ട്. അതേസമയം ക്രിക്കറ്റ് കളത്തിലെ വന്‍ വിജയവും, അതുപോലെ സമ്പത്തുമൊന്നും ധോണിയുടെ ജീവിതത്തെ മാറ്റിയിട്ടില്ല.

പൊതുമധ്യത്തില്‍ ധോണി അധികം പ്രത്യക്ഷപ്പെടാറില്ല. റാഞ്ചിയിലെ ഫാം ഹൗസിലാണ് താരത്തിന്റെ താമസം. സിഎസ്‌കെ ധോണിക്ക് ഒരു സീസണില്‍ 12 കോടിയാണ് പ്രതിഫലമായി നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ അഞ്ചാമത്ത് കിരീട നേട്ടത്തിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചിരുന്നു.

2020ല്‍ ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു. ഇപ്പോള്‍ ഐപിഎല്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. 2019 ലോകകപ്പ് ക്രിക്കറ്റിന് ശേഷമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം ബ്രാന്‍ഡ് മൂല്യത്തില്‍ ധോണി ഇപ്പോഴും വളരെ മുന്നിലാണ്. സമ്പത്തിനെല്ലാം പുറമേ വലിയ കാര്‍-ബൈക്ക് ശേഖരവും ധോണിക്കുണ്ട്. നേരത്തെ വെങ്കിടേഷ് പ്രസാദ് ധോണിയുടെ ഫാം ഹൗസിലെ ഗ്യാരേജിന്റെ ചിത്രം പുറത്തുവിട്ടപ്പോള്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+