ധോണിയേക്കാൾ മികച്ച ഫിനിഷറാണോ റിങ്കു..? ഈ താരതമ്യത്തിന്റെ ആവശ്യം എന്തെന്ന് കണക്കുകൾ പറയും
ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണിക്ക് മുൻപും ശേഷവും രണ്ട് കാലഘട്ടങ്ങളുണ്ട് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം 2007 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി വഴങ്ങി തകർച്ചയുടെ വാക്കിലേക്ക് നീങ്ങിയ ഇന്ത്യയെ അവിടെ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ച് പുതുജീവൻ നൽകി ടി20 ലോകകിരീടം സ്വന്തമാക്കിയ താരമാണ് എംഎസ് ധോണി.
ഏകദിന ക്രിക്കറ്റിലായാലും, ടി20യിലായാലും ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറായിരുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി കൊൽക്കത്തയിൽ നിന്നുള്ള സെൻസേഷണൽ ക്രിക്കറ്റർ റിങ്കു സിംഗിനെ ചുറ്റിപ്പറ്റി ഉയരുന്ന ചോദ്യമാണ് ധോണിയേക്കാൾ മികച്ച ഫിനിഷറാണോ താരമെന്ന്.

എന്നാൽ ഈ താരതമ്യത്തിൽ ഒട്ടും പ്രസക്തി ഇല്ലെന്ന് തന്നെ നമുക്ക് കണക്കുകളിൽ നിന്ന് വ്യക്തമാവും. ഏകദിന ക്രിക്കറ്റിൽ ധോണിയെപ്പോലെ ഒരു ഫിനിഷറെ ഇന്ത്യയ്ക്ക് ഇനി സ്വപ്‌നം കാണാൻ പോലും കഴിയുമെന്ന് തോന്നുന്നില്ല, കാരണം കേവലം മത്സരം ജയത്തിലേക്ക് നയിക്കുന്നതിലും അപ്പുറം തകർച്ചയുടെ വക്കിൽ നിന്ന് ധോണി ടീമിന് കരകയറ്റി അവസരങ്ങൾ ഒട്ടനവധിയാണ്.
കരിയറിൽ 350 ഏകദിന മത്സരങ്ങളിൽ നിന്നായി 10,773 റൺസാണ് എംഎസ് ധോണി നേടിയത്. ഇതിഹാസത്തിൽ കുറഞ്ഞതൊന്നും ധോണിക്ക് വിശേഷണമായി ചേരില്ല. ഇന്ന് തന്റെ 42ആം വയസിൽ ഐപിഎല്ലിലെ മികവ് തുടരുന്ന താരം ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് കിരീട നേട്ടത്തിലേക്കാണ് നയിച്ചത്. ഒപ്പം ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നെന്ന് പേരും.
റിങ്കു സിംഗ് ആവട്ടെ കരിയർ തുടങ്ങിയതേ ഉള്ളൂ. വെറും 26കാരനായ ഇടംകൈയൻ ബാറ്റർ ഇനിയും ഒരുപാട് തെളിയിക്കേണ്ടതുണ്ട് എന്നതാണ് വാസ്‌തവം. ഇന്ത്യയ്ക്ക് വേണ്ടി 10 ടി20 മത്സരങ്ങളിലാണ് റിങ്കു കളത്തിൽ ഇറങ്ങിയത്. ശരാശരിക്കും മുകളിൽ നിൽക്കുന്ന പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്‌ചവെച്ചതെന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ ധോണിയുടെ നിലവാരത്തിലേക്ക് എത്താൻ റിങ്കു സിംഗ് ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. അത്രയും അധികം ഉയരത്തിലാണ് ഏകദിനത്തിലായാലും, ഐപിഎല്ലിൽ ആയാലും ധോണി ഉള്ളത്. എന്നാൽ റിങ്കുവിന് ധോണിയോളം ഉയരാനുള്ള വർഷങ്ങൾ മുൻപിൽ ഉണ്ട് താനും. അതിനാൽ തന്നെ താരത്തെ എഴുതി തള്ളാനുമാവില്ല. എങ്കിലും ഇപ്പോഴത്തെ താരതമ്യം വളരെ നേരത്തെയായിപ്പോയി എന് മാത്രമേയുള്ളൂ.












Click it and Unblock the Notifications